ദ സെവൻത് സീൽ
ഇഗ്മാർ ബെർഗ്മാൻ സംവിധാനം ചെയ്ത് 1957 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലചിത്രമാണു ദ സെവൻത് സീൽ. ബർഗ്മാനേയും സ്വീഡിഷ് സിനിമയേയും വിശ്വസിനിമയിയിൽ പ്രഥമ സ്ഥാനത്തേക്കുയർത്തിയത് ഈ സിനിമയാണു.ബെർഗ്മാന്റെ തന്നെ നാടകമായ വുഡ് പൈന്റിങ് അടിസ്ഥാനമാക്കി ബൈബിളിലെ വെളിപാടു പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഏഴാമത്തെ മുദ്ര എന്ന ഭാഗത്തെ ആസ്പദമാക്കിയാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം 1957-ലെ കാൻസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരത്തിന് അർഹമായി [1] കഥാ സംഗ്രഹംകുരിശു യുദ്ധങ്ങൾ നീണ്ടകാലം തുടർന്ന സ്വീഡിഷ് പ്രദേശത്ത് കൂടി പടയാളിയായ ആന്റോണീയോസ് ബ്ലോക്ക് തിരിച്ചു വരികയാണു.പ്ലേഗ് മരണം വിതച്ച് കൊണ്ടിരിക്കുന്ന മദ്ധ്യകാല യൂറോപ്പ്.കൂടെ കോമാളിയായ സഹായി.കടൽത്തീരത്ത് വെച്ച് അയാൾ മരണവുമായി മുഖാമുഖം കണ്ടുമുട്ടുന്നു. മരണസമയം ദീർഘിപ്പിക്കാനും, ദൈവമുണ്ടോ എന്ന സംശയം തീർക്കാനുമായി മരണവുമായൊരു ചതുരംഗക്കളിക്ക് ബ്ലോക്ക് വെല്ലുവിളിക്കുന്നു. വിജയം ഉറപ്പുള്ള മരണം വെല്ലുവിളി സ്വീകരിക്കുന്നു.ദീർഘമായ യാത്രയാണു പിന്നീറ്റ് .പലപ്പോഴും മരണവുമായി ഏറ്റുമുട്ടികൊണ്ട്.ഭയത്തിന്റെയും ,അന്ധവിശ്വാസത്തിന്റെയും,പകയുടെയും,സഹനത്തിന്റെയും കാഴ്ചകളിലൂടെയുള്ള യാത്ര.തെരുവിലെ കളിക്കാരും ,മോഷ്ടാവായി മാറുന്ന വൈദികനും.പിശാചു ബാധിചവളെന്നു പറഞ്ഞു തീയിലിട്ടു ചുടാൻ പോകുന്ന പെൺകുട്ടിയും,തെരുവു സർക്കസ് നടത്തി യാത്ര ചെയ്യുന്ന കുടുംബവും ഒക്കെ ഈ യാത്രക്കിടയിൽ ബ്ലോക്ക് കണ്ടുമുട്ടുന്നു.ചതുരംഗക്കളിയിൽ ആദ്യമൊക്കെ ചില നീക്കങ്ങളിൽ യോദ്ധാവ് മരണത്തിനു മുമ്പിൽ മേൽകൈ നേടുന്നുവെങ്കിലും പതുക്കെ മരണത്തിന്റെ നീരാളി കൈകളിലേക്ക് മുറുകുന്നു. ഈ ഘട്ടത്തിൽ കളി മതിയാക്കി ബ്ലോക്ക് നടന്നു നീങ്ങുന്നു. അത് സർക്കസ് കുറടുംബത്തെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തനായിരുന്നു.മരണം കളിയിൽ വിജയിച്ചു. മലമുകളിലേക്ക് കൈകൾ കോർത്ത് പിടിച്ച് ബ്ലോക്കൗമ് സംഘവും നീങ്ങുന്നു. പുരസ്കാരങ്ങൾ
അവലംബംപുറത്തേക്കുള്ള കണ്ണികൾ |