ഒരു അമേരിക്കൻ ബാല ശാസ്ത്രകഥ / സാഹസിക കഥാ പുസ്തക പരമ്പരയും, ആ പരമ്പരയിലെ പ്രധാന സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരുമാണ് ഡാനി ഡൺ (Danny Dunn). 1956-ൽ റെയ്മണ്ട് അബ്രാഷ്കിൻ, ജെയ് വില്യംസ് എന്നീ അമേരിക്കൻ എഴുത്തുകാർ എഴുതിത്തുടങ്ങിയതാണ് ഈ പരമ്പരയിലെ പുസ്തകങ്ങൾ.
പശ്ചാത്തലം
റെയ്മണ്ട് അബ്രാഷ്കിനും ജെയ് വില്യംസും ഈ പരമ്പരയിലെ കഥകളിൽ മിഡ്സ്റ്റൺ എന്ന ഒരു സാങ്കൽപ്പിക അമേരിക്കൻ പട്ടണം സൃഷ്ടിച്ചിട്ടുണ്ട്. കഥയിലെ ഓരോ ഭാഗങ്ങളും സൃഷ്ടിച്ചിരിക്കുന്നത് സയൻസ്, കണക്ക് എന്നിവ താൽപര്യമുള്ളവർക്കു വേണ്ടിയാണ്.[1]
1960 ൽ പരമ്പരയിലെ അഞ്ചാമത്തെ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശേഷം, എഴുത്തുകാരിൽ ഒരാളായ റെയ്മണ്ട് അബ്രാഷ്കിൻ മരിച്ചു. Williams, however, insisted on Abrashkin being given co-author credit on the subsequent ten books as well, since he had been instrumental in constructing the series. എസ്രാ ജാക്ക് കീറ്റ്സാണ് പരമ്പരയിലെ ആദ്യത്തെ നാലു നോവലുകൾക്കും ചിത്രരചന നടത്തിയത്.[2]
മിഡ്സ്റ്റൺ എന്ന ആ സാങ്കൽപിക നഗരത്തിന്റെ കൃത്യസ്ഥാനം എവിടെയാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല.[3]
പ്രധാന കഥാപാത്രം
ഈ പരമ്പരയിലെ പ്രധാമകഥാപാത്രമായ ഡൺ ഒരു ആൺകുട്ടിയാണ്, ഒരുപക്ഷേ ഒരു കൗമാരപ്രായക്കാരൻ, ചില പുസ്തകങ്ങളിൽ ഡൺ എന്ന കഥാപാത്രത്തിനു ചുറ്റും ഒരു പ്രാഥമിക സ്കൂൾ ചിത്രീകരിക്കുകയും ചെയ്തിച്ചുണ്ട്. സയൻസിൽ ജീവിതം മുന്നോട്ട് കാണുന്നയാളാണ് ഡൺ.
മറ്റു കഥാപാത്രങ്ങൾ
പ്രൊഫസർ യൂക്ലിഡ് ബുൾഫിഞ്ച്, ഒരു സാങ്കൽപിക സർവ്വകലാശാലയിലെ ഗവേഷകൻ. പ്രൊഫസർ എന്നതു കൂടാതെ ഇയാൾ ബാസ് വയലിൻ വായിക്കുന്ന ഒരു സംഗീതജ്ഞൻ കൂടിയാണ്.
മിസിസ് ഡൺ, ഡണ്ണിന്റെ വിധവയായ അമ്മ.
ഐറിൻ മില്ലർ, കൗമാര പ്രയത്തിലുള്ളതും ഡാനിന്റെ അയൽവാസിയും ഡാനിന്റെ സുഹൃത്തമാണ് ഐറിൻ. ഐറിന്റെ പിതാവ് മിഡ്സ്റ്റൺ സർവകലാശാലയിലെ ജ്യോതിശാസ്ത്രം അദ്ധ്യാപകനാണ്. ഭൗതികശാസ്ത്രമാണ് ഐറിന്റെ ഇഷ്ടവിഷയം.
ജോ പിയേഴ്സൺ, കൗമാര പ്രയത്തിലുള്ളതും ഡാനിന്റെ സുഹൃത്തമാണ് ജോ പിയേഴ്സൺ. ഇയാൾ ഒരു കവിയാണ്.
എഡ്ഡീ ("Snitcher")
ഡോക്ടർ എ. ജെ. ഗ്രിമെസ്, ഡീനി ഡോണിന്റെ ഒരു സുഹൃത്ത്.