ഇംഗ്ലണ്ടിലെ കെന്നിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയമാണ് ദ കിയ ഓവൽ. 1845ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 23500 കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടത്തിയ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. സറേ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.
51°29′1.39″N 0°6′53.93″W / 51.4837194°N 0.1149806°W / 51.4837194; -0.1149806