താര (പർവ്വതം)
പടിഞ്ഞാറൻ സെർബിയയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് താര പർവ്വതം (English: Tara (mountain). ഇറ്റലിയുടെ വടക്കുപടിഞ്ഞാറ് നിന്ന് തുടങ്ങി സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ ഹെർസെഗോവിന, സെർബിയ, മോണ്ടെനെഗ്രോ, അൽബേനിയ, തെക്കുകിഴക്ക് കൊസോവോ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദിനാറിക് ആൽപ്‌സ് പർവ്വത നിരയുടെ ഭാഗമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നും 1,000 - 1,500 മീറ്റർ ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ഈ മലയുടെ ചെരുവുകൾ ഇടതൂർന്ന വനങ്ങളാൽ പൊതിഞ്ഞിരിക്കുകയാണ്. പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഈ പർവ്വതം. ഈ മലയുടെ ഒരു വലിയ ഭാഗവും താര ദേശീയ പാർക്കാണ്. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സോബ്രീസ്റ്റാണ്. 1,544 മീറ്ററാണ് ഇതിന്റെ ഉയരം. ദേശീയ പാർക്ക്താര പർവ്വതവും, സ്വിജേസ്ദ മലയും ചേർത്ത് 1981ലാണ് താര നാഷണൽ പാർക്ക് സ്ഥാപിച്ചത്. ഡ്രിന നദി ഒഴുകുന്നത് ഈ പ്രദേശത്ത് കൂടിയാണ്. 220 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ദേശീയ പാർക്ക് സമുദ്ര നിരപ്പിൽ നിന്ന് 250 മുതൽ 1500 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ മാനേജ്‌മെന്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് ബജിന ബസ്തയിലാണ്. അവലംബം
|