ബാബുരാജ് രചനയും ഹരിനാരായണൻ സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോട്ടി പ്രൊഫസ്സർ. ബാബുരാജ് തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി, ഇന്നസെന്റ്, ലെന, ടിനി ടോം എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അന്ന അമല ഫിലിംസിന്റെ ബാനറിൽ അരുൺ ജോസ്, ശ്രീകാന്ത് പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഘം & കാസ് റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു.
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.