ടെർബിയം
അണുസംഖ്യ 65 ആയ മൂലകമാണ് ടെർബിയം. Tb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം ശ്രദ്ധേയമായ സ്വഭാവസവിശേതകൾടെർബിയം വെള്ളികലർന്ന വെളുത്ത നിറമുള്ള ഒരു അപൂർവ എർത്ത് ലോഹമാണ്. വലിവ് ബലമുള്ളതും ഡക്ടൈലും കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെർബിയം രൂപാന്തരത്വ സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റൽ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289 °C ആണ്. ടെർബിയം(III) കേയ്ഷൻ ശക്തിയേറിയ ഫ്ലൂറസെന്റാണ്. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലർന്ന മഞ്ഞ ഫ്ലൂറസെൻസുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെർബിയമാണ്. ഉപയോഗങ്ങൾകാത്സ്യം ഫ്ലൂറൈഡ്, കാത്സ്യം ടംഗ്സറ്റണേറ്റ്, സ്ട്രോൺഷിയം മോളിബ്ഡേറ്റ് എന്നിവ ഡോപ്പ് ചെയ്യുന്നതിന് ടെർബിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകളിൽ(fuel cells) ZrO2 നോടൊപ്പം ക്രിസ്റ്റൽ സ്ഥിരീകാരിയായി ഉപയോഗിക്കുന്നു. ലോഹസങ്കരങ്ങളിലും ഇലക്ട്രോണിക് ഉപയോഗങ്ങളുടെ നിർമ്മാണത്തിലും ടെർബിയം ഉപയോഗിക്കുന്നു. ടെർഫനോൾ-ഡി യുടെ ഒരു ഘടകം എന്ന നിലയിൽ ആക്‌ചുവേറ്ററുകൾ, സെൻസറുകൾ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ടെർബിയം ഉപയോഗിക്കപ്പെടുന്നു.
ചരിത്രം1843ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടർ ടെർബിയം കണ്ടെത്തി. യിട്രിയം ഓക്സൈഡിലെ (Y2O3) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ യിട്ടെർബി എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെർബിയം എന്ന് പേരിട്ടു. അയോൺ കൈമാറ്റം പോലെയുള്ള ആധുനിക രീതികൾ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെർബിയം ആദ്യമായി ശുദ്ധരൂപത്തിൽ വേർതിരിക്കപ്പെട്ടത്. സംയുക്തങ്ങൾചില ടെർബിയം സംയുക്തങ്ങൾ:
|