നാവ്
വായുടെ താഴെത്തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ് നാക്ക് അല്ലെങ്കിൽ നാവ്. ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവമാണിത് . രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ് നാക്ക്. നാവിന്റെ പുറംതൊലിയിൽ ഭൂരിഭാഗവും സ്വാദ് അറിയാനുള്ള മുകുളങ്ങളാണ്[1]. നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന് സഹായിക്കുന്നു; നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഈ ചലനം സാധ്യമാക്കുന്നു. ഉമിനീർ സദാ നാവിനെ നനവുള്ളതായി നിലനിർത്തുന്നു[2]. ഘടനനാവിൽ രസകുമിളകളടങ്ങുന്ന എപിത്തിലിയവും, പേശികളും, മ്യുക്കസ് ഗ്രന്ഥികളുമാണുള്ളത്. പേശികൾ രണ്ടുതരതിലുള്ളവയുണ്ട്- ആന്തരിക പേശികളും ബാഹ്യ പേശികളും. നാക്കിനുള്ളിൽ തന്നെയുള്ള പേശികളെ ആന്തരിക പേശികൾ എന്നും, നാക്കിനു പുറത്തുള്ള എല്ലുകളിൽ ഘടിപ്പിച്ചിരിക്കുന്ന പേശികളെ ബാഹ്യ പേശികൾ എന്നും പറയുന്നു. ഹയോഗ്ലോസ്സാസ്, പാലറ്റൊഗ്ലോസ്സാസ്, ജീനിയോഗ്ലോസ്സുസ്, സ്ടിലോഗ്ലോസ്സുസ് എന്നിവയാണ് ബാഹ്യ പേശികൾ. രസകുമിളകൾ സ്ഥിതി ചെയ്യുന്നത് പാപ്പില്ലകളിലാണ്. നാല് തരത്തിലുള്ള പാപ്പില്ലകൾ ഉണ്ട് :
മനുഷ്യരിൽ 3000 രസമുകുളങ്ങൾ ഉണ്ട്. പശുവിന് 35000 രസമുകുളങ്ങളുണ്ട്. തിമിംഗൽത്തിന് വളരെ കുറച്ചൊ അല്ലെങ്കിൽ ഇല്ലാതിരിക്കുകയോ ചെയ്യും.[3] രസകരമയ വിവരങ്ങൾ
മനുഷ്യന്റേതല്ലാത്ത നാക്കുകൾ![]()
അവലംബം
മനുഷ്യശരീരത്തിലെ അവയവങ്ങൾ
![]() കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി |