നിക് ഉട്ട്
നിക് ഉട്ട് എന്നറിയപ്പെടുന്ന ഹുയുങ് കോംഗ് ഉട്ട് അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു പത്ര ഛായാഗ്രാഹകനായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയത് നിക് ഉട്ടിനു ലോകശ്രദ്ധ നേടിക്കൊടുത്തു. പുലിറ്റ്സർ സമ്മാനത്തിനർഹമായ ചിത്രമായിരുന്നു ഇത്.[1][2] ജീവിതംഫ്രഞ്ച് ഇന്തോചൈനയിലെ ലോംഗ് ആൻ പ്രവശ്യയിൽ ജനിച്ച നിക് ഉട്ട് തന്റെ 16-ആം വയസ്സിൽ തന്നെ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി ചിത്രങ്ങൾ പകർത്തിത്തുടങ്ങിയിരുന്നു. യുദ്ധത്തിൽ മൂന്നു പ്രാവശ്യം പരിക്കേറ്റ ഉട്ട്, ടോക്കിയോ, ദക്ഷിണ കൊറിയ, ഹാനോയ് എന്നിവിടങ്ങളിലെ അസോസിയേറ്റഡ് പ്രസ്സിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഛായഗ്രാഹകനായിരുന്ന മുതിർന്ന സഹോദരൻ ഹുയുങ് താഹ്ൻ മിയ് യുദ്ധരംഗത്ത് കൊല്ലപ്പെട്ടിരുന്നു. അൻപതു വർഷത്തെ സേവനത്തിനു ശേഷം 2017 മാർച്ച് 29 ന് അദ്ദേഹം എ.പി.യിൽ നിന്ന് വിരമിച്ചു.[3] പത്രപ്രവർത്തന രംഗത്ത്നിക് പകർത്തിയ ഈ യുദ്ധചിത്രം നഗ്നത ആരോപിച്ച് ഏ.പി തുടക്കത്തിൽ പ്രസിദ്ധീകരിയ്ക്കാൻ വിമുഖത കാണിച്ചിരുന്നു. അക്കാലത്തെ പത്രത്തിന്റെ ഇതു സംബന്ധിച്ച നയങ്ങൾ ആയിരുന്നു ഇതിനു കാരണം.[4]എന്നാൽ ചിത്രത്തിന്റെ വാർത്താമൂല്യം കണക്കിലെടുത്ത് പിന്നീട് ഈ ചിത്രം പ്രസിദ്ധീകരിച്ചു. വിവാദങ്ങൾഅമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ഈ ചിത്രത്തിന്റെ സത്യസന്ധതയെക്കുറിച്ച് സംശയിച്ചിരുന്നു.[5]എന്നാൽ ഈ ആരോപണം തള്ളിയ അസോസിയേറ്റഡ് പ്രസ്സ് ചിത്രത്തിന്റെ വാസ്തവികത നിസ്സംശയം തെളിയിക്കാൻ തങ്ങൾ തയ്യാറെണെന്നു പ്രതികരിച്ചു.[6] സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഈ ചിത്രം വിലക്കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.[7] കേരളത്തിലെ സന്ദർശനം2018 മാർച്ചിൽ കേരളത്തിൽ വിവിധപരിപാടികളിൽ നിക് ഉട്ട് പങ്കെടുത്തിരുന്നു.[8] കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോ പ്രൈസ് നിക്ക് ഊട്ടിന് ലഭിച്ചിട്ടുണ്ട്.[9] പുറംകണ്ണികൾ
അവലംബം
|