തിന
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന പുൽവർഗ്ഗത്തിൽപ്പെട്ട ഒരു ധാന്യമാണ് തിന. ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന; ഇറ്റാലിയൻ മില്ലറ്റ്, ജർമ്മൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്നു. Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Setaria italica എന്നാണ്. പക്ഷികളൂടേയും എലി പോലെയുള്ള ജന്തുക്കളുടേയും മുഖ്യ ആഹാരമായ ഇതിനെ മനുഷ്യരും ആഹരിക്കാറുണ്ട്. ഘടനശരാശരി ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കട്ടികുറഞ്ഞതും പച്ചനിറമുള്ളതുമായ തണ്ടുകളാണ് തിനയ്ക്കുള്ളത്. ഈ തണ്ടുകളിൽ ഏകാന്തരക്രമത്തിൽ നീളമുള്ളതും അഗ്രഭാഗം കൂത്തതുമായ ഇലകൾ ക്രമീകരിച്ചിരിക്കുന്നു. വേനൽക്കാലത്താണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്[1]. തണ്ടുകളുടെ അറ്റത്തായി പൂക്കൾ ഉണ്ടാകുന്നു. രോമാവൃതമായ വെളുത്ത പൂക്കളിൽ കാറ്റിന്റെ സഹായത്താലാണ് പരാഗണം നടത്തുന്നത്. അവലംബം
|