തഗനി എന്നത് ചെല്ല്യാബിൻസ്ക്ക് ഒബ്ലാസ്റ്റിന്റെ അതിർത്തിയിലുള്ള, തെക്കൻ യുറാൽ പർവ്വതനിരകളിലെ ഒരുകൂട്ടം പർവ്വതശിഖരങ്ങളാണ്. ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്ന് 1178 മീറ്റർ ഉയർന്ന് സ്ഥിതിചെയ്യുന്നു. സ്ലാറ്റൊഉസ്റ്റിന്റെ അതിർത്തികളിലേക്കു വരെ എത്തുന്ന തെക്കു- പടിഞ്ഞാറൻ അതിർത്തിയുള്ള തഗനി ദേശീയോദ്യാനം (Russian: Таганай) സ്ഥാപിതമായത് 1991ലാണ്. ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 568 ചതുരശ്രകിലോമീറ്റർ ആണ്. വടക്കുനിന്നും തെക്കുവരെയുള്ള ദൂരം 52 കിലോമീറ്ററും വീതി ഏകദേശം 10 മുതൽ 15 വരെയുമാണ്.