ഡീ വാലസ്
ഡീന വാലസ് (മുമ്പ്, ബോവേഴ്സ്, ജനനം ഡിസംബർ 14, 1948)[2] ഡീ വാലസ് സ്റ്റോൺ എന്ന പേരിലും അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്. 1982-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇ.ടി. ദ എക്സ്ട്രാ-ടെറസ്ട്രിയലിലെ മേരി ടെയ്‌ലർ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ദി ഹിൽസ് ഹാവ് ഐസ് (1977), ദി ഹൗളിംഗ് (1981), കുജോ (1983), ക്രിസ്റ്റേഴ്സ് (1986) എന്നിവയുൾപ്പെടെ നിരവധി ഹൊറർ ചിത്രങ്ങളിലെ താര പ്രധാനമായ വേഷങ്ങളിലൂടെയും അവർ അറിയപ്പെടുന്നു.[3] സ്വകാര്യ ജീവിതംമാക്സിൻ (മുമ്പ്, നിക്കോൾസ്) റോബർട്ട് സ്റ്റാൻലി ബോവേഴ്‌സ് ദമ്പതികളുടെ മകളായി കാൻസസിലെ കാൻസസ് സിറ്റിയിലാണ് ഡീ വാലസ് ജനിച്ചത്.[4] കാൻസസ് സർവ്വകലാശാലയിൽ ചേരുന്നതിനും അവിടെനിന്ന് വിദ്യാഭ്യാസ ബിരുദം നേടുന്നതിനും മുമ്പ് അവർ വയാൻഡോട്ടെ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. 1970 കളുടെ തുടക്കത്തിൽ ജന്മനാടായ കൻസാസ് സിറ്റിയിലെ വാഷിംഗ്ടൺ ഹൈസ്കൂളിൽ ഹ്രസ്വകാലത്ത് ഹൈസ്കൂൾ നാടകം പഠിപ്പിച്ചു. ആദ്യം ബാരി വാലസിനെ വിവാഹം കഴിച്ചിരുന്ന അവർ ഇപ്പോഴും കരിയറിൽ അയാളുടെ അവസാന നാമം ഉപയോഗിക്കുന്നു. വിവാഹം വിവാഹമോചനം നേടിയശേഷം അവർ 1980-ൽ ക്രിസ്റ്റഫർ സ്റ്റോണിനെ വിവാഹം കഴിച്ചുവെങ്കിലും 1995-ൽ അയാൾ പെട്ടെന്ന് മരിച്ചു. അവർക്ക് ഗബ്രിയേൽ സ്റ്റോൺ എന്ന ഒരു മകളുണ്ട്.[5] അവലംബം
|