അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി ജീൻ മൂർ[n 1] (/dəˈmiː/də-MEE;[12] മുമ്പ് ഗയ്നെസ്; ജനനം നവംബർ 11, 1962).[13] എൺപതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവർ. 1981-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മൂർ, ജനറൽ ഹോസ്പിറ്റൽ (1982-1984) എന്ന സോപ്പ് ഓപ്പറയിൽ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ബ്ലേം ഇറ്റ് ഓൺ റിയോ (1984) സിനിമയിലെ കൗമാരപ്രായക്കാരിലൊരാളായും സെന്റ് എൽമോസ് ഫയർ (1985), എബൌട്ട് ലാസ്റ്റ് നൈറ്റ്... (1986) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും അംഗീകാരം നേടി.[14]ഗോസ്റ്റ് (1990) എന്ന ചിത്രത്തിലെ വേഷത്തിലൂടെ അഭിനയ രംഗത്ത് മുന്നേറ്റംനടത്തുകയും ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തിലെ വേഷത്തിന് ഒട്ടേറ പ്രശംസ ലഭിക്കുകയും ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം നേടുകയും ചെയ്തു.
1990-കളുടെ തുടക്കത്തിൽ, എ ഫ്യൂ ഗുഡ് മെൻ (1992), ഇൻഡിസെന്റ് പ്രൊപ്പോസൽ (1993), ഡിസ്‌ക്ലോഷർ (1994) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ കൂടുതൽ ബോക്‌സോഫീസ് വിജയം നേടി. 1996-ൽ, സ്ട്രിപ്‌റ്റീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 12.5 മില്യൺ ഡോളർ പ്രതിഫലം ലഭിച്ചതോടെ മൂർ അക്കാലത്തെ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയായി മാറി.[15]ദി സ്കാർലറ്റ് ലെറ്റർ (1995), ദി ജൂറർ (1996), ജി.ഐ. ജെയ്ൻ (1997) തുടങ്ങിയ ചിത്രങ്ങളിൽ താര പരിവേഷത്തോടെ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇവയെല്ലാം വാണിജ്യപരമായി പരാജയപ്പെടുകയും കരിയറിലെ മാന്ദ്യത്തിന് കാരണമാവുകയും ചെയ്തു.[16][17]ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം (1996), ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം II (2002) എന്നിവയിലെ ശബ്ദ വേഷങ്ങളിലൂടെയും ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ (2003), ബോബി (2006), മിസ്റ്റർ ബ്രൂക്സ് (2007), മാർജിൻ കോൾ (2011), റഫ് നൈറ്റ് (2017) തുടങ്ങിയ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങളിലൂടെയും അവർ തിരിച്ചുവരുവ് നടത്തി.[18]
2019-ൽ അവർ ഇൻസൈഡ് ഔട്ട് എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കുകയും അത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.[19][20][21] സംഗീതജ്ഞൻ ഫ്രെഡി മൂർ, അഭിനേതാക്കളായ ബ്രൂസ് വില്ലിസ്,[22] ആഷ്ടൺ കച്ചർ മൂർ എന്നിവരെ വിവാഹം കഴിച്ച മൂറിന് വില്ലിസിൽ മൂന്ന് പെൺമക്കളുണ്ട്.
ആദ്യകാല ജീവിതം
1962 നവംബർ 11 ന് ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിലാണ് മൂർ ജനിച്ചത്. അവളുടെ യഥാർത്ഥ പിതാവ്, എയർഫോഴ്സ് പൈലറ്റായിരുന്ന ചാൾസ് ഹാർമോൺ സീനിയർ, മൂറിൻറെ ജനനത്തിനുമുമ്പായി, രണ്ട് മാസത്തെ വിവാഹ ജീവിതത്തിനുശേഷം ശേഷം അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന അമ്മ വിർജീനിയയെ (മുമ്പ്, കിംഗ്) ഉപേക്ഷിച്ചു. മൂറിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ, അമ്മ ഇടയ്ക്കിടെ ജോലി മാറുന്ന ഒരു പത്ര പരസ്യ ദാതാവായിരുന്ന ഡാൻ ഗൈനസിനെ വിവാഹം കഴിക്കുകയും തൽഫലമായി, കുടുംബം പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയും ചെയ്തു. മൂറിന് മോർഗൻ എന്ന പേരിൽ ഒരു അർദ്ധസഹോദരനുമുണ്ട്. 1991-ൽ മൂർ പറഞ്ഞു, "എന്റെ പിതാവ് ഡാൻ ഗൈനസാണ്. അദ്ദേഹമാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ പിതാവായ ഒരാൾ." ചാർളി ഹാർമന്റെ മുൻ വിവാഹങ്ങളിൽ നിന്ന് മൂറിന് അർദ്ധസഹോദരങ്ങളുണ്ടെങ്കിലും, അവരുമായി മൂർ ബന്ധം പുലർത്തുന്നില്ല. മൂറിന്റെ രണ്ടാനച്ഛൻ ഡാൻ ഗൈൻസ് അവരുടെ അമ്മയെ രണ്ടുതവണ വിവാഹമോചനം ചെയ്യുകയും പുനർവിവാഹം നടത്തുകയും ചെയ്തിട്ടുണ്ട്. 1980 ഒക്‌ടോബർ 20-ന്, അവരുടെ രണ്ടാമത്തെ വിവാഹമോചനത്തിന് ഒരു വർഷത്തിനുശേഷം, ഗൈൻസ് ആത്മഹത്യ ചെയ്തു. അവളുടെ യഥാർത്ഥ പിതാവായിരുന്ന ചാർലി ഹാർമൺ 1997 ൽ കരളിന് അർബുദം ബാധിച്ച് മരിച്ചു. മദ്യപിച്ച് വാഹനമോടിക്കുക, തീവയ്പ്പ് നടത്തുക എന്നിവയുടെ പേരിൽ മൂറിന്റെ അമ്മയ്‌ക്ക് ഒരു നീണ്ട അറസ്റ്റ് റെക്കോർഡ് ഉണ്ടായിരുന്നു.
വ്യക്തിജീവിതം
1981 ഫെബ്രുവരി 8 ന്, 18 വയസ്സുള്ളപ്പോൾ, 30 വയസുകാരനും[23] സമീപകാലത്ത് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ വ്യക്തയുമായ ഗായകൻ ഫ്രെഡി മൂറിനെ അവർ വിവാഹം കഴിച്ചു.[24] വിവാഹത്തിന് മുമ്പുതന്നെ, ഡെമി ഫ്രെഡിയുടെ കുടുംബപ്പേര് തന്റെ അരങ്ങിലെ പേരായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.[25] 1983 ൽ ഈ ദമ്പതികൾ വേർപിരിഞ്ഞതിനുശേഷം ഡെമിക്ക് തിമോത്തി ഹട്ടണുമായി ബന്ധമുണ്ടായിരുന്നു.[26] 1984 സെപ്റ്റംബറിൽ ഫ്രെഡിയിൽ നിന്ന് വിവാഹമോചനത്തിന് അവർ അപേക്ഷിച്ച അവർക്ക് 1985 ഓഗസ്റ്റ് 7 ന് അത് അന്തിമമായി വിവാഹമോചനം അനുവദിക്കപ്പെട്ടു.[27] തുടർന്ന് സെന്റ് എൽമോസ് ഫയർ, വിസ്ഡം എന്നീ ചിത്രങ്ങളിൽ തന്നോടൊപ്പം അഭിനയിച്ചു നടൻ എമിലിയോ എസ്റ്റെവസുമായി വിവാഹനിശ്ചയം നടത്തി. വിസ്ഡം അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത ഒരു ക്രൈം നാടകീയ ചിത്രമായിരുന്നു. 1986 ഡിസംബർ 6 ന് ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ഒരു സ്ത്രീ എസ്റ്റെവസിനെതിരെ 2 മില്യൺ ഡോളറിന്റെ പിതൃത്വ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് ഈ വിവാഹനിശ്ചയം ഉപേക്ഷിക്കപ്പെട്ടു.[28][29]
1987 നവംബർ 21 ന് മൂർ തന്റെ രണ്ടാമത്തെ ഭർത്താവായ നടൻ ബ്രൂസ് വില്ലിസിനെ വിവാഹം കഴിച്ചു.[30] അവർക്കും വില്ലിസിനും റുമർ ഗ്ലെൻ വില്ലിസ് (ജനനം 1988),[31] സ്കൗട്ട് ലാറൂ വില്ലിസ് (ജനനം 1991),[32] തല്ലുല ബെല്ലെ വില്ലിസ് (ജനനം 1994)[33] എന്നീ മൂന്ന് പെൺമക്കളുണ്ടായിരുന്നു. 1998 ജൂൺ 24 ന്[34] അവർ വേർപിരിയൽ പ്രഖ്യാപിക്കുകയും 2000 ഒക്ടോബർ 18 ന് വിവാഹമോചനം നേടുകയും ചെയ്തു.[35][36] വിവാഹമോചനം നേടിയെങ്കിലും, മൂർ വില്ലിസുമായും അദ്ദേഹത്തിന്റെ അപ്പോഴത്തെ ഭാര്യ എമ്മ ഹെമിംഗ് വില്ലിസുമായും അടുത്ത സൗഹൃദം പുലർത്തിയതോടൊപ്പം, വില്ലിസിന്റെ ആരോഗ്യം ക്ഷയിച്ചതിനാൽ അവരുടെ കുട്ടികളെയും പരിചരിക്കുന്നതിൽ സഹായിക്കുകയും ചെയ്തു.[37][38] 1999 മുതൽ 2002 വരെ ഡേറ്റിംഗ് നടത്തിയിരുന്ന ആയോധനകല പരിശീലകനായ ഒലിവർ വിറ്റ്കോമ്പുമായി മൂർ മൂന്ന് വർഷത്തെ പ്രണയത്തിലായിരുന്നു.[39]
2003-ൽ മൂർ നടൻ ആഷ്ടൺ കച്ചറുമായി ഡേറ്റിംഗ് ആരംഭിച്ചു. 2005 സെപ്റ്റംബർ 24-ന് അവർ വിവാഹിതരായി.[40] വില്ലിസ് ഉൾപ്പെടെ ദമ്പതികളുടെ 150 ഓളം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വിവാഹത്തിൽ പങ്കെടുത്തു.[41] ദമ്പതികളുടെ വിവാഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള മാസങ്ങൾ നീണ്ടുനിന്ന മാധ്യമ ഊഹാപോഹങ്ങൾക്ക് ശേഷം, 2011 നവംബറിൽ, കച്ചറുമായുള്ള തന്റെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം മൂർ പ്രഖ്യാപിച്ചു.[42] ഒരു വർഷത്തിലേറെ വേർപിരിയലിനുശേഷം, പരിഹരിക്കാനാവാത്ത വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി കച്ചർ 2012 ഡിസംബർ 21-ന് ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതിയിൽ മൂറിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി.[43] 2013 മാർച്ചിൽ, കച്ചറിൽ നിന്ന് പിന്തുണയും നിയമപരമായ ഫീസ് അടയ്ക്കലും അഭ്യർത്ഥിച്ച് മൂർ തന്റെ പ്രതികരണ പത്രികകൾ സമർപ്പിച്ചു.[44] 2013 നവംബർ 26-ന് അവരുടെ വിവാഹമോചനം അന്തിമമായി തീരുമാനിക്കപ്പെട്ടു.[45]
↑Juzwiak, Rich (August 3, 2012). "Demi Moore, Queen of Flops". POPSUGAR Celebrity UK (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on August 10, 2020. Retrieved January 4, 2020.
↑"Show Biz Q&A". Public Opinion. February 17, 1984. Archived from the original on October 30, 2020. Retrieved October 26, 2020. Demi and husband musician Freddy Moore separated a few months ago, and Demi has been seeing eligible and wonderful Tim Hutton.
↑"Baby Girl Is a Rumer". Gainesville Sun. August 18, 1988. Archived from the original on October 30, 2020. Retrieved October 26, 2020.
↑"Demi Moore Has Her Baby". The Philadelphia Inquirer. July 22, 1991. Archived from the original on November 20, 2018. Actress Demi Moore ... gave birth Saturday July 20, 1991 to a 5- pound, 15-ounce baby girl, her publicist announced yesterday. The baby, born at 4:53 a.m. at an undisclosed hospital, is the second child for Moore, 28, and her husband, actor Bruce Willis, 36...
↑Moore 2019, p. 166. sfn error: no target: CITEREFMoore2019 (help)
↑Gliatto, Tom (July 13, 1998). "Dreams Die Hard". People. Archived from the original on September 8, 2015. Retrieved September 26, 2012.
↑"That's a Wrap". People. November 6, 2000. Archived from the original on January 6, 2016. Retrieved September 26, 2012.
↑"Demi Moore". People. May 3, 1993. Archived from the original on April 22, 2020. Retrieved April 22, 2020. Two years ago and eight months pregnant with second daughter Scout...