തിബെത്ത്
കിഴക്കൻ ഏഷ്യയിലെ 25 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തിബത്ത് പീഠഭൂമിയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഈ പ്രദേശം ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന ഒരു ഭുവിഭാഗമാണ്. ടിബറ്റൻ ജനതയുടെ പരമ്പരാഗത ജന്മനാടായ ഇവിടെ മോൺപ, തമാങ്, ക്വിയാങ്, ഷെർപ, ലോബ ജനത പോലുള്ള മറ്റ് വംശീയ വിഭാഗങ്ങളും ഇപ്പോൾ ധാരാളം ഹാൻ ചൈനീസ്, ഹുയി ജനങ്ങളും വസിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ശരാശരി 5,000 മീറ്റർ (16,000 അടി)[1] വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിബത്ത് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ (29,029 അടി) ഉയരത്തിലുള്ളതും ഭൂമിയുടെ ഏറ്റവും ഉയരമുള്ള പർവത ശിഖരവുമായ എവറസ്റ്റ് ആണ് തിബത്തിലെ ഏറ്റവും ഉയർന്ന പ്രദേശം. ഏഴാം നൂറ്റാണ്ടിൽ തിബത്തൻ സാമ്രാജ്യം ഉയർന്നുവന്നെങ്കിലും ഈ സാമ്രാജ്യത്തിന്റെ പതനത്തോടെ പ്രദേശം താമസിയാതെ വിവിധ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറൻ തിബത്തിന്റെയും മധ്യ തിബത്തിന്റേയും ഭൂരിഭാഗവും (Ü- സാങ്) പലപ്പോഴും ലാസ, ഷിഗാറ്റ്സെ, അല്ലെങ്കിൽ അടുത്തുള്ള സ്ഥലങ്ങളിലെ ടിബറ്റൻ സർക്കാരുകളുടെ കീഴിൽ നാമമാത്രമായി ഏകീകരിക്കപ്പെട്ടിരുന്നു. ഖാമിലെയും ആംഡോയിലെയും കിഴക്കൻ മേഖലകളിലുള്ള ഖാം, ആംഡോ പ്രദേശങ്ങൾ കൂടുതൽ വികേന്ദ്രീകൃതമായ തദ്ദേശീയ രാഷ്ട്രീയ ഘടന നിലനിർത്തിക്കൊണ്ട് നിരവധി ചെറിയ നാട്ടുരാജ്യങ്ങൾക്കും ഗോത്ര വിഭാഗങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയും, അതേസമയം ചാംഡോ യുദ്ധത്തിനുശേഷം പലപ്പോഴും ചൈനീസ് ഭരണത്തിൻ കീഴിലായിത്തീരുകയും ചെയ്തിരുന്നു. അന്തിമമായി ഈ പ്രദേശം ഭൂരിഭാഗവും പിടച്ചെടുക്കപ്പെടുകയും ചൈനീസ് പ്രവിശ്യകളായ സിചുവാൻ, ക്വിങ്ഹായ് എന്നിവിടങ്ങളിൽ ഉൾപ്പെടുത്തപ്പെടുകയം ചെയ്തു. തിബത്തിന്റെ നിലവിലെ അതിർത്തികൾ സ്ഥാപിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്.[2] 1912 ൽ ക്വിംഗ് രാജവംശത്തിനെതിരായ ക്സിൻഹായ് വിപ്ലവത്തെത്തുടർന്ന് ക്വിംഗ് സൈനികർ നിരായുധരാക്കപ്പെടുകയും തിബത്ത് പ്രദേശത്തുനിന്ന് (Ü- സാങ്) പുറത്താക്കപ്പെടുകയും ചെയ്തു. 1913 ൽ തുടർന്നുവന്ന ചൈനീസ് റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ അംഗീകാരമില്ലാതെതന്നെ ഈ പ്രദേശം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.[3] പിന്നീട് ലാസ ചൈനയിലെ സികാങ്ങിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1951 വരെ ഈ പ്രദേശം തങ്ങളുടെ സ്വയംഭരണാധികാരം നിലനിർത്തുകയും ചാംഡോ യുദ്ധത്തെത്തുടർന്ന് തിബത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അധിനിവേശമുണ്ടാവുകയും 1959 ലെ ഒരു പരാജയപ്പെട്ട വിപ്ലവത്തേത്തുടർന്ന് മുൻ തിബത്തൻ സർക്കാർ നീക്കം ചെയ്യപ്പെടുകയും ചെയ്തു.[4] ഇന്ന്, പടിഞ്ഞാറൻ, മധ്യ ടിബറ്റിനെ ടിബറ്റ് സ്വയംഭരണ പ്രദേശം എന്ന് വിളിച്ചുകൊണ്ട് ചൈന നിയന്ത്രിക്കുമ്പോൾ സിചുവാൻ, ക്വിങ്ഹായ്, മറ്റ് അയൽ പ്രവിശ്യകൾ എന്നിവിടങ്ങളിലുൾപ്പെട്ട കിഴക്കൻ പ്രദേശങ്ങൾ ഇപ്പോൾ കൂടുതലായും വംശീയ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളാണ്. പ്രവാസത്തിൽ സജീവമായിരിക്കുന്ന തിബത്തൻ വിമത ഗ്രൂപ്പുകളും തിബത്തിന്റെ രാഷ്ട്രീയ നിലയും[5] സംബന്ധമായി പിരിമുറുക്കങ്ങൾ നിലനിൽക്കുന്നു. സമീപകാലത്ത് ടൂറിസം തിബത്തിലെ വളരുന്ന വ്യവസായമായി മാറിയെങ്കിലും ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയാണ് ആധിപത്യം പുലർത്തുന്നത്. തിബത്തിലെ പ്രധാന മതം തിബത്തൻ ബുദ്ധമതമാണെങ്കിലും ടിബറ്റൻ ബുദ്ധമതത്തിന് സമാനമായ ബോൺ,[6] ടിബറ്റൻ മുസ്‌ലിം വിഭാഗങ്ങൾ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എന്നിവയും നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ കല, സംഗീതം, ഉത്സവങ്ങൾ എന്നിവയിൽ തിബത്തൻ ബുദ്ധമതത്തിന്റെ സ്വാധീനം പ്രകടമാണ്. തിബത്തൻ വാസ്തുവിദ്യ ചൈനീസ്, ഇന്ത്യൻ സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു. വറുത്ത യവം, യാക്ക് മാംസം, ബട്ടർ ടീ എന്നിവയാണ് തിബത്തിലെ മുഖ്യമായ ഭക്ഷണ പദാർത്ഥങ്ങൾ. ഹിമാലയരാജ്യംഇന്ത്യയുടെ വടക്കുള്ള ഹിമാലയരാജ്യം. ഏഷ്യാ ഭൂഖണ്ഡത്തിൽ നാലുവശത്തും പർവതങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന 25 ലക്ഷം ച.കി.മീ വിസ്തീർണമുള്ള തിബെത്ത് സമുദ്രനിരപ്പിൽനിന്ന് 4880 മീറ്റർ (ശരാശരി 16000 അടി) ഉയരത്തിലാണ് കിടക്കുന്നത്. അതുകൊണ്ട് ലോകത്തിന്റെ മേൽക്കൂരയെന്ന് തിബെത്തിനെ വിശേഷിപ്പിയ്ക്കാറുണ്ട്. മഞ്ഞുനിറഞ്ഞ കൊടുമുടികളും കാറ്റ് ആഞ്ഞടിയ്ക്കുന്ന പീഠഭൂമികളും അടങ്ങിയ തിബത്തിന്റെ തെക്ക് ഹിമാലയ പർവതവും വടക്ക് കുൻലുൻ പർവതനിരകളുമാണ്. 60 ലക്ഷം തിബെത്തുകാരുടെ ജന്മഭൂമിയായ ഈ രാജ്യം ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്ന് പ്രവിശ്യകൾ ചേർന്നതാണ്.മതം: പ്രധാനമായും ലാമിക ബുദ്ധമതം. തിബത്തോ-ബർമീസ് ഭാഷാകുടുംബത്തിൽ പെട്ടതാണ് തിബത്തൻ ഭാഷ. തലസ്ഥാനം: ലാസ. അതിർത്തിരാജ്യങ്ങൾ: ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബർമ, ചീന. 1949- 50 ഒക്ടോബർ 7 കാലത്ത് സ്വതന്ത്ര പരമാധികാര തിബത്തിനെ ചീനയുടെ സൈന്യം അധിനിവേശം ചെയ്തു. 1959 മാർച്ച് 17-ന് തിബെത്തിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവർത്തകരോടൊപ്പം രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ നിർബന്ധിതനായി. ഇന്ത്യ ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്കുകയും പ്രവാസി സർക്കാരിന്റെ ആസ്ഥാനമായി ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ധർമശാല എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു.
പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗംസ്വർഗം എന്ന അർത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കിൽനിന്നാണ് തിബത്ത് എന്ന പേരുണ്ടായത്. സുകൃതികൾ വസിയ്ക്കുന്ന ഇടം എന്ന അർത്ഥത്തിൽ സ്വർഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥലമായ അതായത് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്)തിബത്തിലാണ്. പരമേശ്വരനായ ശിവൻ കൈലാസത്തിലാണ് വസിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. (യഹൂദർ അവരുടെ ദൈവമായ യഹോവ സീയോൻ പർവതത്തിൽ വസിയ്ക്കുന്നുവെന്നാണ് വിശ്വസിച്ചുപോന്നത്.) മാനസസരസ്സിലാണ് മനുഷ്യോൽപത്തിയുണ്ടായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ട് തിബത്തിനെ പുരാതന ഇന്ത്യയുടെ ഭാഗമായി കാണണമെന്നും ചീനക്കാരുടെയല്ലെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവു് ഡോ. റാം മനോഹർ ലോഹ്യ അഭിപ്രായപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ചരിത്രംതിബത്തിന്റെ ആദ്യകാല ചരിത്രം സംബന്ധിച്ച് നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലുമുള്ള വിവരങ്ങളേ കിട്ടാനുള്ളൂ. നാടോടിക്കഥകളിൽ![]() തിബത്തിലെ ആദ്യത്തെ രാജാവു് ഷിപ്പുയെ ആണെന്നും അദ്ദേഹത്തിന്റെ കാലത്താണ് പ്രധാനലോഹങ്ങൾ കണ്ടുപിടിച്ചതെന്നും കൃഷിയും ജലസേചനവും ആരംഭിച്ചത് അദ്ദേഹമാണെന്നും ചില നാടോടിക്കഥകളിൽ പറയുന്നത് . മഹാഭാരതയുദ്ധരംഗത്ത് നിന്ന് ഒളിച്ചോടിയ ഒരു കൗരവ രാജകുമാരൻ തിബത്തിൽ വന്ന് രാജ്യം സ്ഥാപിച്ചുവെന്നും രൂപതി എന്നാണദ്ദേഹത്തിന്റെ പേരെന്നും അദ്ദേഹത്തിന്റെ പിന്ഗാമികൾ വളരെക്കാലം തിബത്തുഭരിച്ചെന്നും ചില തിബത്തുഗ്രന്ഥങ്ങൾ പറയുന്നുണ്ട്. പുഗ്യെ രാജാവു് തിബത്ത് ഭരിച്ചുവെന്ന് ചില നാടോടിക്കഥകളിൽ പറയുന്നു. പിന്നെ ഘ്രീ, ടെങ്, ലെങ്സ്, ഡേ, സാൻ തുടങ്ങിയ രാജാക്കൻമാരും തിബത്ത് വാണുവെന്നും കഥകളുണ്ട്.
നാഹ്-തി-ത്സാൻ പൊ ഐതിഹ്യംഐതിഹ്യങ്ങളെ ആധാരമാക്കി ബുതൊൻ ക്രിസ്തു വർഷം പതിനാലാം നൂറ്റാണ്ടിൽ എഴുതിവച്ചചരിത്രത്തിന്റെ ചുരുക്കം: ബുദ്ധന്റെ നിർവാണംകഴിഞ്ഞു് വളരെആണ്ട്കൾക്ക് ശേഷം കോസലരാജ്യം വാണ പ്രസേനജിത്ത് തന്റെ അഞ്ചാമത്തെ മകനെ വികൃതരൂപിയാണെന്ന കാരണം കൊണ്ട് വളർത്താൻ ഇഷ്ടപ്പെടാതെ ചെമ്പുപാത്രത്തിൽ കിടത്തി ഗംഗയിലൊഴുക്കിവിട്ടു. രാജകുമാരനെ ഒരു കർഷകനെടുത്തു വളർത്തി വലുതായപ്പോൾ രാജകുമാരൻ ചരിത്രം മനസ്സിലാക്കി, ഒരു രാജാവാകണം, അല്ലെങ്കിൽ മരിയ്ക്കണം എന്ന് തീരുമാനിച്ചു് ഹിമാലയത്തിലേയ്ക്കുപോയി. യാത്രാവസാനം തിബത്തിലെ ത്സാൻ-താൻ എന്ന പീഠപ്രദേശത്തെത്തിയ രാജകുമാരനെ സ്വർഗത്തിൽ നിന്ന് വന്ന ദേവനാണെന്ന് കരുതി തിബത്തുകാർ രാജാവായി സ്വീകരിച്ചു . കസേരയിൽ ഇരുത്തി മനുഷ്യർ എടുത്തുകൊണ്ടുവന്ന രാജാവു് എന്ന അർത്ഥത്തിൽ നാഹ്-തി-ത്സാൻ പൊ എന്ന് അവർ അദ്ദേഹത്തെ വിളിച്ചു. പിൽക്കാലത്ത് തലസ്ഥാനമായ ലാസ്സ ആയിടത്ത് നാഹ്-തി-ത്സാൻ പൊ രാജാവു് യുമ്പു ലഗാൻ കൊട്ടാരം പണിതു. ഐതിഹ്യപ്രകാരം തിബത്തിലെ നാഹ്-തി-ത്സാൻ പൊ രാജാവിന്റെ ഭരണം തുടങ്ങിയത് ക്രിസ്തുവിന് മുമ്പു് 127 മുതലാണെന്ന് കരുതപ്പെടുന്നു വളരെക്കാലം തിബത്തു ഭരിച്ച അദ്ദേഹത്തിന്റെ പിൻഗാമികളുടെ കാലത്ത് തിബത്തിൽ ബൊൻ മതം പ്രചരിച്ചു. അറിയപ്പെടുന്ന ചരിത്രം(ക്രിസ്തുവിന് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ അശോകചക്രവർത്തിയുടെ ആജ്ഞാനുസരണം കമറിയോൺ രാജാവു് നന്ദിദേവ നടത്തിയതാണ് തിബത്ത് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്ന് കരുതപ്പെടുന്നു.
മംഗോൾ ബന്ധംപതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോൾ തിബത്ത് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത്. പടയോട്ടമായി 1240-ൽ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണ് ഈ ബന്ധം സ്ഥാപിതമായത്. ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ൽ ഫഗ്പയെ കുബ്ലൈ ഖാൻ തിബത്തിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു. ഫഗ്മൊദ്രു-റിൻപുങ്-ത്സാങ് രാജാക്കൾമംഗോൾ വാഴ്ച തകർന്നതോടെ (1350-ൽ) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകർന്നു. ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാൽത്സെൻ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു. ഈ രാജാവു് മംഗോൾ സ്വാധീനത്തിൽ നിന്ന് വേറിട്ട ഭരണസമ്പ്രദായമാണ് തുടർന്നത്. 1350 മുതൽ 1481 വരെ ഫഗ്മൊദ്രു വംശരാജാക്കൻമാർ തിബത്ത് ഭരിച്ചു. 1406-ൽ രാജകീയക്ഷണപ്രകാരം ഫഗ്മൊദ്രു രാജവംശത്തിലെ ദക്പ ഗ്യാൽത്സെൻ രാജാവു് മിങ് രാജവംശത്തിന്റെ ചീന സന്ദർശിച്ചത് പ്രധാനസംഭവമാണ്. തത്ത്വജ്ഞാനിയായ ത്സോങ്-ഖ-പ ( Tsong-kha-pa) (1357 – 1419) ആരംഭിച്ച ഗേലൂഗ് ശാല വലിയ ബുദ്ധമതനവീകരണ മുന്നേറ്റം സൃഷ്ടിച്ചു. 1409-ൽ ഗന്ദെൻ ആശ്രമം സ്ഥാപിച്ചതോടെ ഇതിന്റെ തുടക്കമായി. ദ്രെപുങ് ആശ്രമവും സേര ആശ്രമവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മറ്റു് പ്രധാന ആശ്രമങ്ങളാണ്. (ഇന്ന് ഇതിന്റെ പ്രധാന ആചാര്യൻ ദലൈ ലാമയാണെങ്കിലും ഗന്ദെൻ ആശ്രമാധിപനായ ഗന്ദെൻ തൃപയാണ് ഔപചാരിക തലവൻ )
ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നുഅഞ്ചാമത്തെ ദലൈ ലാമയുടെ കാലമായപ്പോൾ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി. ത്സാങ് രാജവാഴ്ചയ്ക്ക് ശേഷം1642-ൽ മംഗോളിയൻ രാജാവു് ഗുർഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി.... പ്രവിശ്യകൾ![]() ചരിത്രപരമായി ആംദോ, ഖാം, ഉ-ത്സാങ് എന്നീ മൂന്ന് പ്രവിശ്യകൾ ചേർന്നതാണ് തിബത്ത്. ആംദോ വടക്കുകിഴക്കൻ പ്രവിശ്യയാണ് ആംദോ. ഇപ്പോഴിതിനെ ചീന പലതായിപിരിച്ചു് ചീനയുടെ ഖിങ്ഘായി, ഗാൻസു, സിച്ചുവാൻ എന്നീ മൂന്ന് പ്രവിശ്യകളിലാക്കിയിരിയ്ക്കുന്നു. ഖാം തെക്കുകിഴക്കൻ പ്രവിശ്യയാണ് ഖാം. ഈ പ്രവിശ്യയെ ചീന പലതായിപിരിച്ചു് മുഖ്യ ഭാഗം സിച്ചുവാനിലും ബാക്കി ഭാഗം ഖിങ്ഘായി, തിബത്ത് സ്വയംഭരണ പ്രദേശം എന്നീ പ്രവിശ്യകളിലും ആക്കിയിരിയ്ക്കുന്നു. ഉ-ത്സാങ് മദ്ധ്യ തിബത്തൻ പ്രവിശ്യയാണ് ഉ-ത്സാങ്. ഇതിന്റെ മുഖ്യ ഭാഗം ഇന്ന് തിബത്ത് സ്വയംഭരണ പ്രദേശം എന്ന ചീനപ്രവിശ്യയായിരിയ്ക്കുന്നു. ഭാഷ, സംസ്കാരംഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |