നീലക്കോഴി
കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാൽ താറാവിനേ പോലെ ജലാശയങ്ങളിൽ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ് നീലക്കോഴി.[2] [3][4][5] (ഇംഗ്ലീഷ്: Grey-headed swamphen അഥവാ Purple Swamphen. ശാസ്ത്രീയ നാമം: Porphyrio poliocephalus.) റാല്ലിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ പക്ഷിയാണിത്. കേരളത്തിൽ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങൾ, കണ്ണൂർ ജില്ലയിലെ ചതുപ്പു പ്രദേശങ്ങൾ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്. Purple Moorhen നെ ഇപ്പോൾ 6 ആയി തരം തിരിച്ചു. കേരളത്തിൽ കാണുന്നവയെ Gray-headed Swamphen എന്നും ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Porphyrio poliocephalus എന്നുമാണ്. ഇവ മദ്ധ്യഏഷ്യയിൽ കിഴക്കൻ തുർക്കി മുതൽ ഇന്ത്യ അടക്കം മ്യാൻമാർ വരേയുംവടക്കൻ തായ്ലന്റിലും കാണുന്നു.[6] ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്. വാലിന് നീളം കുറവാണ്. വാലിന്റെ അടിവശം വെള്ള നിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുക. പ്രജനനംജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മുട്ടയിടുന്ന കാലം.
ചിത്രശാല
അവലംബം
|