ദി ഫ്ലവർ ഗേൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഐറിഷ്-അമേരിക്കൻ ആർട്ടിസ്റ്റ് ചാൾസ് ക്രോംവെൽ ഇംഗ്ഹാം വരച്ച ചിത്രമാണ് ദി ഫ്ലവർ ഗേൾ. ഒരു പൂച്ചെണ്ട് കൈവശമുള്ള ഒരു യുവതിയെ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. പെയിന്റിംഗ് നിലവിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്. വിവരണം1846-ൽ ഇൻഗ്രാം ഫ്ലവർ ഗേൾ വരച്ചു. ചിത്രം വരയ്ക്കാനേർപ്പെടുത്തിയ ആൾ അഞ്ജാതമാണെങ്കിലും 1847-ൽ പെയിന്റിംഗ് ആദ്യമായി പ്രദർശിപ്പിക്കുമ്പോൾ അതിന്റെ ഉടമസ്ഥതയിലുള്ള ജോനാഥൻ സ്റ്റർജസിനാണ് ഇത് വരച്ചതെന്ന് ഉറവിടങ്ങൾ അനുമാനിക്കുന്നു. [1] ന്യൂ ഓർലിയാൻസിലെ മാരി പെർകിൻസായിരുന്നുവെന്ന് ഒരു സ്രോതസ്സ് അനുമാനിക്കുന്നുണ്ടെങ്കിലും ഇൻഗ്രാമിന് വേണ്ടി ഇരുന്ന മോഡൽ ആരാണെന്നും അറിയില്ല.[2] സമകാലീന പല ചിത്രങ്ങളും പോലെ, ഫ്ലവർ ഗേൾ ഒരു തെരുവ് കച്ചവടക്കാരിയെ ചിത്രീകരിച്ചിരിക്കുന്നു. ഇൻഗ്രാം മുമ്പ് തെരുവ് കച്ചവടക്കാരുടെ ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ ഫ്ലവർ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അസാധാരണമാണ്. അതിൽ ഒരു ആൺകുട്ടിയുടെ സ്ഥാനത്ത് ഒരു പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. പെയിന്റിംഗിനെക്കുറിച്ചുള്ള മെട്രോപ്പോളിയം മ്യൂസിയത്തിന്റെ വിവരണമനുസരിച്ച്, പതിനേഴാം നൂറ്റാണ്ടിലെ ചിത്രകാരനായ ബാർട്ടോലോം എസ്റ്റെബാൻ മുറില്ലോയുടെ അതേ (സമാനമായ ജനപ്രിയമായ) പെയിന്റിംഗ് ഉപയോഗിച്ച് ഫ്ലവർ ഗേൾ വരയ്ക്കാൻ ഇൻഗ്രാം പ്രചോദനം ഉൾക്കൊണ്ടിരിക്കാം. [1] അവലംബം
|