നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രംകണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ നണിയൂർ നമ്പ്രത്ത് സ്ഥിതി ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി ക്ഷേത്രമാണ് നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ഒൻപത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. വളപട്ടണം പുഴയോരത്ത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ എതിർവശത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ![]() നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിൽ തിരുമുടി നിവരുന്നതൊടെ കേരളത്തിലെ മുച്ചിലോട്ടു കാവുകളിൽ കളിയാട്ടത്തിനു തുടക്കമാകുന്നു. തുലാം മാസത്തിൽ ആണ് കളിയാട്ടം നടത്തുന്നത്. ചടങ്ങുകൾകളിയാട്ട മഹോത്സവം നാല് ദിവസം നീണ്ടു നിൽക്കുന്നു. മൂന്നാം ദിവസം കാവിൽ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നുള്ളിപ്പ് ഉണ്ടാകും. മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ടു ഭഗവതി, പുലിയുർ കാളി, പുലിയൂർ കണ്ണൻ, ചുഴലി ഭഗവതി, ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ‚ നരമ്പിൽ ഭഗവതി എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു. |