ദേവകി നിലയങ്ങോട്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ് ജനിച്ചത്. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭർത്താവ്. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ പാർവ്വതി അന്തർജനം. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 75ാം വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് ആരംഭിച്ചത്. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്‌തകങ്ങൾ ശ്രദ്ധ നേടിയിരുന്നു. "നഷ്ടബോധങ്ങളില്ലാതെ', "യാത്ര കാട്ടിലും നാട്ടിലും', വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. 2023 ജൂലൈ ആറിന് 95-ആം വയസ്സിൽ തൃശ്ശൂരിലെ വീട്ടിൽ വച്ച് അന്തരിച്ചു. അനിയന്റെ മരണം കഴിഞ്ഞ് ഒരു ആഴ്ച്ച കഴിഞ്ഞ പോൾ ആണ് സംഭവം. ജീവിതരേഖപകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിൽ ജനിച്ചു. [1]ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. അവസാനകാലത്ത് തൃശ്ശൂരിൽ താമസം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത്. മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായിരുന്ന കെ. രവീന്ദ്രനെയാണ്.. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "തൊഴിൽകേന്ദ്രത്തിലേക്ക്" എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.[2] 2023 ജൂലൈ ആറിന് ഉച്ചയ്ക്ക് തൃശ്ശൂരിലെ വീട്ടിൽ വച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അവർ അന്തരിച്ചു. മൃതദേഹം പിറ്റേ ദിവസം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാറമേക്കാവ് ദേവസ്വം വക ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു. കൃതികൾ
പുറത്തുനിന്നുള്ള കണ്ണികൾഅവലംബം
|