നീലം നദി
ഇന്ത്യയിലെയും പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലുള്ള കശ്മീർ മേഖലകളിലെയും ഒരു നദിയാണ് നീലം നദി (ഹിന്ദി: नीलम नदी, ഉർദു: دریائے نیلم), or Kishanganga (ഹിന്ദി: कृष्णगंगा नदी, ഉർദു: کرشن گنگا ندی). ഇന്ത്യൻ നഗരമായ ഗുരൈസിൽ നിന്നാരംഭിച്ച് ആരംഭിച്ച് പാകിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ നഗരമായ മുസാഫറാബാദിന് സമീപത്തുവച്ച് ഇത് ഝലം നദിയുമായി ലയിക്കുന്നു.[1] ജലമാർഗ്ഗംഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ സോനമാർഗിന് സമീപമുള്ള കൃഷൻസാർ തടാകത്തിൽ[2] നിന്നാണ് നീലം നദി ഉത്ഭവിക്കുന്നത്. ഇത് വടക്ക് ഭാഗത്തേക്ക് തുലയിൽ താഴ്‌വരയിലെ ബഡോബ് ഗ്രാമത്തിലേക്ക് ഒഴുകുകയും അവിടെ ദ്രാസ് പട്ടണത്തിന്റ ഭാഗത്തുവച്ച് നിന്ന് ഒരു പോഷകനദിയുമായി ചേരുകയും ചെയ്യുന്നു. ശേഷം ഇത് കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഒഴുകുന്നു. ഒഴുകുന്ന വഴിയിൽ നിരവധി ഹിമാനികളിൽനിന്ന് ഉറവെടുക്കുന്ന ഒട്ടനവധി നീർച്ചാലുകളാണ് ഈ നദിയെ പോഷിപ്പിക്കുന്നത്. നിയന്ത്രണ രേഖയിലെ ഗുരസ് മേഖലയിൽ ഇത് പാകിസ്താൻ കൈവശം വച്ചിരിക്കുന്നതും ആസാദ് കശ്മീർ എന്നു വിശേഷിപ്പിക്കുന്നതുമായ ഇന്ത്യൻ പ്രദേശത്തേയ്ക്കു പ്രവേശിക്കുന്നു. പിന്നീട് അത് വീണ്ടും നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി പടിഞ്ഞാറോട്ടൊഴുകി ശാരദയിലൂടെ കടന്നുപോകുന്നു. ശാരദ പിന്നിട്ടശേഷം, ഇത് ഒരു തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് വളഞ്ഞ് തിത്വാളിനു സമീപത്ത് നിയന്ത്രണ രേഖയിലൂടെ സഞ്ചരിക്കുന്നു. വീണ്ടും വടക്കു പടിഞ്ഞാറേ ദിശയിലേയ്ക്കു വളയുന്ന നദി മുസാഫറാബാദിലെ ഝലം നദിയിലേയ്ക്കു ചേരുന്നതിനായി വിശാലമായ ഒരു അർദ്ധവൃത്താകൃതി പ്രാപിക്കുന്നു.[3][4] ആകെ 245 കിലോമീറ്റർ നീളമുള്ള നീലം നദിയുടെ 50 കിലോമീറ്റർ ഭാഗം ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലൂടെയും ബാക്കി 195 കിലോമീറ്റർ പാകിസ്താൻ കൈവശപ്പെടുത്തിയ അധിനിവേശ കശ്മീരിലൂടെയുമാണ് ഒഴുകുന്നത്. മത്സ്യവൈവിധ്യംനീലം നദിയിൽ വൈവിധ്യമാർന്ന മത്സ്യയിനങ്ങൾ ധാരാളമായി കാണപ്പെടുന്നു. നദി ഏതാണ്ട് പൂർണ്ണമായും നിയന്ത്രണരേഖയിലൂടെ കടന്നുപോകുന്നതിനാൽ കശ്മീർ സംഘർഷം ഒരു പ്രധാന കാരണമായി ഇവിടുത്തെ നിവാസികൾക്കിടയിൽ അനിശ്ചിതത്വം അനുഭവപ്പെടുന്നതിനാൽ അവരിൽ പലരും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.[5] ഇത് നദീതീരങ്ങളെ ജനസംഖ്യ കുറയുന്നതിനു കാരണമാകുകയും നദിയിലെ മത്സ്യസമ്പത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. നീലം നദിയിൽ കാണപ്പെടുന്ന നിരവധി മത്സ്യയിനങ്ങളിൽ ഏറ്റവും പ്രസിദ്ധമായവ ഇവയാണ്:
നീലം താഴ്വരകാശ്മീർ മേഖലയിൽ നീലം നദിയോരത്തെ ഒരു ഹിമാലയൻ ഗിരികന്ദരമാണ് നീലം താഴ്വര. ഏകദേശം 250 കിലോമീറ്റർ നീളമുള്ള ഈ ഹരിതാഭവും ഫലഭൂയിഷ്ഠവുമായ താഴ്‌വര മുസാഫറാബാദിൽ നിന്ന് അത്മുഖാമിലേക്കും അതിനപ്പുറത്ത് താവോബട്ടിലേക്കും നീളുന്നു. സ്വാത്, ചിത്രാൾ എന്നിവപോലെ അത്യാകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിതെങ്കിലും ദുഷ്കരമായ പാതകളാൽ ഈ പ്രദേശം പുറം ലോകത്തിന് അപ്രാപ്യമാണ്. 2005-ലെ ഭൂകമ്പം ഈ പ്രദേശത്തെ സാരമായി ബാധിക്കുകയും റോഡുകളും പാതകളും അവശിഷ്ടങ്ങൾകൊണ്ടു നിറഞ്ഞതിനാൽ പുറം ലോകത്തിൽ നിന്ന് വിഛേദിക്കപ്പെടുകയും ചെയ്തിരുന്നു. അധിനിവേശ സർക്കാരിന്റെ നേതൃത്വത്തിൽ ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള റോഡിന്റെ നിർമ്മാണം ഇവിടെ പുരോഗമിക്കുന്നുണ്ട്. അവലംബം
|