ദ വെസ്റ്റിൻ ചെന്നൈ
ചെന്നൈയുടെ ദക്ഷിണ പ്രദേശത്തുള്ള വേളച്ചേരിയിൽ വേളച്ചേരി മെയിൻ റോഡിൽ സ്ഥിതിചെയ്യുന്ന 10 നില ഫൈവ് സ്റ്റാർ ഹോട്ടലാണ് വെസ്റ്റ്ഇൻ ചെന്നൈ. ഇന്ത്യയിലെ ആറാമത്തെ വെസ്റ്റ്ഇൻ ഹോട്ടലാണ് വെസ്റ്റ്ഇൻ ചെന്നൈ. [1] ചരിത്രംഫെബ്രുവരി 2013-ലാണ് വെസ്റ്റ്ഇൻ ചെന്നൈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. നവംബർ 2013-ൽ ഹോട്ടലിൽ ഏഷ്യൻ പ്രത്യേകത ഭക്ഷണശാലയായ ഇഇഎസ്ടി പ്രവർത്തനം ആരംഭിച്ചു.[2] ഇഇഎസ്ടി എന്നത് എലഗന്റ്, എക്സ്ക്യുസിറ്റ്, സെറീനിറ്റി, ട്രയംഫ് എന്നതിൻറെ ചുരുക്കമാണ്. ഹോട്ടൽ7792 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഹോട്ടൽ പണിതിരിക്കുന്നത്.[3] ഹോട്ടലിൽ നാലു ഭക്ഷണശാലകളുണ്ട്. [4] ഒരു ഓൾ-ഡേ ഡൈനിംഗ് ഭക്ഷണശാല, പ്രത്യേകത ഭക്ഷണശാല, ഒരു ബാർ, ഒരു പൂൾസൈഡ് ഭക്ഷണശാല എന്നിവ ഉൾപ്പെടുന്നു. വെസ്റ്റ്ഇൻ വർക്ക്‌ഔട്ട് എന്നാ പേരുള്ള ജിംനേഷ്യം, ഔട്ട്‌ഡോർ പൂൾ, ഹെവൻലി സ്പാ എന്ന പേരിലുള്ള സ്പാ, റൺ വെസ്റ്റ്ഇൻ എന്ന പേരുള്ള കൂട്ടയോട്ടം എന്നിവ ഹോട്ടലിലുള്ള വിനോദ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ 12,600 ചതുരശ്ര അടി (1170 ചതുരശ്ര മീറ്റർ) വിസ്തീർണമുള്ള മീറ്റിംഗ്, ഫങ്ഷൻ സ്പേസും ഹോട്ടലിൽ ഉണ്ട്.[5] ബിസിനസ് സെൻറെറിനു പുറമേ തൂണുകൾ ഇല്ലാത്ത രണ്ട് ബോൾറൂമുകളും 12 ബ്രേക്ക്-ഔട്ട് മുറികളും ഇതിൽ ഉൾപ്പെടുന്നു. രണ്ടാം നിലയിലെ ടെറസിൽ ഓപ്പൺ നീന്തൽക്കുളവും ഹോട്ടലിൽ ഉണ്ട്. സെൻട്രൽ കോർട്ട്യാർഡിൽ 35 അടി നീളമുള്ള കാസ്കേട് വാട്ടർ ബോഡിയുണ്ട്. സൗകര്യങ്ങൾവെസ്റ്റ്ഇൻ ചെന്നൈ ഹോട്ടലിലുള്ള സൗകര്യങ്ങൾ ചിലത് ഇവയാണ്: പ്രാഥമിക സൗകര്യങ്ങൾ:
ഭക്ഷണ പാനീയ സൗകര്യങ്ങൾ
ബിസിനസ് സൗകര്യങ്ങൾ
വിനോദ സൗകര്യങ്ങൾ
യാത്രാ സൗകര്യങ്ങൾ
വ്യക്തിപരമായ സൗകര്യങ്ങൾ
അവലംബം
|