ദീപു കരുണാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തേജാഭായി ആന്റ് ഫാമിലി. പൃഥ്വിരാജും അഖിലയുമാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.