ട്രെന്റിനോ ആൾട്ടോ അഡിജേ
വടക്കൻ ഇറ്റലിയിലെ ഒരു സ്വയംഭരണ പ്രദേശമാണ് ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ[5] (Trentino-Alto Adige, pronounced [trenˈtiːno ˈalto ˈaːdidʒe]; [Trentino-Südtirol] Error: {{Lang}}: invalid parameter: |link= (help);[6] Trentin-Südtirol[7]). 1970 കളെത്തുടർന്ന് മിക്ക ഭരണപരമായ ചുമതലകളും ഇവിടെയുള്ള രണ്ട് സ്വയംഭരണ പ്രവിശ്യകൾക്ക് (ട്രെൻറ്റിനോ സൗത്ത് ടൈറോൾ എന്നിവ) നൽകപ്പെട്ടിട്ടുണ്ട്. 8-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം ഓസ്ട്രിയ ഹങ്കറിയുടെയും അതിന്റെ മുൻഗാമികളായ ഓസ്ട്രിയൻ സാമ്രാജ്യം ഹോളി റോമൻ സാമ്രാജ്യം എന്നിവയുടെയും ഭാഗമായിരുന്നുവെങ്കിലും 1919-ൽ ഇത് ഇറ്റലിയോട് ചേർക്കപ്പെട്ടു. ഓസ്ട്രിയയിലെ ടൈറോൾ എന്ന പ്രദേശത്തിനൊപ്പം ഇത് ടൈറോൾ-സൗത്ത് ടൈറോൾ-ട്രെന്റിനോ എന്ന യൂറോറീജിയണിന്റെ ഭാഗമാണ്. ഇംഗ്ലീഷിൽ ഈ പ്രദേശം ട്രെന്റിനോ-സൗത്ത് ടൈറോൾ[8] എന്നോ ഇറ്റാലിയൻ പേരായ ട്രെന്റിനോ-ആൾട്ടോ അഡിജേ എന്നും അറിയപ്പെടുന്നു.[9] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|