നഹർഗഡ് കോട്ട
രാജസ്ഥാനിലെ ജയ്പൂരിന് സമീപം ആരവല്ലി മലനിരകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് നഹർഗഡ് കോട്ട. നഹർഗഡ് എന്നാൽ "കടുവകളുടെ വാസസ്ഥലം" എന്നാണർഥം. 1734-ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് ഈ കോട്ട പണികഴിപ്പിച്ചത്. ജയ്പൂരിലെ രാജകുമാരനായിരുന്ന നഹർ സിങിന്റെ പേരാണ് കോട്ടയ്ക്ക് ഇട്ടിരിക്കുന്നത്. കോട്ടയുടെ പണികൾ നടക്കുന്നതിനിടെ അദ്ദേഹത്തിൻറെ ആത്മാവ് ജോലികൾ തടസ്സപ്പെടുത്തുക പതിവായിരുന്നു. അതിനാൽ അദ്ദേഹത്തിൻറെ ആത്മാവിനെ പ്രീതിപ്പെടുത്താനായി ഒരു ക്ഷേത്രം പണിതതിന് ശേഷമാണത്രേ കോട്ടയുടെ ജോലികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് എന്നാണ് വിശ്വാസം. പണിപൂർത്തിയായപ്പോൾ രാജകുമാരന്റെ പേര് ചേർത്ത് കോട്ടയ്ക്ക് നഹർഗഡ് എന്ന് പേരിടുകയായിരുന്നു.[1][2][3] ചരിത്രം![]() ചരിത്രത്തിൽ കോട്ട ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടിലെങ്കിലും, ചരിത്രപരമായ ചില സംഭവങ്ങൾ, പ്രത്യേകിച്ച് 18-ാം നൂറ്റാണ്ടിൽ ജയ്പൂരുമായി യുദ്ധം ചെയ്ത മറാത്തി ശക്തികളുമായി കരാർ ഒപ്പിട്ടത് ഇവിടെ വച്ചായിരുന്നു.[4] കൂടാതെ 1857ൽ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് റസിഡന്റിന്റെ ഭാര്യയെ സുരക്ഷിതമായി പാർപ്പിച്ചതും ഇവിടെയായിരുന്നു.[5] 1868 ൽ സവായ് രാം സിങ്ങിന്റെ ഭരണകാലത്ത് ഈ കോട്ട വിപുലീകരിച്ചു. അതിനുശേഷം 1883-92 കാലഘട്ടത്തിൽ ഡിർഗ് പട്ടേൽ മൂന്നര ലക്ഷം രൂപ ചെലവിൽ നിരവധി കൊട്ടാരങ്ങൾ ഇവിടെ നിർമ്മിക്കുകയുണ്ടായി.[6] കോട്ടയ്ക്കുള്ളിൽ രാജാക്കന്മാരും രാജകുടുംബാംഗങ്ങളും വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന മാധവേന്ദ്ര ഭവൻ എന്നൊരു കെട്ടിടമുണ്ട്. മഹാരാജ സവായ് മധോ സിങ് പണികഴിപ്പിച്ച ഈ സ്ഥലം ഇപ്പോൾ ഒരു പ്രമുഖ വിനോദയാത്രാകേന്ദ്രങ്ങളിൽ ഒന്നാണ്.[7] നിർമ്മാണംഇന്തോ-യൂറോപ്യൻ ശൈലിയിലാണ് കോട്ട പണിതിരിക്കുന്നത്. ഈ കോട്ടയെ ആംബർ കോട്ടയുമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
അവലംബം
പുറം കണ്ണികൾNahargarh Fort എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |