ഡെവലപ്പർ 2000ഡേറ്റാബേസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വേർ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ ക്രമാനുഗതമാക്കുവാൻ സഹായിക്കുന്ന ഒരു പ്രോജക്റ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറാണ് ഡെവലപ്പർ 2000. ഓറക്കിൾ ഡേറ്റാബേസിന്റെ ഫ്രന്റ് - എൻഡ് (front-end) ആണ് ഡെവലപ്പർ 2000. രൂപകല്പന, സംയോജനം, ക്ഷമതാ നിർണയനം, പ്രയുക്തി പരീക്ഷണം എന്നിങ്ങനെ സോഫ്റ്റ്‌വേർ നിർമ്മാണത്തിലെ നാലു ഘട്ടങ്ങളിലും ഡെവലപ്പർ 2000 ഉപയോഗപ്പെടുത്താൻ സാധിക്കും. പുതിയ സോഫ്റ്റ്‌വേർ തയ്യാറാക്കുന്നതിലെ പ്രധാന പ്രക്രിയകളാണ് പ്രോജക്റ്റ് മാനേജ്മെന്റ്, സോഫ്റ്റ് വെയർ മാനേജ്മെന്റ് എന്നിവ. പുതിയ ഉത്പന്നം തയ്യാറാക്കാൻ ആശ്രയിക്കേണ്ട ഉപകരണങ്ങൾ, ആവശ്യമുള്ള മാനവ ശേഷി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങൾ പ്രോജക് റ്റ് മാനേജ്മെന്റിന്റെ പരിധിയിൽപ്പെടുന്നു. പ്രോഗ്രാം മോഡ്യൂകൾ തയ്യാറാക്കുക, വിവിധ മോഡ്യൂളുകൾ തമ്മിൽ ബന്ധപ്പെടുത്തുക, സോഴ്സ് കോഡിന്റെ പകർപ്പ് സൂക്ഷിക്കുക, ആധുനിക സാങ്കേതികവിദ്യ ആവിർഭവിക്കുന്ന മുറയ്ക്ക് ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ ഉചിതമായ പരിഷ്കാരങ്ങൾ വരുത്തുക എന്നിവയ്ക്ക് സുഗമമായ മേൽനോട്ടം നടത്തുകയാണ് സോഫ്റ്റ്‌വേർ മാനേജ്മെന്റിന്റെ മുഖ്യ ധർമം. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം ഡെവലപ്പർ 2000-ലെ 'പ്രോജക്റ്റ് ബിൽഡർ' ഉപയോഗിച്ചു കണ്ടെത്താൻ കഴിയും. തയ്യാറാക്കപ്പെടുന്ന പുതിയ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിലെ ഓരോ പ്രക്രിയയ്ക്കും ഏതെല്ലാം പ്രോഗ്രാം മോഡ്യൂളുകൾ ആവശ്യമാണ് എന്നു സൂചിപ്പിക്കുവാനുള്ള പ്രാപ്തി പ്രോജക്റ്റ് ബിൽഡറിന് ഉണ്ടായിരിക്കും. മോഡ്യൂളുകൾ തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കുന്നതോടൊപ്പം ഒരു മോഡ്യൂളിൽ മാറ്റങ്ങൾ വരുത്തിയാൽ തദനുസരണം മറ്റേതെല്ലാം മോഡ്യൂളുകളിൽകൂടി മാറ്റം അനിവാര്യമായിത്തീരും എന്ന വസ്തുതയും ഡെവലപ്പർ 2000-ലൂടെ കണ്ടുപിടിക്കാനാകും. ഉത്പന്നം വിപണിയിലെത്തിക്കുമ്പോൾ അതിൽ ഏതെല്ലാം മോഡ്യൂളുകൾ ഉൾപ്പെടുത്തണമെന്നു ചൂണ്ടിക്കാണിക്കാനുള്ള സംവിധാനം പ്രോജക്റ്റ് ബിൽഡറിൽ ലഭ്യമാണ്. ഇതര സോഫ്റ്റ്വെയറുകളെ പുതിയ ഉത്പന്നവുമായി സമന്വയിപ്പിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഇതിലൂടെ വ്യക്തമാക്കാനാകും. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങൾ പദ്ധതിയിലെ ഓരോ പ്രോഗ്രാമർക്കും ലഭ്യമാക്കുന്ന ചുമതലയും പ്രോജക്റ്റ് ബിൽഡറിൽ നിക്ഷിപ്തമാണ്. ഓബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് രീതികൾക്കും നെറ്റ് വർക് കംപ്യൂട്ടിങ് ആർക്കിടെക്ചർ സംവിധാനത്തിനും സൗകര്യ മൊരുക്കുന്ന ഡെവലപ്പർ 2000 'മൾട്ടിപ്ലാറ്റ്ഫോം' സോഫ്റ്റ്‌വേർ പാക്കേജുകളുടെ നിർമ്മാണത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഘടകങ്ങൾഈ സ്വീട്ടിന്റെ പേര് പല തവണ പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സ്വീട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സോഫ്റ്റ്വയർ ഘടകങ്ങളുടെയും പേര് പലതവണ പുനർനാമകരണം ചെയ്തിരിക്കുന്നു.
ഇന്നത്തെ സ്ഥിതിഒറാക്കിൾ ഡെവലപ്പർ സ്വീട്ട് 10 ജി-ഇൽ താഴെ പറയുന്ന ഘടകങ്ങൾ ഉണ്ട്:
പുറത്തുനിന്നുള്ള കണ്ണികൾ |