ടെഡ് കെസിൻസ്കി
അമേരിക്കയിലെ ഒരു തീവ്രവാദിയും, അരാജകത്വവാദിയും ആയിരുന്നു യുനബോംബർ എന്നറിയപ്പെട്ടിരുന്ന ടെഡ് കെസിൻസ്കി (ജനനം മേയ് 22, 1942) . തിയഡോർ ജോൺ കെസിൻസ്കി എന്നതായിരുന്നു ഇയാളുടെ മുഴുവൻ പേര്. ഗണിതത്തിൽ പാണ്ഡിത്യമുള്ള ടെഡ് കാലിഫോർണിയാ സർവ്വകലാശാലയിൽ പ്രൊഫസ്സറായിരുന്നു.[2][3][4] അനാഗരികമായ ജീവിതരീതി പിന്തുടരാൻ വേണ്ടി, ടെഡ് തന്റെ അധ്യാപനജീവിതം ഉപേക്ഷിച്ചു. താൻ എതിർക്കുന്ന, ആധുനിക സാങ്കേതിക വിദ്യ പിൻപറ്റുന്നവരെ കൊലപ്പെടുത്താൻ 1978നും 1995 നു ഇടക്ക് ടെഡ് വിവിധ ബോംബാക്രമണങ്ങൾ നടത്തി. ടെഡ് നടത്തിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും, 23 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 1971 ൽ മൊണ്ടാനയിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വനപ്രദേശത്തെ മരം കൊണ്ടുള്ള ചെറിയ ക്യാബിനിൽ ടെഡ് താമസം ആരംഭിച്ചു. തന്റെ ക്യാബിനുചുറ്റുമുള്ള പ്രകൃതി നശിപ്പിക്കപ്പെടുന്നതിൽ ടെഡ് അസ്വസ്ഥനായിരുന്നു. നശീകരണപ്രവർത്തനങ്ങൾ ചെയ്യുന്നവരെ ലക്ഷ്യമിട്ട് 1978 ൽ ടെഡ് ബോംബാക്രമണങ്ങൾ തുടങ്ങി. വ്യവസായവത്കരണവും അതിന്റെ ഭാവിയും എന്ന തന്റെ പ്രബന്ധം വാഷിംഗ്ടൺ പോസ്റ്റിലോ, ടൈംസിലോ പ്രസിദ്ധീകരിച്ചാൽ ബോംബാക്രമണങ്ങൾ അവസാനിപ്പിക്കാമെന്ന് 1995 ൽ ന്യൂയോർക്ക് ടൈംസിനയച്ച ഒരു കത്തിൽ ടെഡ് നിർദ്ദേശിച്ചു.[5] തന്റെ ആശയങ്ങൾ ലോകത്തിനുമുന്നിലേക്കെത്തിക്കാനും, ആളുകളുടെ ശ്രദ്ധ തന്റെ ആശയങ്ങളിലേക്കും കൊണ്ടു വരുവാനുമുള്ള ചിന്തയായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്നത്. പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ ആശയങ്ങൾ കണ്ടു തിരിച്ചറിഞ്ഞ ടെഡിന്റെ സഹോദരൻ ഡേവിഡ് വഴി, പോലീസ് ടെഡിലേക്ക് എത്തിച്ചേരുകയും അവസാനം അറസ്റ്റു ചെയ്യുകയും ചെയ്തു. ലഭിച്ചേക്കാവുന്ന വധശിക്ഷയിൽ നിന്നും ഒഴിവാക്കാനായി, ടെഡിന് മാനസികരോഗമുണ്ടെന്നു കോടതിയിൽ തെളിയിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകർ ശ്രമിച്ചുവെങ്കിലും, ടെഡ് അതിനെ എതിർത്തു. കോടതി വിധിക്കുന്ന ഏതു ശിക്ഷക്കും വിധേയനാകാൻ തയ്യാറാണെന്നു് അറിയിച്ചു. എട്ട് ജീവപര്യന്തമാണ് കോടതി ടെഡിനു ശിക്ഷയായി വിധിച്ചത്, ഈ ശിക്ഷക്കിടെ പരോൾ അനുവദിക്കുന്നതല്ലെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. ആദ്യകാല ജീവിതംഅവലംബം
|