നിർമ്മൽ മുണ്ട
ഇന്ത്യയിലെ മുൻ നാട്ടുരാജ്യമായിരുന്ന ഗാംഗ്‌പൂരിലെ (ഇപ്പോൾ ഒഡീഷ സംസ്ഥാനത്തെ സുന്ദർഗഢ് ജില്ലയിൽ) ബർതോലി ഗ്രാമത്തിൽ, മുണ്ട ആദിവാസി ഗോത്രത്തിൽപ്പെട്ട ഒരു കർഷക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും അതുപോലെതന്നെ ഒന്നാം ലോക മഹായുദ്ധ സേനാനിയുമായിരുന്നു നിർമ്മൽ മുണ്ട (ജീവിതകാലം: 1893 - 2 ജനുവരി 1973). 1937-39 ലെ മുണ്ട പ്രക്ഷോഭത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അമിതമായ നികുതി അടയ്ക്കാൻ വിസമ്മതിക്കുകയും ഖുന്ത്കാട്ടി അവകാശങ്ങൾ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഗാംഗ്പൂരിലെ ആദിവാസികളെ അദ്ദേഹം സംഘടിപ്പിച്ചു.[1][2][3][4][5][6] ആദ്യകാല ജീവിതം1893-ൽ മുൻ സംസ്ഥാനമായിരുന്ന ഗാംഗ്‌പൂരിലെ റായ്‌ബോഗ പിഎസിനു കീഴിലുള്ള ബർതോളി ഗ്രാമത്തിൽ മർഹ മുണ്ട, ഗോമി മുണ്ട ദമ്പതികളുടെ മകനായി നിർമ്മൽ മുണ്ട ജനിച്ചു. ലോവർ പ്രൈമറി വിദ്യാഭ്യാസം ബർതോളിയിൽ നിന്ന് നേടിയ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി രാജ്ഗംഗ്പൂരിലേക്ക് പോയി. അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, മിഡിൽ വിദ്യാഭ്യാസത്തിനായി അദ്ദേഹം കരഞ്ചോയിലേക്ക് (ഇപ്പോൾ ജാർഖണ്ഡിൽ ) പോയി. അതിനുശേഷം, 1917-ൽ റാഞ്ചി ജിഇഎൽ ചർച്ച് ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. ഹൈസ്കൂൾ പഠനകാലത്ത്, ബ്രിട്ടീഷ് സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അദ്ദേഹം ഒന്നാം ലോകമഹായുദ്ധകാലത്ത്, 1917 നവംബർ 17-ന് ഫ്രാൻസിലേക്ക് പോയി. 1919 ജൂലൈയിൽ അദ്ദേഹം ബാർട്ടോളിയിലേക്ക് മടങ്ങിയെത്തി.[1] ഗാങ്പൂരിൽ മുണ്ട പ്രക്ഷോഭം1929 നും 1935 നും ഇടയിലുള്ള കാലഘട്ടത്തിൽ, ഗാംഗ്‌പൂരിലെ ഭൂമികളുടെ റവന്യൂ ഒത്തുതീർപ്പ് നിരക്ക് ജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയിൽ വർദ്ധിച്ചു. ഉപേന്ദ്രനാഥ് ഘോഷ് ഉടമ്പടി (1929-1931) തുടർന്നുള്ള ഇന്ദ്രബിലാസ് മുഖർജി ഉടമ്പടി (1932-1935) എന്നിവ ഗോത്രവർഗക്കാരിൽ അസംതൃപ്തിയുടെ നാമ്പ് മുളയ്ക്കുന്നതിന് കാരണമായി. 1932-ലെ മുഖർജി ഉടമ്പടി, ബേത്തിയും ബെഗരിയും (കുടിയാന് സംസ്ഥാനത്തിന് കൂലി നൽകാതെ നിർബന്ധിത തൊഴിൽ സേവനങ്ങൾ) കൈമാറ്റം ചെയ്യുന്നതിനുള്ള മൂല്യനിർണ്ണയത്തിൽ നിന്ന് ഉയർന്ന പ്രദേശങ്ങളെ ഒഴിവാക്കാൻ അനുവദിച്ചു. ബേത്തിയും ബെഗരിയും ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നതെന്ന് പിന്നീട് മനസ്സിലായി. തിരക്കുള്ള സമയങ്ങളിൽ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നതിനാൽ ബേത്തിയും ബെഗരിയും പലപ്പോഴും ആദിവാസികളെ ദുരുപയോഗം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്തു. 1936-ൽ, ബേത്തിക്കും ബെഗറിക്കും വേണ്ടി വാടക മൂല്യനിർണയത്തിൽ നിന്ന് ഉയർന്ന പ്രദേശങ്ങളെ ഒഴിവാക്കുന്ന സമ്പ്രദായം നിർത്തലാക്കി. എല്ലാ ഭൂമിയും വാടകയ്‌ക്കെടുക്കാൻ വസ്തുവകകളുടെ മൂല്യനിർണ്ണയം നടത്തി. ആദിവാസികളുടെ അതൃപ്തിക്ക് പിന്നിലെ പ്രധാന കാരണം ഇതായിരുന്നു.[1][3][5][6] ദാഹിജിര ഗ്രാമത്തിലെ മുണ്ട ആദിവാസികൾ വാടക നൽകാൻ വിസമ്മതിക്കുകയും മറ്റുള്ളവർ അവരെ പിന്തുണക്കുകയും ചെയ്തു. അമിത നികുതിയിൽ പ്രതിഷേധിച്ച് മുണ്ടകൾ വൈസ്രോയിക്ക് മുമ്പാകെ നിരവധി നിവേദനങ്ങൾ നൽകി. 1938-ൽ നിർമ്മൽ മുണ്ട ഈ മേഖലയിലെ ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട് നികുതി അടക്കുന്നത് നിർത്താൻ ആഹ്വാനം ചെയ്തു. ജയ്പാൽ സിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മൽ മുണ്ട ആദിവാസികളെ സംഘടിപ്പിച്ച് നികുതി അടയ്ക്കുന്നത് നിർത്തുകയും വാടക കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രക്ഷോഭം ഗാങ്പൂരിലുടനീളം വ്യാപിച്ചു. [1][3][4][6] ദർബാർ (രാജകീയ കോടതി) നികുതി പിരിക്കുക എന്നത് മിക്കവാറും അസാധ്യമാണെന്ന് കണ്ടെത്തി. സമരക്കാരിൽ ചിലർക്കെതിരെ ക്രിമിനൽ കേസുകൾ ആരംഭിക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിർബന്ധിത നടപടികൾ പ്രസ്ഥാനത്തെ തടഞ്ഞില്ല. നിർമ്മൽ മുണ്ട സമരക്കാരുമായി രഹസ്യ സ്ഥലങ്ങളിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തി. നിർമ്മൽ മുണ്ടയെ അറസ്റ്റ് ചെയ്തുകൊണ്ട് പ്രക്ഷോഭം അടിച്ചമർത്താൻ ഗാംഗ്പൂർ രാജ്ഞി സംബൽപൂരിലെ രാഷ്ട്രീയ ഏജന്റിന്റെ സഹായം തേടി.[5] ആംകോ സിംകോ കൂട്ടക്കൊലപ്രക്ഷോഭകരുടെ ആവശ്യങ്ങൾ രാജ്ഞി അംഗീകരിച്ചുവെന്നും സിംകോ ഗ്രാമത്തിൽ (നിർമൽ മുണ്ടയുടെ താമസസ്ഥലം) ശുഭവാർത്ത പ്രഖ്യാപിക്കാൻ പോകുന്നുവെന്നുമാണ് വിവരം പ്രചിരിച്ചു. 1939 ഏപ്രിൽ 25 ന് നിർമ്മൽ മുണ്ടയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനുവരുന്ന ആദിവാസികൾ ആംകോ സിംകോ വയലിൽ ഒത്തുകൂടി. രാജ്യദ്രോഹ യോഗങ്ങൾ നടത്തിയതിനും ഒരു ഗ്രാമത്തിലെ ചൗക്കിദാറിനെ ആക്രമിച്ചതിനും നിർമ്മൽ മുണ്ടയെ അറസ്റ്റ് ചെയ്യുക എന്ന ഏക ഉദ്ദേശത്തോടെ രാജ്ഞിയും അവരുടെ രാഷ്ട്രീയ ദല്ലാൾ ലഫ്. ഇ.ഡബ്ല്യു മാർഗറും രണ്ട് നിര സൈനികരോടൊത്ത് വയലിൽ എത്തി.[5][6] ഫാബിയാനസ് എക്ക പറയുന്നതനുസരിച്ച് - രാജ്ഞി ചോദിച്ചു, "ആരാണ് നിർമ്മൽ മുണ്ട?" രാജ്ഞിയുടെ ദുരുദ്ദേശം തിരിച്ചറിഞ്ഞ ജനക്കൂട്ടം തങ്ങളാണ് നിർമ്മൽ മുണ്ട എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. [7] താമസിയാതെ, സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ. ലാത്തികളും മഴുവും മറ്റ് അപരിഷ്കൃത ആയുധങ്ങളുമായി സായുധരായ ജനക്കൂട്ടം തങ്ങളുടെ നേതാവിന്റെ അറസ്റ്റിനെ ചെറുത്തു. സ്ഥിതിഗതികൾ തങ്ങൾക്ക് അനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. ഈ വെടിവയ്പ്പിൽ ഏതാണ്ട് 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ ബ്രാഹ്മണമാരയിൽ കൂട്ട സംസ്‌കാരം നടത്തി. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നതുപ്രകാരം മരണസംഖ്യ ഇതിലും കൂടുതലായിരുന്നു.[6][3] അറസ്റ്റുചെയ്യപ്പെട്ടശേഷം ആറ് വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിർമ്മൽ മുണ്ട സുന്ദർഗഡ്, സംബൽപൂർ എന്നിവിടങ്ങളിലായി തടവിലാക്കപ്പെടുകയും 1947 ഓഗസ്റ്റ് 15-ന് മാത്രം ജയിൽ മോചിതനാകുകയും ചെയ്തു. നിർമൽ മുണ്ടയുടെ അറസ്റ്റോടെയാണ് ഈ പ്രക്ഷോഭം അവസാനിച്ചത്.[1][3][5][6] ഗാംഗ്പൂരിലെ പ്രജാ മണ്ഡൽ പ്രസ്ഥാനംമുണ്ട പ്രക്ഷഭത്തിൽ പങ്കാളിയായിരുന്ന കോൺഗ്രസ് നേതാവും ഗാംഗ്‌പൂരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ധനഞ്ജയ മൊഹന്തി ഒരിക്കൽ ഗാംഗ്‌പൂരിലെ ആദിവാസി നേതാക്കളെ പ്രജാ മണ്ഡൽ (പീപ്പിൾസ് അസോസിയേഷൻ) എന്നൊരു സംഘടന രൂപീകരിക്കാൻ പ്രേരിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ നിർമ്മൽ മുണ്ടയ്ക്ക് പ്രജാ മണ്ഡൽ പ്രസ്ഥാനം രൂപികരിക്കുന്നതിന് താൽപ്പര്യമില്ലായിരുന്നു. കൂടാതെ ഒരു പ്രത്യേക സ്വത്വത്തോടെ അവരുടെ ലക്ഷ്യത്തിനായി പോരാടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.[1] സ്വാതന്ത്ര്യത്തിനു ശേഷം1957-ൽ നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിസ്ര (എസ്ടി) മണ്ഡലത്തിൽ നിന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർമ്മൽ മുണ്ട മത്സരിച്ച് വിജയിച്ചിരുന്നു. 1972-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിച്ചുകൊണ്ട് താമ്ര പത്രം (വെങ്കല ഫലകം) നൽകി ആദരിച്ചു. 1973 ജനുവരി 2-ന് ബാർട്ടോളിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.[1][2][3] മരണ ശേഷംഅദ്ദേഹത്തിന്റെ മരണശേഷം, 1974 മാർച്ച് മാസം 29-ന് ഒഡീഷ നിയമസഭയിൽ നിർമ്മൽ മുണ്ടയുടെ ചരമവാർത്ത അറിയിച്ചു.[2] 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമ്മൽ മുണ്ടയുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.[8] അനുസ്മരണംവേദവ്യാസ് ചൗക്കിൽ നിർമ്മൽ മുണ്ടയുടെ ഒരു പ്രതിമ സ്ഥാപിക്കാൻ ശുപാർശ ചെയ്യപ്പെട്ടിരുന്നു.[9] References
|