ന്യൂയോർക്ക് നിക്കേർബോക്കെർസ് അഥവാ നിക്ക്സ് എന്നത് ന്യൂയോർക്ക് നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. നിക്ക്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1946 -ൽ സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള ടീമാണ്. ബോസ്റ്റൺ സെൽറ്റിക്ക്സോടൊപ്പം സ്ഥാപിതം ആയ നഗരത്തിൽ നിന്നും മാറാത്തതും തുടക്കം മുതൽ തന്നെ പേര് സൂക്ഷിക്കുന്നതുമായ രണ്ടു ടീമുകളിൽ ഒന്നാണ് ന്യൂയോർക്ക് നിക്ക്സ്. ലോക പ്രശസ്തം ആയ മാഡിസൺ സ്ക്വയർ ഗാർഡെനിൽ ആണ് നിക്ക്സ്-ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 1970 -ലും 1973 -ലും എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കിയിട്ടുണ്ട്.