ദി ന്യൂജേഴ്സി നെറ്റ്സ് എന്നത് ന്യൂജേഴ്സിയിലെ ന്യൂവാർക് നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. നെറ്റ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1967 -ൽ രൂപീകരിക്കപെട്ട ഈ പ്രസ്ഥാനം പക്ഷേ 1976 മുതൽ ആണ് നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻറെ ഭാഗം ആയത്. ന്യൂജേഴ്സി നെറ്റ്സ് ന്യൂയോർക്ക് മെട്രോപോളിട്ടൻ ഭാഗത്തിൽ ന്യൂയോർക്ക് നിക്ക്സി്നോടൊപ്പം പ്രവർത്തിക്കുന്നു. ഇവർക്ക് ഇതുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടില്ല. 2007 മുതൽ വിജയകരമായ ഒരു സീസൺ പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇവരുടെ ഹോം മത്സരങ്ങൾ നടക്കുന്നത് പ്രുടെൻഷ്യൽ സെൻറെർ-ൽ ആണ്. തങ്ങളുടെ പൂർവകാലം പ്രധാനമായും ന്യൂജേഴ്സിയിലും കുറച്ചുകാലം ന്യൂയോർക്കിലുമായി ചിലവഴിച്ച ഇവർ 2012 മുതൽ ന്യൂയോർക്ക്-ലെ ബ്രൂക്ക്ലിൻ-ലേക്ക് മാറാൻ പദ്ധതി ഇട്ടിടുണ്ട്. നഗരം മാറിക്കഴിഞ്ഞാൽ ഇവരുടെ പേര് ബ്രൂക്ക്ലിൻ നെറ്റ്സ് എന്നായി മാറും[1].