ദീർഘദൃഷ്ടി
അക്കൊമഡേഷൻ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിൽ, ദൂരെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നിൽ വീഴുന്ന അവസ്ഥയുണ്ടാകുന്ന ഒരു കാഴ്ചവൈകല്യം ആണ് ദീർഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. കണ്ണിന്റെ നീളം കുറയുന്നതു മൂലമോ കോർണ്ണിയയുടെയോ കണ്ണിലെ ലെൻസിന്റെയോ വക്രത കുറയുന്നത് മൂലമോ ഇത് സംഭവിക്കാം. സാധാരണ ആംഗലേയ ഭാഷയിൽ Farsightedness, Longsightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ ഹൈപ്പർമെട്രോപ്പിയ (Hypermetropia), ഹൈപ്പറോപ്പിയ (Hyperopia) എന്നീ പേരുകളിൽ വിശദീകരിക്കപ്പെടുന്നു. ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്ന അർഥത്തിലാണ് ഇത് ദീർഘദൃഷ്ടി എന്ന് വിളിക്കപ്പെടുന്നത്. പക്ഷെ, ചെറിയ അളവിലുള്ള ദീർഘദൃഷ്ടിയിൽ സമീപ കാഴ്ച മങ്ങണമെന്നില്ല, അതുപോലെ കൂടിയ അളവിലുള്ള ദീർഘദൃഷ്ടിയിൽ എല്ലാ അകലത്തിലുമുള്ള കാഴ്ച മങ്ങിയതാകാം. അടയാളങ്ങളും ലക്ഷണങ്ങളുംമങ്ങിയ കാഴ്ച, തലവേദന, കണ്ണിന്റെ ബുദ്ധിമുട്ട് എന്നിവയാണ് ഹ്രസ്വദൃഷ്ടിയുടെ പ്രധാന ലക്ഷണങ്ങൾ. സമീപ കാഴ്ചയിലെ ബുദ്ധിമുട്ട് സാധാരണ ലക്ഷണമാണ്. രണ്ട് കണ്ണുകളിലൂടെയും കാണാനുള്ള ബുദ്ധിമുട്ട് (ബൈനോക്കുലർ വിഷൻ) ചിലപ്പോൾ സംഭവിക്കാം, ഒപ്പം ആഴത്തിനെ കുറിച്ചുള്ള ധാരണയിലും ബുദ്ധിമുട്ട് ഉണ്ടാകാം. സങ്കീർണതകൾദീർഘദൃഷ് ടിയഥാസമയം കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ കോങ്കണ്ണ്, ആംബ്ലിയോപിയ തുടങ്ങിയസങ്കീർണതകൾ ഉണ്ടാകാം. ചെറുപ്പത്തിൽത്തന്നെയുള്ള, കഠിനമായ ഹ്രസ്വദൃഷ്ടി മൂലം "അമിതമായി ഫോക്കസ് ചെയ്യുന്നതിന്റെ" ഫലമായി ഇരട്ട കാഴ്ചയ്ക്ക് കാരണമാകും. [1] ചികിത്സതിരുത്തൽ ലെൻസുകൾകണ്ണടകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ ആണ് ഹ്രസ്വദൃഷ്ടിക്കുള്ള ഏറ്റവും ലളിതമായ ചികിത്സ. ഹ്രസ്വദൃഷ്ടിയിൽ, ദൂരക്കാഴ്ച ശരിയാക്കാൻ ഉപയോഗിക്കുന്നത് കോൺവെക്സ് ലെൻസുകളാണ്. ശസ്ത്രക്രിയഹ്രസ്വദൃഷ്ടി ചികിൽസയിൽ നൂതന ശസ്ത്രക്രിയാ രീതികളും ഉണ്ട്:
പരാമർശങ്ങൾ
|