ഡോക്ടർ. ഡ്രേ
ഒരു അമേരിക്കൻ റാപ്പറും, സംഗീത സംവിധായകനും, സംരംഭകനുമാണ് ആൻഡ്രെ റോമെല്ലെ യംഗ് (ജനനം: ഫെബ്രുവരി 18, 1965),[4] പ്രൊഫഷണലായി ഡോക്ടർ. ഡ്രെ (Dr. Dre) എന്നറിയപ്പെടുന്ന ഇദ്ദേഹം ആഫ്റ്റർമാത്ത് എന്റർടൈൻമെന്റ് അതു പോലെ ബീറ്റ്സ് ഇലക്ട്രോണിക്സിന്റെയും സ്ഥാപകനും സിഇഒ യുമാണ്. ഇദ്ദേഹം മുമ്പ് ഡെത്ത് റോ റെക്കോർഡിന്റെ സഹ ഉടമയായിരുന്നു. വേൾഡ് ക്ലാസ് റെക്കിൻ ക്രൂയിലെ അംഗമായി തന്റെ സംഗീത ജീവിതം ആരംഭിച്ച ഡോക്ടർ. ഡ്രെ സ്വാധീനമുള്ള ഗാംഗ്‌സ്റ്റ റാപ്പ് ഗ്രൂപ്പായ എൻ.ഡബ്ല്യൂ.എ (N.W.A) - യിലൂടെയാണ് പ്രശസ്തി നേടിയത്. തെരുവ് ജീവിതത്തിലെ സംഘർഷങ്ങളെക്കുറിച്ച് വിശദമായിട്ടും പച്ചയായും തങ്ങളുടെ റാപ്പിൽ വരികൾ എഴുതി ചേർത്ത് പ്രചരിപ്പിച്ചത് ഈ സംഘമാണ്. ഹിപ് ഹോപ്പ് സംഗീതത്തിന്റെ ഉപവിഭാഗങ്ങമായ സിന്തസൈസർ അടിസ്ഥാനമാക്കിയുള്ള വേഗത കുറഞ്ഞതും കനത്തതുമായ സ്പന്ദനങ്ങൾ (ബീറ്റുകൾ) അടങ്ങിയ വെസ്റ്റ് കോസ്റ്റ് ജി-ഫങ്ക് രൂപകൽപ്പന ചെയ്യുന്നതിലും ജനപ്രിയമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടർ. ഡ്രെ. 2018 ലെ കണക്കനുസരിച്ച് 770 ദശലക്ഷം യുഎസ് ഡോളർ ആസ്തിയുള്ള ഹിപ് ഹോപ്പിലെ മൂന്നാമത്തെ സമ്പന്ന വ്യക്തിയാണ് ഇദ്ദേഹം.[5] 1992 -ൽ ഡെത്ത് റോ റെക്കോർഡിന് കീഴിൽ പുറത്തിറങ്ങിയ ഡോ. ഡ്രെയുടെ സോളോ അരങ്ങേറ്റ സ്റ്റുഡിയോ ആൽബം ദി ക്രോണിക് 1993 ൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെട്ട അമേരിക്കൻ സംഗീത കലാകാരന്മാരിൽ ഒരാളായി ഡോ. ഡ്രെയെ മാറ്റി. ആറ് ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള ഡോക്ടർ ഡ്രേ റോളിംഗ് സ്റ്റോൺ മാഗസിന്റെ എക്കാലത്തെയും മികച്ച 100 ആർട്ടിസ്റ്റുകളുടെ പട്ടികയിൽ 56-ആം സ്ഥാനത്താണ്. റ്റുപാക് ഷക്കൂർ ദി ഡി.ഒ.സി, സ്‌നൂപ് ഡോഗ്, എക്‌സിബിറ്റ്, നോക്ക്-ടേൺ, എമിനെം, 50 സെന്റ്, ദി ഗെയിം, കെന്ദ്രിക്ക് ലാമർ ആൻഡേഴ്സൺ എന്നിവരുൾപ്പെടെ നിരവധി റാപ്പർമാരുടെ കരിയറിന്റെ മേൽനോട്ടം വഹിച്ച ഇദ്ദേഹം ഇവരുടെ ആൽബങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. സെറ്റ് ഇറ്റ് ഓഫ്, ദി വാഷ്, ട്രെയിനിംഗ് ഡേ തുടങ്ങിയ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാല ജീവിതം1965 ഫെബ്രുവരി 18 ന് കാലിഫോർണിയയിലെ കോംപ്റ്റണിൽ തിയോഡോർ, വെർന യംഗ് എന്നിവരുടെ ആദ്യ കുട്ടിയായി. ആൻഡ്രെ റോമെൽ യംഗ് എന്ന ഡോ. ഡ്രെ ജനിച്ചു. പിതാവിന്റെ അമേച്വർ റിഥം, ബ്ലൂസ് സിംഗിംഗ് ഗ്രൂപ്പായ ദി റോമെൽസ് എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ മധ്യനാമം. മാതാപിതാക്കൾ 1964 ൽ വിവാഹം കഴിച്ചു, 1968 ൽ വേർപിരിഞ്ഞു, 1972 ൽ വിവാഹമോചനം നേടി.[4] അദ്ദേഹത്തിന്റെ അമ്മ പിന്നീട് കർട്ടിസ് ക്രയോണുമായി പുനർവിവാഹം ചെയ്തു, ഇവർക്ക് ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ടായിരുന്നു: ആൺമക്കളായ ജെറോം, ടൈറി (ഇരുവരും മരിച്ചു), മകൾ ഷമേക. 1976-ൽ ഡോ. ഡ്രെ കോംപ്റ്റണിലെ വാൻഗാർഡ് ജൂനിയർ ഹൈസ്കൂളിൽ പോകാൻ തുടങ്ങി, പക്ഷേ അവിടുത്തെ അക്രമസംഭവങ്ങളെ തുടർന്ന് അദ്ദേഹം സുരക്ഷിതമായ സബർബൻ റൂസ്വെൽറ്റ് ജൂനിയർ ഹൈസ്കൂളിലേക്ക് മാറ്റി. ഇദ്ദേഹ കുടുംബം പലപ്പോഴും താമസം മാറി, അവർ കോംപ്റ്റൺ, കാർസൺ, ലോംഗ് ബീച്ച്, ലോസ് ഏഞ്ചൽസിലെ വാട്ട്സ്, സൗത്ത് സെൻട്രൽ അയൽപക്കങ്ങൾ എന്നിവിടങ്ങളിലെ അപ്പാർട്ടുമെന്റുകളിലും മറ്റും വീടുകളിലുമായി താമസിച്ചു.[6] എങ്കിലും തന്റെ കോംപ്റ്റണിലെ ന്യൂ വിൽമിംഗ്ടൺ ആർംസ് ഹൗസിംഗ് പ്രോജക്റ്റിലെ മുത്തശ്ശിയാണ് തന്നെ വളർത്തിയതെന്ന് ഡോ. ഡ്രേ പറഞ്ഞിടുണ്ട്.[7] അദ്ദേഹത്തിന്റെ അമ്മ പിന്നീട് വാറൻ ഗ്രിഫിനെ വിവാഹം കഴിച്ചു.[8] :14 അവലംബം
പുറത്തേക്കുള്ള കണ്ണികൾDr. Dre എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |