ദ റോളിങ് സ്റ്റോൺസ്
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സംഗീതസംഘമാണ് ദ റോളിങ് സ്റ്റോൺസ്. റിഥം ആന്റ് ബ്ലൂസ്, റോക്ക് & റോൾ ശൈലികളിലുള്ളതാണ് ഇവരുടെ സംഗീതം. ലണ്ടനിൽ രൂപീകൃതമായ സംഘം യുകെയിൽ പ്രശസ്തി നേടിയ ശേഷം 1960കളിൽ നടന്ന "ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ" യുഎസിലും പ്രസിദ്ധരായി.[1] 1962ൽ, ബാന്റിന്റെ ആദ്യകാല നായകനായ ബ്രയാൻ ജോൺസ്, പിയാനിസ്റ്റ് ഇയാൻ സ്റ്റിവാർട്ട് എന്നിവർക്കൊപ്പം ഗായകൻ മിക്ക് ജാഗർ, ഗിറ്റാറിസ്റ്റ് കെയ്ത്ത് റിച്ചാർഡ്സ് എന്നിവർ ചേർന്നതോടെയാണ് ബാന്റ് രൂപീകൃതമായത്. പിന്നീട് ബേസിസ്റ്റ് ബിൽ വൈമാൻ, ഡ്രമ്മർ ചാർളി വാട്ട്‌സ് എന്നിവർ ബാന്റിൽ അംഗങ്ങളായി. റോളിങ് സ്റ്റോൺസ് യുകെയിൽ 22 സ്റ്റുഡിയോ ആൽബങ്ങളും(യുഎസിൽ 24), 8 കൺസേർട്ട് ആൽബങ്ങളും (യുഎസിൽ 8) പുറത്തിറക്കിയിട്ടുണ്ട്. അരനൂറ്റാണ്ട് കാലത്തോളം സംഗീത രംഗത്ത് സജീവമായിരുന്ന റോളിങ്ങ് സ്റ്റോൺസ് ലോകവ്യാപകമായി തൊണ്ണൂറിലേറെ സിംഗിളുകളും രണ്ട് ഡസനോളം ആൽബങ്ങളും പുറത്തിറക്കി. [2][3] ലോകവ്യാപകമായി ഇവരുടെ 20 കോടി ആൽബങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്.[4] ബെഗ്ഗേഴ്‌സ് ബാങ്‌ക്വെറ്റ് (1968), എക്‌സൈൽ ഓൺ മെയിൻ സ്ട്രീറ്റ് (1972) എന്നീ ആൽബങ്ങൾ ഏറ്റവും മികച്ച സൃഷ്ടികളായി അറിയപ്പെടുന്നു. സം ഗേൾസ് (1978), സ്റ്റീൽ വീൽസ് (1989), സ്ട്രിപ്ഡ് (1996) എന്നിവ മറ്റ് പ്രശസ്ത ആൽബങ്ങൾ. അവലംബം
|