ഡയറ്റ്![]() രാഷ്ട്രീയമോ ഭരണപരമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നടത്തുന്ന, പ്രതിനിധികളുടേയോ, അവരുൾപ്പെടുന്ന വിഭാഗങ്ങളുടേയോ (estates) സമ്മേളനമാണ് ഡയറ്റ്. ചില രാജ്യങ്ങളുടെ നിയമസഭകൾക്കും ഡയറ്റ് എന്നു പേരുണ്ട്. ദിവസം എന്നർഥം വരുന്ന ഡയസ് (dies) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഡയറ്റ് എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. റോമിലെ അസംബ്ലിയാണ് ഡയറ്റ്വിശുദ്ധ റോമാ സാമ്രാജ്യത്തിലെ അസംബ്ലിയാണ് ഡയറ്റ് എന്ന പേരുകൊണ്ട് പൊതുവായ അർഥത്തിൽ ഉദ്ദേശിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിന്റെ അന്ത്യത്തിലും ആധുനിക കാലഘട്ടത്തിന്റെ ആരംഭത്തിലും ഇതിന് ശ്രദ്ധേയമായ പ്രാധാന്യം സിദ്ധിച്ചിരുന്നു. 1521-ൽ വേംസിലും (Worms) 1529-ൽ സ്പിയറിലും (Speyer) 1530-ൽ ആഗ്സ്ബർഗിലും (Augsburg) ഡയറ്റിന്റെ പ്രധാന സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. മുപ്പതാണ്ടു യുദ്ധം(Thirty Years war) മുപ്പതാണ്ടു യുദ്ധത്തിന് (Thirty Years war)[1] അന്ത്യം കുറിച്ച 1648-ലെ വെസ്റ്റ്ഫാലിയ (Westphalia) ഉടമ്പടിക്കു ശേഷം ചക്രവർത്തിയുടെ ശക്തി കുറയുകയും സ്വതന്ത്രരാജാക്കന്മാരുടെ പരമാധികാരം ശക്തിപ്പെടുകയുമുണ്ടായി. ഇതോടെ ഡയറ്റിനു പ്രധാന്യം കുറയുകയും വിശുദ്ധ റോമാ സാമ്രാജ്യത്തിലെ നിയമസഭ എന്ന പദവിയിൽ നിന്നും ഈ രാജ്യങ്ങളുടെ അംബാസഡർമാരുടെ സമിതിമാത്രമെന്ന അവസ്ഥയിലേക്ക് ഡയറ്റ് ചുരുങ്ങിപ്പോവുകയും ചെയ്തു. 1806-ൽ വിശുദ്ധ റോമാസാമ്രാജ്യം ഇല്ലാതായതോടെ തുടർന്നുണ്ടായ മറ്റു പല നിയമസഭകൾക്കുമായി ഡയറ്റ് വഴിമാറുകയുണ്ടായി. ഇവയിൽ ചിലത് പിന്നെയും ഡയറ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ജപ്പാനിൽ 1889-ൽ സ്ഥാപിതമായ ദേശീയ അസംബ്ലിയുടെ പേര് ഡയറ്റ് എന്നാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|