ട്രാവൽ മെഡിസിൻ![]() അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര ശാഖയാണ് ട്രാവൽ മെഡിസിൻ അല്ലെങ്കിൽ എംപോറിയാട്രിക്സ് എന്ന് അറിയപ്പെടുന്നത്. ആഗോളവൽക്കരണവും യാത്രയുംആഗോളവൽക്കരണം വ്യത്യസ്ത ആരോഗ്യ അന്തരീക്ഷത്തിലേക്ക് നയിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും രോഗം പടരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഗ്ലോബൽ എപ്പിഡമോളജി ഓഫ് ഹെൽത്ത് റിസ്ക്സ്, വാക്സിനോളജി, മലേറിയ തടയൽ, ഏകദേശം 600 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യം നിലനിർത്താൻ രൂപകൽപ്പന ചെയ്ത പ്രീ-ട്രാവൽ കൗൺസിലിംഗ് എന്നിവ ട്രാവൽ മെഡിസിൻ്റെ പ്രധാന മേഖലകളാണ്. വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് പ്രതിവർഷം 80 ദശലക്ഷം യാത്രക്കാർ പോകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. [1] മരണവും രോഗാവസ്ഥയുംപഠനങ്ങൾ സൂചിപ്പിക്കുന്നത് യാത്രയ്ക്കിടെയുള്ള മരണങ്ങളുടെ കാരണങ്ങളിൽ പ്രധാനം ഹൃദയസംബന്ധമായ അസുഖങ്ങളാണെന്നാണ് (50–70%). പരിക്കും അപകടവും (~ 25%), പകർച്ചവ്യാധി (2.8–4%) എന്നിവയാണ് മറ്റ് കാരണങ്ങൾ. വികസിത രാജ്യത്ത് നിന്ന് ഒരു മാസം ഒരു വികസ്വര രാജ്യത്ത് താമസിക്കുന്നവരിൽ പകുതിയോളം പേർക്ക് രോഗം പിടിപെടുമെന്ന് രോഗാവസ്ഥ പഠനങ്ങൾ സൂചിപ്പിക്കുന്നു.[1] വയറിളക്കമാണ് ഏറ്റവും സാധാരണമായി നേരിടുന്ന പ്രശ്നം (ട്രാവലേർസ് ഡയേറിയ കാണുക). ഡിസിപ്ലിൻഎപ്പിഡെമിയോളജി, പകർച്ചവ്യാധി, പൊതുജനാരോഗ്യം, ട്രോപ്പിക്കൽ മെഡിസിൻ, ഹൈ ആൾട്ടിറ്റ്യൂഡ് ഫിസിയോളജി, യാത്രയുമായി ബന്ധപ്പെട്ട പ്രസവചികിത്സ, സൈക്യാട്രി, ഒക്യുപേഷണൽ മെഡിസിൻ, മിലിട്ടറി, മൈഗ്രേഷൻ മെഡിസിൻ, എൻവയോൺമെൻ്റൽ ഹെൽത്ത് എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളെ ട്രാവൽ മെഡിസിൻ മേഖല ഉൾക്കൊള്ളുന്നു. [2] ക്രൂയിസ് കപ്പൽ യാത്ര, ഡൈവിംഗ്, ബഹുജന സമ്മേളനങ്ങൾ (ഉദാ. ഹജ്ജ് ), വിജന / വിദൂര പ്രദേശങ്ങളിലേക്കുള്ളള യാത്ര എന്നിവയെല്ലാം പ്രത്യേക യാത്രാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ട്രാവൽ മെഡിസിൻ പ്രാഥമികമായി നാല് പ്രധാന തരങ്ങളായി തിരിക്കാം: പ്രതിരോധം (പ്രതിരോധ കുത്തിവയ്പ്പ്, യാത്രാ ഉപദേശം), സഹായം (യാത്രക്കാരുടെ സ്വദേശത്തേക്കു കൊണ്ടുപോകുന്നതും വൈദ്യചികിത്സയും കൈകാര്യം ചെയ്യുന്നത്), വൈൽഡർനസ് മെഡിസിൻ (ഉദാ. ഹൈ ആൾട്ടിറ്റ്യൂഡ് മെഡിസിൻ, ക്രൂയിസ് ഷിപ്പ് മെഡിസിൻ, എക്സ്പെഡിക്ഷൻ മെഡിസിൻ മുതലായവ) യാത്രാ ഇൻഷുറൻസ് നൽകുന്ന ആരോഗ്യ പരിരക്ഷയിലേക്കുള്ള പ്രവേശനം. ഫോക്കസ്ട്രാവൽ മെഡിസിനിൽ പ്രീ-ട്രാവൽ കൺസൾട്ടേഷനും മൂല്യനിർണ്ണയവും, യാത്രയ്ക്കിടെയുള്ള ആകസ്മിക കാര്യങ്ങളുടെ ആസൂത്രണം, യാത്രാനന്തര ഫോളോ-അപ്പ്, പരിചരണം എന്നിവ ഉൾപ്പെടുന്നു. ഓരോ രാജ്യത്തിലേക്കുമുള്ള യാത്രക്കാരുടെ ആരോഗ്യപ്രശ്നങ്ങളും വിമാന യാത്രയുടെ പ്രത്യേക ആരോഗ്യ അപകടങ്ങളും പരിഹരിക്കുന്ന വിവരങ്ങൾ നൽകുന്നത് ലോകാരോഗ്യ സംഘടനയാണ്. [3] കൂടാതെ, വിലയേറിയതും കാലികവുമായ വിവരങ്ങൾ സിഡിസി പ്രസിദ്ധീകരിക്കുന്നു. ശ്രദ്ധിക്കേണ്ട പ്രധാന മേഖലകൾ വാക്സിനേഷനും ഏഴ് "ഐ"കളും (ഇംഗ്ലീഷിൽ എഴുതുമ്പോൾ) ആണ്:
നിർദ്ദിഷ്ട രോഗ പ്രശ്നങ്ങൾമഞ്ഞപ്പനി ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു. സിഡിസി സൈറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങൾ വിശദീകരിക്കുകയും പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിവരങ്ങൾ നൽകുകയും ചെയ്യുന്നു. [4] ആഫ്രിക്കയിലെ ഉഷ്ണമേഖലാ മെനിംജോകോക്കൽ ബെൽറ്റിൽ മെനിംജോകോക്കൽ മെനിഞ്ചൈറ്റിസ് സാധാരണമാാണ്. മക്കയിലേക്ക് പോകുന്ന തീർഥാടകർക്ക് കുത്തിവയ്പ്പ് ആവശ്യമാണ്. [5] വിശദമായ വിവരങ്ങൾ സിഡിസി സൈറ്റിൽ ലഭ്യമാണ്. [6] സ്‌ക്രീനുള്ള മുറികൾ, എയർ കണ്ടീഷനിംഗ്, വലകൾ എന്നിവ ഉപയോഗിച്ച് കൊതുകുകടി തടയുകയോ കുറയ്ക്കുകയോ ചെയ്യുക, റെപെല്ലൻസ് (സാധാരണയായി DEET ) എന്നിവയുടെ ഉപയോഗം എന്നിവ ഉൾപ്പെടുന്നതാണ് മലേറിയ തടയൽ. കൂടാതെ, യാത്രയ്ക്ക് മുമ്പും, എക്സ്പോഷർ സാധ്യതയുള്ള സമയത്തും, അപകടസാധ്യതയുള്ള പ്രദേശം വിട്ടതിനുശേഷം 4 ആഴ്ച ( ക്ലോറോക്വിൻ, ഡോക്സിസൈക്ലിൻ, അല്ലെങ്കിൽ മെഫ്ലോക്വിൻ ) അല്ലെങ്കിൽ 7 ദിവസം ( അറ്റോവക്വോൺ / പ്രൊഗുവാനിൽ അല്ലെങ്കിൽ പ്രൈമാക്വിൻ ) കീമോപ്രൊഫൈലാക്സിസ് ആരംഭിക്കുന്നു . വിശദമായ സിഡിസി സൈറ്റ് കാണുക. [7] മരുന്ന് കിറ്റ്ആവശ്യമായതും ഉപയോഗപ്രദവുമായ മരുന്നുകൾ ഉൾക്കൊള്ളുന്ന ഒരു മരുന്ന് കിറ്റ് എപ്പോഴും യാത്രയിൽ കൈവശം ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, മലേറിയ രോഗപ്രതിരോധം, കോണ്ടം, വയറിളക്കത്തെ പ്രതിരോധിക്കാനുള്ള മരുന്നുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തണം. കൂടാതെ, ഒരു അടിസ്ഥാന പ്രഥമശുശ്രൂഷ കിറ്റ് കൂടി യാത്രയിൽ ഉപയോഗപ്രദമാകും. വയറിളക്കം അല്ലെങ്കിൽ കുടൽ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മുറിവുകൾ, വേദന എന്നിവയാണ് യാത്രക്കാർ അനുഭവിക്കുന്ന നാല് പ്രധാന മെഡിക്കൽ പ്രശ്നങ്ങൾ എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മെഡിക്കൽ കിറ്റിൽ ഇതിന് വേണ്ട കാര്യങ്ങളെങ്കിലും ഉൾപ്പെടുത്തണം. വയറിളക്കരോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഒരു ആൻറിബയോട്ടിക്കും (ഉദാ. സിപ്രോഫ്ലോക്സാസിൻ) ഒപ്പം ഒരു സ്റ്റോപ്പർ (ഉദാ. ലോപെറാമൈഡ്) കൂടി ഉൾപ്പെടുന്നതാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[8] ബാക്ടീരിയ പ്രതിരോധം കാരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ആൻറിബയോട്ടിക്കുകൾ ആവശ്യമാണ്. യാത്ര ചെയ്യുന്ന വ്യക്തിയുടെ കൃത്യമായ ലക്ഷ്യസ്ഥാനത്തിനും മെഡിക്കൽ ചരിത്രത്തിനുമനുസരിച്ച് മികച്ച മെഡിക്കൽ കിറ്റ് ക്രമീകരിക്കുന്നതിന് ഒരു ട്രാവൽ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. അവലംബം
പുറം കണ്ണികൾ
|