ഡെക്കോ മുഹമ്മദ്
ഡോ. ഡെക്കോ മുഹമ്മദ് സൊമാലിയയിൽ ജനിച്ച ഒരു ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റും, ഹഗർല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഡോ ഹവാ അബ്ദി ഫൗണ്ടേഷന്റെ മുൻ സി.ഇ.ഒ. യുമാണ്. കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പാർപ്പിടവും പ്രദാനം ചെയ്യുകയെന്നതാണ് സൊമാലിയയിലെ മൊഗാദിഷുവിലുള്ള ഹോപ്പ് വില്ലേജ് കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനങ്ങൾ. മുഹമ്മദിന്റെ അമ്മ ഡോ ഹവ അബ്ദി സ്ഥാപിച്ച ഈ ഗ്രാമത്തിൽ ഡെക്കോ മുഹമ്മദിനൊപ്പം സഹോദരി ഡോ ആമിന മുഹമ്മദും പ്രവർത്തിക്കുന്നു. അവളുടെ എക്സിക്യൂട്ടീവ് റോളിന് പുറമേ, ഡോ ഹവാ അബ്ദി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറായും ഡെക്കോ മുഹമ്മദ് പ്രവർത്തിക്കുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംസൊമാലിയയിലെ മൊഗാദിഷുവിലാണ് മുഹമ്മദ് ജനിച്ചത്[1] ഡോ ഹവ അബ്ദിയുടെയും ഏഡൻ മുഹമ്മദിന്റെയും മകളായിരുന്നു.[2] അവൾ റഷ്യയിലെ കോളേജിലും മെഡിക്കൽ സ്കൂളിലും പോയി, പഠിക്കുന്നതിനിടയിൽ ക്യാമ്പിൽ അമ്മയെ സഹായിച്ചിരുന്നു.[3] 2016ൽ യേൽ മൗറീസ് ആർ ഗ്രീൻബെർഗ് വേൾഡ് ഫെലോ ആയി മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.[4] References
|