നോർത്തേൺ ടെറിട്ടറി
ഓസ്ട്രേലിയയിലെ ഒരു ടെറിട്ടറിയാണ് നോർത്തേൺ ടെറിട്ടറി (ഔദ്യോഗികമായി നോർത്തേൺ ടെറിട്ടറി ഓഫ് ഓസ്ട്രേലിയ, ഇംഗ്ലിഷ്: Northern Territory of Australia). ഇത് ഓസ്‌ട്രേലിയയുടെ മധ്യ, മധ്യവടക്കൻ പ്രദേശങ്ങളിലായി ഉൾപ്പെടുന്നു. പടിഞ്ഞാറ് വെസ്റ്റേൺ ഓസ്ട്രേലിയയുമായും തെക്ക് സൗത്ത് ഓസ്‌ട്രേലിയയുമായും കിഴക്ക് ക്വീൻസ്‌ലാന്റുമായും അതിർത്തി പങ്കിടുന്നു. വടക്കുഭാഗത്ത് ടിമോർ കടൽ, അറഫുര കടൽ, വെസ്റ്റേൺ ന്യൂ ഗിനിയ, ഇന്തോനേഷ്യൻ ദ്വീപുകൾ എന്നിവയുൾപ്പെടെയുള്ള കാർപെന്റാരിയ ഉൾക്കടൽ എന്നിവയാണുള്ളത്. 1,349,129 ചതുരശ്ര കിലോമീറ്റർ ആണ് ആകെ വിസ്തീർണ്ണം. ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ ഡിവിഷനാണ് നോർത്തേൺ ടെറിട്ടറി. ലോകത്തിലെ പതിനൊന്നാമത്തെ വലിപ്പമുള്ള രാജ്യ ഉപവിഭാഗമായും കണക്കാക്കുന്നു. ജനസംഖ്യ വളരെ കുറവായ പ്രദേശമായ ഇവിടെ 246,700 മാത്രമാണ് 2018-ലെ കണക്കെടുപ്പു പ്രകാരമുള്ള ജനസംഖ്യ. ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലും രണ്ട് ടെറിട്ടറികളിലും ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് ഇവിടെയുള്ളത്. ടാസ്മാനിയയേക്കാൾ പകുതിയിലധികം ആളുകൾ ആണിവിടെ വസിക്കുന്നത്. 40,000 വർഷങ്ങൾക്ക് മുമ്പ് തദ്ദേശീയ ഓസ്‌ട്രേലിയക്കാർ ഈ പ്രദേശം സ്ഥിരതാമസമാക്കിയപ്പോൾ മുതലാണ് വടക്കൻ പ്രദേശത്തിന്റെ പുരാവസ്തു ചരിത്രം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ മകാസ്സൻ വ്യാപാരികൾ വടക്കൻ പ്രദേശത്തെ തദ്ദേശവാസികളുമായി ട്രെപാംഗിനായി വ്യാപാരം ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർ ഈ പ്രദേശത്തിന്റെ തീരം ആദ്യമായി കണ്ടെത്തിയത്. തീരപ്രദേശങ്ങളിൽ സ്ഥിരതാമസമാക്കാൻ ശ്രമിച്ച ആദ്യത്തെ യൂറോപ്യന്മാരായിരുന്നു ബ്രിട്ടീഷുകാർ. ഒരു സെറ്റിൽമെന്റ് സ്ഥാപിക്കാനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും (1824–28, 1838–49, 1864–66) 1869-ൽ പോർട്ട് ഡാർവിനിൽ ഒരു സെറ്റിൽമെന്റ് സ്ഥാപിച്ചുകൊണ്ട് വിജയം കൈവരിച്ചു. പ്രദേശത്തിന്റെ ആകെ സമ്പദ്‌വ്യവസ്ഥ ഇന്ന് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ചും ടോപ്പ് എൻഡിലെ കക്കാട് ദേശീയോദ്യാനം മധ്യ ഓസ്‌ട്രേലിയയിലെ ഉലുരു-കാറ്റാ ജുറ്റ ദേശീയോദ്യാനം (അയേഴ്സ് റോക്ക്) എന്നിവയും കൂടതെ ഖനനവുമാണ് പ്രധാന വരുമാനം. ഡാർവിനാണ് നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. തീരപ്രദേശങ്ങളിലും സ്റ്റുവർട്ട് ഹൈവേയിലുമാണ് ജനസംഖ്യ കേന്ദ്രീകരിച്ചിരിക്കുന്നത്. പാമർസ്റ്റൺ, ആലീസ് സ്പ്രിംഗ്സ്, കാതറിൻ, നുലുൻബയ്, ടെന്നന്റ് ക്രീക്ക് എന്നിവയാണ് മറ്റ് പ്രധാന വാസസ്ഥലങ്ങൾ. നോർത്തേൺ ടെറിട്ടറിയിലെ താമസക്കാരെ പലപ്പോഴും "ടെറിട്ടോറിയൻസ്" എന്നും പൂർണ്ണമായി "നോർത്തേൺ ടെറിട്ടോറിയൻസ്" എന്നും അല്ലെങ്കിൽ കൂടുതൽ അനൗപചാരികമായി "ടോപ്പ് എൻഡേഴ്സ്", "സെൻട്രേലിയൻസ്" എന്നും പറയുന്നു. ചരിത്രം![]() തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർ നോർത്തേൺ ടെറിട്ടറിയിലെ ഇന്നത്തെ പ്രദേശത്ത് ഏകദേശം 40,000 വർഷമായി താമസിക്കുന്നു. അവരും ഇന്തോനേഷ്യയിലെ ജനങ്ങളും തമ്മിൽ കുറഞ്ഞത് അഞ്ച് നൂറ്റാണ്ടുകളായി ദീർഘകാല വ്യാപാര ബന്ധങ്ങൾ നിലനിന്നിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ കൂടി വടക്കൻ തീരപ്രദേശത്തെ കഠിനമായ അന്തരീക്ഷം പരിഹരിക്കാനായി ആദ്യകാലത്ത് നാല് ശ്രമങ്ങൾ നടന്നിരുന്നു. അതിൽ മൂന്ന് പ്രാവശ്യം പട്ടിണിയും നിരാശയും പരാജയം സംഭവിച്ചു. ഇപ്പോൾ നോർത്തേൺ ടെറിട്ടറി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി നോർത്ത് ഓസ്‌ട്രേലിയയിലെ ഹ്രസ്വകാല കോളനിയുടെ ഭാഗമായിരുന്ന 1846 ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള ഹ്രസ്വകാലമൊഴികെ 1825 മുതൽ 1863 വരെ കൊളോണിയൽ ന്യൂ സൗത്ത് വെയിൽസിന്റെ ഭാഗമായിരുന്നു. 1863 മുതൽ 1911 വരെ നോർത്തേൺ ടെറിട്ടറി സൗത്ത് ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്നു. കൊളോണിയൽ സൗത്ത് ഓസ്‌ട്രേലിയയുടെ ഭരണത്തിൻ കീഴിൽ 1870 നും 1872 നും ഇടയിൽ ഓവർലാന്റ് ടെലിഗ്രാഫ് നിർമ്മിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ഓസ്‌ട്രേലിയയിലെ മികച്ച എഞ്ചിനീയറിംഗ് വിജയങ്ങളിലൊന്നായിരുന്നു ഇത്.[5] കൂടാതെ ഓസ്‌ട്രേലിയയുടെ ടെലിഗ്രാഫിക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലും.[6] സംയുക്ത ഭരണത്തിന് ഒരു പതിറ്റാണ്ടിനുശേഷം 1911 ജനുവരി 1 ന് നോർത്തേൺ ടെറിട്ടറി, സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് വേർപെടുത്തി ഫെഡറൽ നിയന്ത്രണത്തിലേക്ക് മാറ്റി.[7] 1869-ൽ സ്ഥാപിതമായതു മുതൽ ഡാർവിൻ തുറമുഖമായിരുന്നു പതിറ്റാണ്ടുകളോളം ടെറിട്ടറിയിലെ പ്രധാന വിതരണ മാർഗ്ഗം. 1883 നും 1889 നും ഇടയിൽ പാമർസ്റ്റണിനും പൈൻ ക്രീക്കിനുമിടയിൽ ഒരു റെയിൽവേ നിർമ്മിച്ചു. കന്നുകാലികളെ വളർത്തുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള സാമ്പത്തിക രീതി സ്ഥാപിക്കപ്പെട്ട ശേഷം 1911 ആയപ്പോഴേക്കും 5,13,000 കന്നുകാലികൾ ഇവിടെ ഉണ്ടായിരുന്നു. വിക്ടോറിയ റിവർ ഡൗൺസ് സ്റ്റേഷൻ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി കേന്ദ്രമായിരുന്നു. 1872-ൽ ഗ്രോവ് ഹില്ലിലും പൈൻ ക്രീക്ക്, ബ്രോക്സ് ക്രീക്ക്, ബുറുണ്ടി എന്നിവിടങ്ങളിൽ സ്വർണ്ണവും ഡാലി നദിയിൽ ചെമ്പും കണ്ടെത്തി. 1912 ന്റെ അവസാനത്തിൽ "നോർത്തേൺ ടെറിട്ടറി" എന്ന പേര് തൃപ്തികരമല്ലെന്ന വികാരം വർദ്ധിച്ചു.[8][9] "കിംഗ്സ്‌ലാന്റ്" (ജോർജ്ജ് അഞ്ചാമൻ രാജാവിന് ശേഷം ക്വീൻസ്‌ലാൻഡുമായി യോജിക്കുന്ന പേര്), "സെൻട്രേലിയ", "ടെറിട്ടോറിയ" എന്നീ പേരുകളിൽ 1913 ൽ കിംഗ്സ്‌ലാന്റ് തിരഞ്ഞെടുത്ത പേരായി നിർദ്ദേശിക്കപ്പെട്ടു. എങ്കിലും പേര് മാറ്റം ഒരിക്കലും മുന്നോട്ട് പോയില്ല.[10][11] നോർത്തേൺ ടെറിട്ടറി 1927 നും 1931 നും ഇടയിൽ ഒരു ചെറിയ സമയത്തേക്ക് നോർത്ത് ഓസ്‌ട്രേലിയ, സെൻട്രൽ ഓസ്‌ട്രേലിയ എന്നിങ്ങനെ തെക്കൻ അക്ഷാംശത്തിന്റെ 20 ആം സമാന്തരമായി വിഭജിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധസമയത്ത് ടോപ്പ് എൻഡിന്റെ ഭൂരിഭാഗവും സൈനിക സർക്കാരിനു കീഴിലായിരുന്നു. ഈ സമയത്തു മാത്രമാണ് ഫെഡറേഷനുശേഷം ഓസ്‌ട്രേലിയൻ രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ ഒരു ഭാഗം സൈനിക നിയന്ത്രണത്തിലായത്. യുദ്ധാനന്തരം മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം കോമൺവെൽത്തിന് കൈമാറി. 1942 ഫെബ്രുവരി 19 നാണ് ഡാർവിൻ ബോംബാക്രമണം നടന്നത്. ഓസ്‌ട്രേലിയയിൽ ഒരു വിദേശശക്തി നടത്തിയ ഏറ്റവും വലിയ ഒറ്റ ആക്രമണമാണിത്. ഡാർവിന്റെ രണ്ടാം ലോകമഹായുദ്ധ ചരിത്രത്തിന്റെ ശേഷിപ്പുകൾ നഗരത്തിലും പരിസരത്തും സംരക്ഷിക്കപ്പെട്ടിട്ടുള്ള വിവിധ സ്ഥലങ്ങളിൽ വെടിമരുന്ന് ബങ്കറുകൾ, എയർസ്ട്രിപ്പുകൾ, ഓയിൽ ടണലുകൾ, മ്യൂസിയങ്ങൾ എന്നിവ ഉൾപ്പെടുന്നു. 1942 ലെ ജാപ്പനീസ് വ്യോമാക്രമണത്തിൽ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. 1960 കളുടെ അവസാനത്തിൽ ടെറിട്ടറിയുമായി ബന്ധിപ്പിക്കുന്ന സമീപ സംസ്ഥാനങ്ങളിലെ റോഡുകൾ മെച്ചപ്പെടുത്തി. തുറമുഖ കാലതാമസവും ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും തുറമുഖത്തിന്റെയും പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിന്റെയും അനിശ്ചിതത്വത്തിലേക്ക് നയിച്ചു. അഡ്മിനിസ്ട്രേറ്റർ സ്ഥാപിച്ച അന്വേഷണ കമ്മീഷന്റെ ഫലമായി[12] തുറമുഖ പ്രവർത്തന ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയും ബെർത്ത് നിക്ഷേപം മാറ്റിവയ്ക്കുകയും ഒരു പോർട്ട് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ചെയ്തു.[13] ചരക്കുനീക്കം കുറവായതിനാൽ റെയിൽ ഗതാഗതം വിപുലീകരിക്കുന്നത് പരിഗണിച്ചില്ല. തദ്ദേശീയ ഓസ്‌ട്രേലിയക്കാർ ന്യായമായ വേതനത്തിനും ഭൂമിക്കും അവകാശത്തിനായി പോരാടിയിരുന്നു. ഈ പോരാട്ടത്തിലെ ഒരു പ്രധാന സംഭവം 1966-ൽ വേവ് ഹിൽ കാറ്റിൽ സ്റ്റേഷനിൽ നടന്ന ഗുരിന്ദ്‌ജി ജനങ്ങളുടെ പണിമുടക്കും നടത്തവും ആയിരുന്നു. ഗഗ് വിറ്റ്‌ലാമിന്റെ ഫെഡറൽ സർക്കാർ 1973 ഫെബ്രുവരിയിൽ വുഡ്‌വാർഡ് റോയൽ കമ്മീഷൻ രൂപീകരിച്ചു. ഇത് നോർത്തേൺ ടെറിട്ടറിയിൽ ഭൂമിയുടെ അവകാശങ്ങൾ എങ്ങനെ നേടാമെന്ന് അന്വേഷിക്കാൻ സജ്ജമാക്കി. 1973 ജൂലൈയിലെ ജസ്റ്റിസ് വുഡ്‌വാർഡിന്റെ ആദ്യ റിപ്പോർട്ട് പ്രകാരം ആദിവാസികളുടെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഒരു സെൻട്രൽ ലാൻഡ് കൗൺസിലും നോർത്തേൺ ലാൻഡ് കൗൺസിലും സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്തു. റോയൽ കമ്മീഷന്റെ റിപ്പോർട്ടിന് മറുപടിയായി ഭൂമി അവകാശ ബിൽ തയ്യാറാക്കിയെങ്കിലും അത് പാസാക്കുന്നതിനു മുൻപെ വിറ്റ്‌ലം സർക്കാർ പിരിച്ചുവിട്ടു. അബോറിജിനൽ ലാൻഡ് റൈറ്റ്സ് (നോർത്തേൺ ടെറിട്ടറി) ആക്റ്റ് 1976 ഒടുവിൽ ഫ്രേസർ സർക്കാർ 1976 ഡിസംബർ 16 ന് പാസാക്കി 1977 ജനുവരി 26 ന് പ്രവർത്തനം ആരംഭിച്ചു. 1974-ൽ ക്രിസ്മസ് തലേന്നു മുതൽ ക്രിസ്മസ് ദിനം വരെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ട്രേസി ഡാർവിനെ തകർത്തു. 71 പേർ ചുഴലിക്കാറ്റിൽ മരണമടഞ്ഞു. 837 മില്യൺ ഡോളർ (1974 ഡോളർ), അല്ലെങ്കിൽ ഏകദേശം 4.45 ബില്യൺ ഡോളർ (2014 ഡോളർ) നാശനഷ്ടമുണ്ടാക്കി. ഡാർവിന്റെ 70 ശതമാനം കെട്ടിടങ്ങളും 80 ശതമാനം വീടുകളും തകർന്നു.[14] നഗരത്തിലെ 47,000 നിവാസികളിൽ 41,000 ത്തിലധികം പേരെ ഭവനരഹിതരാക്കി. വളരെ മെച്ചപ്പെട്ട നിർമ്മാണ രീതികളുപയോഗിച്ച് നഗരം പുനർനിർമിച്ചു.[15][16] 1978-ൽ ഒരു ചീഫ് മിനിസ്റ്ററുടെ നേതൃത്വത്തിൽ നിയമസഭയുമായി ഒരു ചുമതലയുള്ള സർക്കാർ നിലവിൽ വന്നു. ടെറിട്ടറിയുടെ ഔദ്യോഗിക അറിയിപ്പുകൾ സർക്കാർ സ്വന്തം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു. നോർത്തേൺ ടെറിട്ടറിയുടെ അഡ്മിനിസ്ട്രേറ്റർ ഈ പ്രദേശത്തെ രാജ്ഞിയുടെ പരോക്ഷ പ്രതിനിധിയായി പ്രവർത്തിക്കുന്ന ഔദ്യോഗിക ഉദ്യോഗസ്ഥനാണ്. 1995-96 കാലഘട്ടത്തിൽ ഫെഡറൽ പാർലമെന്റ് നിയമനിർമ്മാണം അസാധുവാക്കുന്നതുവരെ നിയമപരമായ ദയാവധം നടത്തിയ ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് നോർത്തേൺ ടെറിട്ടറി.[17] ഓസ്‌ട്രേലിയൻ സർക്കാർ നിയമം അസാധുവാക്കുന്നതിനുമുമ്പ് നാലുപേരുടെ ജീവിതം അവസാനിപ്പിക്കാൻ ഡോ. ഫിലിപ്പ് നിറ്റ്ഷ്കെ സഹായിച്ചു. ഭൂമിശാസ്ത്രം![]() ![]() വളരെ ചെറിയ നിരവധി വാസസ്ഥലങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നു. പക്ഷേ വലിയ ജനസംഖ്യ കേന്ദ്രങ്ങൾ ഡാർവിനെ തെക്കൻ ഓസ്‌ട്രേലിയയുമായി ബന്ധിപ്പിക്കുന്ന ഒറ്റ പാതയിലൂടെയാണ് സ്ഥിതിചെയ്യുന്നത്. സ്റ്റുവർട്ട് ഹൈവേ പ്രദേശവാസികൾക്ക് "ദ ട്രാക്ക്" എന്ന് അറിയപ്പെടുന്നു. ഉലുരു (അയേഴ്സ് റോക്ക്), കാറ്റാ ജുറ്റ (ദ ഓൾഗാസ്) എന്നിങ്ങനെ ഈ പ്രദേശം രണ്ട് മനോഹരമായ പ്രകൃതിദത്ത ശിലാരൂപങ്ങളാൽ സമ്പന്നമാണ്. ഇവ പ്രാദേശിക ആദിവാസികൾക്ക് പവിത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയുമാണ്. പ്രദേശത്തിന്റെ വടക്കൻ ഭാഗത്ത് കക്കാട് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. അതിൽ വിശാലമായ തണ്ണീർത്തടങ്ങളും തദ്ദേശീയ വന്യജീവികളും ഉൾപ്പെടുന്നു. അതിന്റെ വടക്ക് ഭാഗത്ത് അറഫുര കടലും കിഴക്ക് അർനെം ലാൻഡും സ്ഥിതിചെയ്യുന്നു. ഇതിന്റെ പ്രാദേശിക കേന്ദ്രം ലിവർപൂൾ റിവർ ഡെൽറ്റയിലെ മാനിൻഗ്രിഡയാണ്. നോർത്തേൺ ടെറിട്ടറിയിൽ വിപുലമായ നദീതട സംവിധാനങ്ങളുണ്ട്. അലിഗേറ്റർ നദികൾ, ഡാലി നദി, ഫിങ്കെ നദി, ക്അർതർ നദി, റോപ്പർ നദി, ടോഡ് നദി, വിക്ടോറിയ നദി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആലീസ് സ്പ്രിംഗ്സിന്റെ തെക്ക്-പടിഞ്ഞാറുള്ള നദിയാണ് ഹേ നദി. കൂടാതെ മാർഷൽ നദി, ആർതർ ക്രീക്ക്, കാമൽ ക്രീക്ക്, ബോറെ ക്രീക്ക് എന്നിവ അതിലേക്ക് ഒഴുകുന്നു.[19] ദേശീയോദ്യാനങ്ങൾ
![]() കാലാവസ്ഥ![]() ![]()
നോർത്തേൺ ടെറിട്ടറിയ്ക്ക് രണ്ട് വ്യത്യസ്ത കാലാവസ്ഥാ മേഖലകളുണ്ട്. ഡാർവിൻ ഉൾപ്പെടെയുള്ള വടക്കേ അറ്റത്ത് ഉയർന്ന ആർദ്രതയും രണ്ട് സീസണുകളുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയുണ്ട്. നനവാർന്നതും (ഒക്ടോബർ മുതൽ ഏപ്രിൽ വരെ) വരണ്ടതുമായ കാലാവസ്ഥയാണ് (മെയ് മുതൽ സെപ്റ്റംബർ വരെ) ഇവ. വരണ്ട കാലയളവിൽ മിക്കവാറും എല്ലാ ദിവസവും ചൂടും വെയിലും ആയിരിക്കും. ഉച്ചതിരിഞ്ഞ് ഹ്യുമിഡിറ്റി ശരാശരി 30% വരെയായിരിക്കും. മേയ് മുതൽ സെപ്റ്റംബർ വരെ വളരെ കുറച്ച് മഴ മാത്രമേ ലഭിക്കുന്നുള്ളു. ഏറ്റവും തണുപ്പു ലഭിക്കുന്ന മാസങ്ങളായ ജൂൺ, ജൂലൈ മാസങ്ങളിൽ ദിവസേനയുള്ള ഏറ്റവും കുറഞ്ഞ താപനില 14 ° C (57 ° F) വരെ താഴുന്നു. പക്ഷേ വളരെ അപൂർവമായി മാത്രമേ കുറയുകയുള്ളു. മഞ്ഞ് ഒരിക്കലും രേഖപ്പെടുത്താറില്ല. ആർദ്ര കാലം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളും മൺസൂൺ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഴ ഭൂരിഭാഗവും ഡിസംബർ മുതൽ മാർച്ച് വരെയാണ്. ഈ കാലത്ത് ഇടിമിന്നൽ സാധാരണമാണ്. ഏറ്റവും ഈർപ്പമുള്ള മാസങ്ങളിൽ ഉച്ചതിരിഞ്ഞ് ആപേക്ഷിക ഈർപ്പം (Relative humidity) ശരാശരി 70% കൂടുതലാണ്. വടക്ക് പ്രദേശങ്ങളിൽ ശരാശരി 1,570 മില്ലിമീറ്ററിൽ (62 ഇഞ്ച്) കൂടുതൽ മഴ പെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഏറ്റവും മഴ ലഭിക്കുന്നത്. ഇവിടെ ശരാശരി 1,800 മുതൽ 2,100 മില്ലിമീറ്റർ വരെ (71 മുതൽ 83 ഇഞ്ച് വരെ) മഴ ലഭിക്കുന്നു. മധ്യമേഖല രാജ്യത്തിന്റെ മരുഭൂമി കേന്ദ്രമാണ്. ഇതിൽ ആലീസ് സ്പ്രിംഗ്സ്, ഉലുരു (അയേഴ്സ് റോക്ക്) എന്നിവ ഉൾപ്പെടുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ചൂടേറിയ മാസങ്ങളിൽ ചെറിയ മഴയുള്ള അർദ്ധ വരണ്ട കാലാവസ്ഥയാണ്. സെൻട്രൽ ഓസ്‌ട്രേലിയയിൽ പ്രതിവർഷം 250 മില്ലിമീറ്ററിൽ (9.8 ഇഞ്ച്) മഴ ലഭിക്കുന്നു. 1960 ജനുവരി 1, 2 തീയതികളിൽ ഫിങ്കെയിൽ 48.3°C (118.9 ° F) ആണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 1976 ജൂലൈ 17 ന് ആലീസ് സ്പ്രിംഗ്സിലെ ഏറ്റവും കുറഞ്ഞ താപനില −7.5 °C (18.5 ° F) ആയും രേഖപ്പെടുത്തി.[20] ജനസംഖ്യാശാസ്‌ത്രം![]()
2006 ലെ ജനസംഖ്യാ കണക്കെടുപ്പിൽ നിന്നും 10 ശതമാനം വർധനവോടെ 211,945 ആയിരുന്നു 2011-ലെ ഇവിടുത്തെ ജനസംഖ്യ.[21] ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം 2015 ജൂണിൽ 244,300 ആണ് ജനസംഖ്യ. ഇതിൽ വിദേശീയരെയും അന്തർസംസ്ഥാനത്തെയും ജീവനക്കാരെയും കണക്കിലെടുക്കുന്നുണ്ട്. ഇവിടുത്തെ ജനസംഖ്യ ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 1 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.[22][23][24] ![]() ഓസ്ട്രേലിയയിലെ മൊത്തം കണക്കുപ്രകാരം 15 വയസ്സിന് താഴെയുള്ളവരുടെ ഏറ്റവും വലിയ അനുപാതമായ 23.2% ആണ് ഇവിടുത്തെ ഈ പ്രായക്കാരുടെ ജനസംഖ്യ. കൂടാതെ 65 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതം 5.7% ആണ്. ദേശീയ ശരാശരി പ്രായത്തേക്കാൾ ആറ് വയസ്സ് കുറവായ 31 വയസ്സാണ് പ്രദേശത്തെ വാസികളുടെ ശരാശരി പ്രായം.[21] തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരിൽ ഏകദേശം 49% പേർക്കും സ്വന്തമായി ഭൂമിയുണ്ട്. ആദിവാസികളായ ഓസ്‌ട്രേലിയക്കാരുടെ ആയുർദൈർഘ്യം വടക്കൻ പ്രദേശത്തെ സ്വദേശികളല്ലാത്ത ഓസ്‌ട്രേലിയക്കാരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണ്. തദ്ദേശീയ ഓസ്‌ട്രേലിയക്കാർ തദ്ദേശീയമല്ലാത്ത ഓസ്‌ട്രേലിയക്കാരേക്കാൾ ശരാശരി 11 വർഷം മുൻപേ മരിക്കുന്നു എന്നാണ് എബിഎസ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും ആദിവാസി സമൂഹങ്ങളുണ്ട് ഉലുരുവിനടുത്തുള്ള പിറ്റ്ജന്ത്ജാര, ആലീസ് സ്പ്രിംഗ്സിനടുത്തുള്ള അറെൻടെ, ഇവ രണ്ടിനുമിടയിലുള്ള ലുരിറ്റ്ജ, വടക്ക് വാൽപിരി, കിഴക്കൻ അർനെം ലാൻഡിലെ യോൽഗു എന്നിവയാണ് ഏറ്റവും വലിയ സമൂഹങ്ങൾ. പ്രദേശത്തിന്റെ വടക്ക് ഭാഗത്തായി (ടോപ്പ് എൻഡ്) ഡാർവിനിലാണ് ടെറിട്ടോറിയൻമാരിൽ 54% ത്തിലധികം പേർ താമസിക്കുന്നത്. പ്രദേശത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമാണ് വടക്കൻ ഗ്രാമീണ മേഖലയിൽ താമസിക്കുന്നത്. ഇതൊക്കെയാണെങ്കിലും കോമൺവെൽത്തിലെ ഏറ്റവും കുറഞ്ഞ നഗരവൽക്കരിക്കപ്പെട്ട ഫെഡറൽ ഡിവിഷനാണ് നോർത്തേൺ ടെറിട്ടറി (ടാസ്മാനിയയാണ് തൊട്ടുപിന്നിലുള്ളത്). നഗരങ്ങളും പട്ടണങ്ങളുംഎല്ലാ കമ്മ്യൂണിറ്റികളും സംയോജിത നഗരങ്ങളോ പട്ടണങ്ങളോ അല്ല. അവയെ "സ്റ്റാറ്റിസ്റ്റിക്കൽ ലോക്കൽ ഏരിയകൾ" എന്ന് വിളിക്കുന്നു.
വംശവും കുടിയേറ്റവും
2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ ഏറ്റവും സാധാരണയായി നാമനിർദ്ദേശം ചെയ്യപ്പെട്ട പൂർവ്വികർ:[N 2][28][29]
2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ജനസംഖ്യയുടെ 31.2% വിദേശത്താണ് ജനിച്ചത്. ഫിലിപ്പീൻസ് (2.6%), ഇംഗ്ലണ്ട് (2.4%), ന്യൂസിലാന്റ് (2%), ഇന്ത്യ (1.6%), ഗ്രീസ് (0.6%) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിദേശത്ത് ജനിച്ച ഏറ്റവും വലിയ അഞ്ച് ഗ്രൂപ്പുകൾ.[31][32] 2016-ൽ തദ്ദേശീയ ഓസ്‌ട്രേലിയക്കാർ ജനസംഖ്യയുടെ 25.5% അതായത് 58,248 ആളുകൾ (ആദിവാസി ഓസ്‌ട്രേലിയക്കാർ, ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികൾ) ആണെന്നു വ്യക്തമായി.[N 5][33][34] ഭാഷകൾ![]() 2016 ലെ സെൻസസിൽ ജനസംഖ്യയുടെ 58% പേർ വീടുകളിൽ ഇംഗ്ലീഷ് മാത്രമേ സംസാരിച്ചിരുന്നുള്ളു. ക്രിയോൾ (1.9%), ജംബർപുയിങ്കു (1.9%), ഗ്രീക്ക് (1.4%) തഗാലോഗ് (1.3%), വാൾപിരി (0.9%) എന്നിവയാണ് വീട്ടിൽ സാധാരണയായി സംസാരിക്കുന്ന മറ്റ് ഭാഷകൾ.[35][36] നോർത്തേൺ ടെറിട്ടറിയിൽ നൂറിലധികം ആദിവാസി ഭാഷകളും സംസാരിക്കുന്നുണ്ട്.[37] ഇംഗ്ലീഷിന് പുറമേയുള്ള ഭാഷകൾ ഡാർവിൻ അല്ലെങ്കിൽ ആലീസ് സ്പ്രിംഗ്സ് പോലുള്ള നഗരങ്ങളിൽ സാധാരണമാണ്. മുറീ-പാത്ത, വടക്കുപടിഞ്ഞാറ് ഭാഗത്ത് വാഡേയിൽ എൻഗാൻജികുരുൻഗുർ, വാൾപിരി, ടെന്നന്റ് ക്രീക്കിനു മധ്യാഭാഗത്തിനു ചുറ്റും വാരുമുങ്ക്, ആലീസ് സ്പ്രിങ്സിനു ചുറ്റും അറെന്റെ, തെക്ക് കിഴക്ക് വരെ പിന്റുപ്പി-ലുരിറ്റ്ജ, ഉലുരുവിനു തെക്ക് സമീപം വരെ പിറ്റ്ജന്ത്ജത്ജാര, ആരെം ലാൻഡിന്റെ അകലെ വടക്കോട്ട് യോൽങ്ക മാത, വടക്ക് മധ്യ ഭാഗങ്ങളിലും ക്രോക്കർ ദ്വീപ്, ഗോൾബൺ എന്നിവിടങ്ങളിലും ബുരാര, മോങ്, ഇവൈഡ്ജ, കുൻവിഞ്ച്കു, മെൽവില്ലെ ദ്വീപിലെയും ബാത്തർസ്റ്റ് ദ്വീപിലെയും ടിവി, എന്നിവയാണ് വടക്കൻ പ്രദേശത്ത് സംസാരിക്കുന്ന പ്രധാന തദ്ദേശീയ ഭാഷകൾ.[38] ഈ ഭാഷകളിലുള്ള ഗ്രന്ഥസഞ്ചയങ്ങൾ ആദിവാസി ഭാഷകളുടെ ലിവിംഗ് ആർക്കൈവിൽ ലഭ്യമാണ്. മതം![]() 2016 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം നോർത്തേൺ ടെറിട്ടറിയിലെ ജനസംഖ്യയുടെ 19.9% വരുന്ന റോമൻ കത്തോലിക്കർ ഈ പ്രദേശത്തെ ഏറ്റവും വലിയ മതവിഭാഗമാണ്. ആംഗ്ലിക്കൻ (8.4%), യൂണിറ്റിംഗ് ചർച്ച് (5.7%), ലൂഥറൻ ചർച്ച് (2.6%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 2.0% ഉള്ള ബുദ്ധമതം പ്രദേശത്തെ ഏറ്റവും വലിയ അക്രൈസ്തവ മതമാണ്. കൂടാതെ ഹിന്ദുമതം 1.6% ഉണ്ട്. ഓസ്‌ട്രേലിയൻ ആദിവാസി മതത്തിലും പുരാണത്തിലും വിശ്വസിക്കുന്നവർ 1.4% ആണ്. ഏകദേശം 30% ടെറിട്ടോറിയക്കാർ ഒരു മതവും അവകാശപ്പെടുന്നില്ല.[39] പല ആദിവാസികളും അവരുടെ പരമ്പരാഗത മതം, ഡ്രീംടൈമിലുള്ള വിശ്വാസം എന്നിവ ആചരിക്കുന്നു. വിദ്യാഭ്യാസം![]() പ്രൈമറി, സെക്കണ്ടറിഒരു നോർത്തേൺ ടെറിട്ടറി സ്കൂൾ വിദ്യാഭ്യാസത്തിൽ ആറ് വർഷത്തെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസമാണുള്ളത്. അതിൽ ഒരു പരിവർത്തന വർഷം, മൂന്ന് വർഷം മിഡിൽ സ്കൂൾ, മൂന്ന് വർഷത്തെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം എന്നിങ്ങനെ ഉൾപ്പെടുന്നു. 2007-ന്റെ തുടക്കത്തിൽ നോർത്തേൺ ടെറിട്ടറിയിൽ മിഡിൽ സ്കൂൾ വർഷങ്ങൾ 7–9 വരെയും ഹൈസ്കൂൾ വിദ്യാഭ്യാസ വർഷങ്ങൾ 10–12 വരെയും ആയി അവതരിപ്പിച്ചു. ഇവിടുത്തെ കുട്ടികൾ സാധാരണയായി അഞ്ചാം വയസ്സിൽ സ്കൂൾ ആരംഭിക്കുന്നു. സെക്കൻഡറി സ്കൂൾ പൂർത്തിയാകുന്നതോടെ വിദ്യാർത്ഥികൾ നോർത്തേൺ ടെറിട്ടറി സർട്ടിഫിക്കറ്റ് ഓഫ് എഡ്യൂക്കേഷൻ (എൻടിസിഇ) നേടുന്നു. സെക്കൻഡറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി പ്രവേശനം നിർണ്ണയിക്കാൻ ഒരു പ്രവേശന റാങ്കിംഗ് അല്ലെങ്കിൽ എന്റർ (ENTER) സ്കോർ ലഭിക്കുന്നു. നോർത്തേൺ ടെറിട്ടറിയിലെ സ്കൂളുകൾ പൊതു, സ്വകാര്യ ധനസഹായത്തിൽ പ്രവർത്തിക്കുന്നവയാണ്. സർക്കാർ സ്കൂളുകൾ എന്നും അറിയപ്പെടുന്ന പൊതുവിദ്യാലയങ്ങൾക്ക് ധനസഹായം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നൽകുന്നു.[40] സ്വകാര്യ സ്കൂളുകളിൽ കത്തോലിക്കാ സഭ നടത്തുന്ന സ്കൂളുകളും സ്വതന്ത്ര സ്കൂളുകളും ഉൾപ്പെടുന്നു. ചില ഇൻഡിപെൻഡന്റ് സ്കൂളുകൾ പ്രൊട്ടസ്റ്റന്റ്, ലൂഥറൻ, ആംഗ്ലിക്കൻ, ഗ്രീക്ക് ഓർത്തഡോക്സ് അല്ലെങ്കിൽ സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ചുകളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. എന്നാൽ പള്ളി ഇതര സ്കൂളുകളും ഒരു തദ്ദേശീയ സ്കൂളും ഇവിടെയുണ്ട്. 2009-ലെ കണക്കനുസരിച്ച് നോർത്തേൺ ടെറിട്ടറിയിൽ 151 പൊതുവിദ്യാലയങ്ങളും 15 കത്തോലിക്കാ സ്കൂളുകളും 21 സ്വതന്ത്ര സ്കൂളുകളും ഉണ്ടായിരുന്നു. 29,175 കുട്ടികൾ പബ്ലിക് സ്കൂളുകളിലും 9,882 കുട്ടികൾ സ്വതന്ത്ര സ്കൂളുകളിലും പ്രവേശനം നേടി. നോർത്തേൺ ടെറിട്ടറിയിൽ ഏകദേശം 4,000 മുഴുവൻ സമയ അധ്യാപകരുണ്ട്. യൂണിവേഴ്സിറ്റിനോർത്തേൺ ടെറിട്ടറിയിൽ 1989-ൽ നോർത്തേൺ ടെറിട്ടറി യൂണിവേഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച ഒരു സർവ്വകലാശാലയുണ്ട്.[41] പിന്നീട് ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇതിൽ 19,000 ത്തോളം വിദ്യാർത്ഥികൾ ചേർന്നു പഠിക്കുന്നു. 5,500 ഓളം ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികളും 13,500 ഓളം തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന (വിഇടി) വിദ്യാർഥികളും ഇവിടെയുണ്ട്. ഈ പ്രദേശത്തെ ആദ്യത്തെ തൃതീയ സ്ഥാപനം 1960-കളുടെ മധ്യത്തിൽ സ്ഥാപിതമായ ബാച്ച്‌ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡിജെനസ് ടെർഷ്യറി എഡ്യൂക്കേഷൻ ആയിരുന്നു. ലൈബ്രറികൾനോർത്തേൺ ടെറിട്ടറിയിലെ ഗവേഷണ-റഫറൻസ് ലൈബ്രറിയാണ് നോർത്തേൺ ടെറിട്ടറി ലൈബ്രറി. പ്രദേശത്തിന്റെ പൈതൃകം ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിവിധ പരിപാടികളിലൂടെയും സേവനങ്ങളിലൂടെയും പൊതുവായി ലഭ്യമാക്കുന്നതിനുമായി ഈ ലൈബ്രറി പ്രവർത്തിക്കുന്നു. ഇവിടെ പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ, ജേണലുകൾ, കൈയെഴുത്തുപ്രതികൾ, മാപ്പുകൾ, ചിത്രങ്ങൾ, മറ്റു വസ്തുക്കൾ, ശബ്ദ, വീഡിയോ റെക്കോർഡിംഗുകളും ഡാറ്റാബേസുകളും ഉൾപ്പെടുന്നു. സമ്പദ്വ്യവസ്ഥനോർത്തേൺ ടെറിട്ടറിയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ഖനനത്തിലൂടെയാണ്. ഊർജ്ജം ഉൽപാദിപ്പിക്കുന്ന ധാതുക്കൾ, പെട്രോളിയം, ഊർജ്ജം എന്നിവയിൽ കേന്ദ്രീകരിച്ച് മൊത്തം സംസ്ഥാന ഉൽപാദനത്തിൽ 2.5 ബില്യൺ ഡോളർ സംഭാവന നൽകുകയും 4,600 ൽ അധികം ആളുകൾക്ക് ജോലി ചെയ്യുകയും ചെയ്യുന്നു. ഖനനം മൊത്തം സംസ്ഥാന ഉൽപാദനത്തിന്റെ 14.9% ആണ്. 2014-15 ൽ ദേശീയതലത്തിൽ വെറും 7% ആയിരുന്നു ഉല്പാദനം.[42] സമീപ വർഷങ്ങളിൽ പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളുടെയും ഖനി വിപുലീകരണത്തിന്റെയും ഫലമായി പ്രദേശത്തെ ഏറ്റവും വലിയ ഒറ്റ വ്യവസായമെന്ന നിലയിൽ ഖനനത്തെ നിർമ്മാണ മേഖല മറികടന്നു. നിർമ്മാണം, ഖനനം, ഉൽപ്പാദനം, സർക്കാർ, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവ ചേർന്ന് പ്രദേശത്തിന്റെ മൊത്ത സംസ്ഥാന ഉൽപാദനത്തിന്റെ (ജിഎസ്പി) പകുതിയോളം വരും. ഇത് ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) മൂന്നിലൊന്ന് വരും.[43] 2004–2005-ൽ 15 ബില്യൺ ഡോളറിൽ നിന്ന് 2014–2015-ൽ 22 ബില്യൺ ഡോളറായി സമ്പദ്‌വ്യവസ്ഥ വളർന്നു. 2012–13-ൽ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ 5.6 ശതമാനം വർദ്ധിച്ചു. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികമായി 2014–15-ൽ ഇത് 10.5 ശതമാനം വർദ്ധിച്ചു. ദേശീയ വളർച്ചാ നിരക്കിന്റെ നാലിരട്ടിയാണിത്.[44] 2003 നും 2006 നും ഇടയിൽ മൊത്തം സംസ്ഥാന ഉൽപാദനം 8.67 ബില്യൺ ഡോളറിൽ നിന്ന് 32.4% വർദ്ധനവോടെ 11.476 ബില്യൺ ഡോളറായി ഉയർന്നു. തുടർന്ന് 2006-2007 വരെയുള്ള മൂന്ന് വർഷങ്ങളിൽ വടക്കൻ പ്രദേശത്തെ മൊത്ത സംസ്ഥാന ഉൽപാദനം ശരാശരി 5.5% വാർഷിക നിരക്കായി വർദ്ധിച്ചു. വടക്കൻ പ്രദേശത്തെ പ്രതിശീർഷ മൊത്ത ഉത്പാദനം ($72,496) ഏതൊരു ഓസ്‌ട്രേലിയൻ സംസ്ഥാനത്തേക്കാളും ടെറിട്ടറിയേക്കാളും കൂടുതലാണ്. കൂടാതെ ഓസ്‌ട്രേലിയയുടെ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനത്തേക്കാളും കൂടുതലുമാണ് ($54,606). 2012–13-ൽ നോർത്തേൺ ടെറിട്ടറിയുടെ കയറ്റുമതി 12.9 ശതമാനം അഥവാ 681 മില്യൺ ഡോളറായി ഉയർന്നു. ധാതു ഇന്ധനങ്ങൾ (വലിയ തോതിൽ എൽഎൻജി), അസംസ്കൃത വസ്തുക്കൾ (പ്രധാനമായും ധാതു അയിരുകൾ), ഭക്ഷണം, ജീവനുള്ള മൃഗങ്ങൾ (പ്രാഥമികമായി ജീവനുള്ള കന്നുകാലികൾ) എന്നിവയാണ് പ്രദേശത്തിന്റെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ജപ്പാൻ, ചൈന, ഇന്തോനേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കൊറിയ എന്നിവയാണ് ഇവിടുത്തെ കയറ്റുമതിയുടെ പ്രധാന അന്താരാഷ്ട്ര വിപണികൾ.[45] 2,887.8 മില്യൺ ഡോളറാണ് നോർത്തേൺ ടെറിട്ടറിയിലേക്കുള്ള മൊത്തം ഇറക്കുമതി. അതിൽ പ്രധാനമായും യന്ത്രസാമഗ്രികളും ഉപകരണ നിർമ്മാണവും (58.4%) പെട്രോളിയം, കൽക്കരി, രാസ അനുബന്ധ ഉൽപന്ന നിർമ്മാണം (17.0%) എന്നിവ ഉൾപ്പെടുന്നു.[46] പ്രധാന ഖനന പ്രവർത്തനങ്ങൾ ഗോവ് പെനിൻസുലയിലെ ബോക്സൈറ്റ് ആണ്. അവിടെ ഉൽപാദനം 2007-08-ൽ 52.1 ശതമാനം വർദ്ധിച്ച് 254 മില്യൺ ഡോളറായി വർദ്ധിച്ചു. ഗ്രൂട്ട് ഐലാന്റിലെ മാംഗനീസ് ഉൽപാദനം 10.5 ശതമാനം വർദ്ധിച്ച് 1.1 ബില്യൺ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പുതുതായി വികസിപ്പിച്ച ഖനികൾക്ക് സഹായകമാകും. യൂണിയൻ റീഫ്സ് പ്ലാന്റിൽ സ്വർണം 21.7 ശതമാനം വർദ്ധിച്ച് 672 മില്യൺ ഡോളറായി. റേഞ്ചർ യുറേനിയം ഖനിയിൽ യുറേനിയവും വർദ്ധിച്ചു.[47] വിനോദസഞ്ചാരം ടെറിട്ടറിയിലെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സും പ്രദേശത്തെ ഒരു പ്രധാന വ്യവസായവുമാണ്.[48] ഉലുരു, കക്കാട് തുടങ്ങിയ സ്ഥാനങ്ങൾ ഈ പ്രദേശത്തെ ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വിശാലമായ തുറസ്സായ സ്ഥലങ്ങൾ, ആദിവാസി സംസ്കാരം, വന്യവും പേരിടാത്തതുമായ വന്യജീവികൾ എന്നിവ സന്ദർശകർക്ക് വടക്കൻ പ്രദേശം പ്രദാനം ചെയ്യുന്ന പ്രകൃതിയിലെ അത്ഭുതങ്ങളിൽ മുഴുകാൻ അവസരമൊരുക്കുന്നു. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വിശാലമായ തുറസ്സായ സ്ഥലങ്ങൾ, ആദിവാസി സംസ്കാരം, വനവും വന്യജീവികളും തുടങ്ങിയവ സന്ദർശകർക്ക് മികച്ച കാഴ്ചകൾക്കായി അവസരമൊരുക്കുന്നു. 2015 ൽ ഈ പ്രദേശത്ത് മൊത്തം 1.6 ദശലക്ഷം ആഭ്യന്തര, അന്തർദ്ദേശീയ സന്ദർശകരെ ലഭിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് 2.0 ബില്യൺ ഡോളർ സംഭാവനയും നൽകി. മൊത്തം സന്ദർശനത്തിന്റെ ഭൂരിഭാഗവും അവധിക്കാല സന്ദർശകരാണ് (ഏകദേശം 792,000 സന്ദർശകർ). വിനോദസഞ്ചാരത്തിന് സമ്പദ്‌വ്യവസ്ഥയിലെ മറ്റ് മേഖലകളായ താമസം, ഭക്ഷ്യ സേവനങ്ങൾ, ചില്ലറ വ്യാപാരം, വിനോദം, സംസ്കാരം, ഗതാഗതം എന്നിവയുമായി ശക്തമായ ബന്ധമുണ്ട്.[48] ഗതാഗതംഓസ്ട്രേലിയയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശമാണ് നോർത്തേൺ ടെറിട്ടറി. അടുത്തുള്ള സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് പ്രധാന പ്രദേശങ്ങളിലെ ജനകീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് ദേശീയപാതകൾ ഉൾപ്പെടെ മുദ്രയുള്ള റോഡുകളുടെ ഒരു ശൃംഖല നോർത്തേൺ ടെറിട്ടറിക്കുണ്ട്. കൂടാതെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഉലുരു (അയേഴ്സ് റോക്ക്), കക്കാട്, ലിച്ച്‌ഫീൽഡ് ദേശീയ ഉദ്യാനങ്ങൾ എന്നിവയായും ബന്ധിപ്പിക്കുന്നു. ഡാർവിനെയും ആലീസ് സ്പ്രിംഗ്സിനെയും അഡ്‌ലെയ്ഡുമായി ബന്ധിപ്പിക്കുന്ന സ്റ്റുവർട്ട് ഹൈവേ മുൻപ് "ദി ട്രാക്ക്" എന്നറിയപ്പെട്ടിരുന്നു. മുദ്രയിട്ട് നിർമ്മിച്ച ചില റോഡുകൾ സിംഗിൾ ലെയ്ൻ ബിറ്റുമിൻ ആണ്. മുദ്ര ചെയ്യാത്ത (അഴുക്ക്) റോഡുകൾ കൂടുതൽ വിദൂര വാസസ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അഡ്‌ലെയ്ഡ്-ഡാർവിൻ റെയിൽവേ പുതിയ സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ പാതയിലൂടെ ആലീസ് സ്പ്രിംഗ്സ് വഴി ഡാർവിനുമായി അഡ്‌ലെയ്ഡിനെ ബന്ധിപ്പിക്കുന്നു. ദ ഘാൻ പാസഞ്ചർ ട്രെയിൻ ഡാർവിൻ മുതൽ അഡ്‌ലെയ്ഡ് വരെ ഓടുന്നു. കാതറിൻ, ടെന്നന്റ് ക്രീക്ക്, ആലീസ് സ്പ്രിംഗ്സ്, കുൽഗേര എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തുന്നു. 2016 നവംബർ 21 വരെ തിരഞ്ഞെടുത്ത പൊതു റോഡുകളിൽ വേഗനിയന്ത്രണങ്ങളില്ലാത്ത ലോകത്തിലെ അവശേഷിക്കുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്നായിരുന്നു നോർത്തേൺ ടെറിട്ടറി. 2007 ജനുവരി 1-ന് നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള റോഡുകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത സ്ഥിരസ്ഥിതി ഏർപ്പെടുത്തി (അകത്ത് നഗര പ്രദേശങ്ങൾ മണിക്കൂറിൽ 40, 50 അല്ലെങ്കിൽ 60 കിലോമീറ്റർ). സ്റ്റുവർട്ട് ഹൈവേ പോലുള്ള ചില പ്രധാന ഹൈവേകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത അനുവദനീയമാണ്. [49] 2014 ഫെബ്രുവരി 1 ന്, സ്റ്റുവർട്ട് ഹൈവേയുടെ 204-ആം കിലോമീറ്റർ ഭാഗത്ത് ഒരു വർഷത്തെ പരീക്ഷണ കാലയളവിൽ വേഗത പരിധി നീക്കംചെയ്‌തു.[50] 2016 നവംബർ 21 ന് പരമാവധി വേഗത പരിധി മണിക്കൂറിൽ 130 കിലോമീറ്ററായി മാറ്റി.[51] ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളം പ്രദേശത്തിന്റെ പ്രധാന ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളമാണ്. നിരവധി ചെറിയ വിമാനത്താവളങ്ങളും പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നു. ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം, അയേഴ്സ് റോക്ക് വിമാനത്താവളം, കാതറിൻ വിമാനത്താവളം, ടെന്നന്റ് ക്രീക്ക് വിമാനത്താവളം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാധ്യമങ്ങൾഅച്ചടിമാധ്യമംനോർത്തേൺ ടെറിട്ടറിയിൽ ദിവസേനയുള്ള ടാബ്ലോയിഡ് പത്രമായ ന്യൂസ് കോർപ്പറേഷന്റെ നോർത്തേൺ ടെറിട്ടറി ന്യൂസ് അഥവാ എൻടി ന്യൂസ് മാത്രമാണുള്ളത്. എൻടി ന്യൂസിന്റെ തന്നെ ഒരു പത്രമാണ് സൺഡേ ടെറിട്ടോറിയൻ. നോർത്തേൺ ടെറിട്ടറിയിലെ ഏക സൺഡേ ടാബ്ലോയിഡ് പത്രമാണിത്. സെൻട്രേലിയൻ അഡ്വക്കേറ്റ് ആഴ്ചയിൽ രണ്ടുതവണ ആലീസ് സ്പ്രിംഗ്സ് പ്രദേശത്ത് പ്രചരിക്കുന്നു. അഞ്ച് പ്രതിവാര കമ്മ്യൂണിറ്റി പത്രങ്ങളും ഇവിടെ ഉണ്ട്. പ്രദേശത്തിന് ദേശീയ ദിനപത്രമായ ദി ഓസ്‌ട്രേലിയനും സിഡ്‌നി മോണിംഗ് ഹെറാൾഡ്, ദി ഏജ് ആന്റ് ദ ഗാർഡിയൻ വീക്ക്ലി എന്നിവയും ഡാർവിനിൽ ലഭ്യമാണ്. കാതറിൻ ടൈംസ് ആണ് കാതറിനിലെ പത്രം. ഡാർവിൻ, ആലീസ് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ ക്യൂ ന്യൂസ് മാഗസിൻ [52] എന്ന എൽജിബിടി കമ്മ്യൂണിറ്റി പ്രസിദ്ധീകരണം ലഭ്യമാണ്. ദൃശ്യമാധ്യമംമെട്രോപൊളിറ്റൻ ഡാർവിന് അഞ്ച് പ്രക്ഷേപണ ടെലിവിഷൻ സ്റ്റേഷനുകൾ ഉണ്ട്:
ഡാർവിന് ഒരു ഓപ്പൺ-നാരോകാസ്റ്റ് സ്റ്റേഷനുമുണ്ട്: പ്രാദേശിക നോർത്തേൺ ടെറിട്ടറിയിൽ സമാനമായ സ്റ്റേഷനുകളുടെ ലഭ്യതയുണ്ട്:
പ്രാദേശിക പ്രദേശങ്ങളിൽ വ്യൂവർ ആക്സസ് സാറ്റലൈറ്റ് ടെലിവിഷൻ സർവ്വീസ് വഴി ടെലിവിഷൻ ലഭ്യമാണ്. നഗര പ്രദേശങ്ങളുടെ അതേ ചാനലുകൾ ഇതിൽ വഹിക്കുന്നു. ഒപ്പം തദ്ദേശീയ കമ്മ്യൂണിറ്റി ടെലിവിഷനും വെസ്റ്റ്‌ലിങ്കും ഉൾപ്പെടെ ചില അധിക ഓപ്പൺ-നാരോകാസ്റ്റ് സേവനങ്ങൾ ലഭിക്കുന്നു. റേഡിയോഎഎം, എഫ്എം ഫ്രീക്വൻസികളിൽ ഡാർവിന് റേഡിയോ സ്റ്റേഷനുകൾ ഉണ്ട്. എബിസി സ്റ്റേഷനുകളിൽ എബിസി ന്യൂസ് റേഡിയോ (102.5 എഫ്.എം.), 105.7 എബിസി ഡാർവിൻ (8 ഡിഡിഡി 105.7 എഫ്.എം.), എബിസി റേഡിയോ നാഷണൽ (657 എ.എം.), എബിസി ക്ലാസിക് എഫ്.എം. (107.3 എഫ്.എം.), ട്രിപ്പിൾ ജെ (103.3 എഫ് എം) എന്നിവ ഉൾപ്പെടുന്നു. മിക്സ് 104.9 (8 മിക്സ്), ഹോട്ട് 100 എഫ്.എം. (8 ഹോട്ട്) എന്നിവയാണ് രണ്ട് വാണിജ്യ സ്റ്റേഷനുകൾ. കായികം![]() നോർത്തേൺ ടെറിട്ടറിയിൽ നിരവധി കായിക വിനോദങ്ങൾ ഉണ്ട്. ഓസ്‌ട്രേലിയൻ റൂൾസ് ഫുട്‌ബോൾ, ക്രിക്കറ്റ്, റഗ്ബി, റേസിംഗ്, മോട്ടോർസ്പോർട്ട്, സോക്കർ, ബേസ്ബോൾ എന്നിവ പ്രധാന ഇനങ്ങളാണ്. നോർത്തേൺ ടെറിട്ടറി ക്രിക്കറ്റ് അസ്സോസിയേഷനാണ് ക്രിക്കറ്റ് കൈകാര്യം ചെയ്യുന്നത്.[53] നോർത്തേൺ ടെറിട്ടറി റഗ്ബി ലീബ് റഗ്ബി കളി കൈകാര്യം ചെയ്യുന്നു. ടിവി ദ്വീപുകളിൽ, ടിവി ഐലന്റ് ഫുട്ബോൾ ലീഗ് കളിക്കുന്നു. ഡാർവിനിലാണ് നോർത്തേൺ ടെറിട്ടറി ഫുട്ബോൾ ലീഗ് പ്രവർത്തിക്കുന്നത്. അബോറിജിനൽ ഓൾ-സ്റ്റാർസും ഡാർവിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. മേഖലയിലെ ഫുട്ബോളിനുള്ള ഭരണസമിതി എ.എഫ്.എൽ നോർത്തേൺ ടെറിട്ടറിയാണ് കൈകാര്യം ചെയ്യുന്നത്. ഡാർവിനിലെ ടിഒഒ സ്റ്റേഡിയം, ആലീസ് സ്പ്രിംഗ്സിലെ ട്രേഗർ പാർക്ക് എന്നിവ കളിസ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ തിങ്കളാഴ്ച അവസാനിക്കുന്ന ഡാർവിൻ കപ്പ് ഡാർവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രചാരമുള്ള ഒരു കുതിരപ്പന്തയമാണ്. ഒപ്പം എല്ലാ വർഷവും ഫാനി ബേ റേസ്‌കോഴ്‌സിലേക്ക് വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. ആദ്യമായി ഡാർവിൻ കപ്പ് ജേതാവ് 1956-ൽ ഫാനി ബേ ആയിരുന്നു.[54] കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾNorthern Territory എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|