ടെഡി ലോപ്പസ്(നാടക സംവിധായകൻ)
മലയാള നാടക പ്രവർത്തകനും നാടക സംവിധായകനും അഭിനേതാവുമായിരുന്നു ടെഡി ലോപ്പസ്(ജനനം: 1930 ഓഗസ്റ്റ് 4). കൊല്ലം അസീസി ആർട്സ് ക്ലബ്ബിന്റെ നിരവധി നാടകങ്ങളുടെ സംവിധായകനും അഭിനേതാവുമായി പ്രവർത്തിച്ചു. ജീവിതരേഖഹാരിസൺ – ക്രോസ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബി.ജെ. ലോപ്പസ് - കിറ്റി ലോപ്പസ് പത്തു മക്കളിൽ മൂത്തയാളായി കൊല്ലത്തു ജനിച്ചു. തില്ലേരി സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ, സെന്റ് അലോഷ്യസ് ഹൈസ്കൂൾ എന്നിവടങ്ങളിൽ പഠിച്ചു. ഹാരിസൺ – ക്രോസ് കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലി ചെയ്തു. തില്ലേരി വൈദികാശ്രമത്തിലെ കലാ പ്രവർത്തനങ്ങളിൽ കുട്ടിക്കാലം മുതലേ ഏർപ്പെട്ടു. വൈദികനായിരുന്ന ഫൗസ്റ്റിൻ കപ്പൂച്ചിന്റെ നാടക പ്രവർത്തനങ്ങളുമായി ഏറെ അടുത്തു പ്രവർത്തിച്ചു. തില്ലേരി ആശ്രമത്തിലെ ലെനി അച്ചനും ഏറെ പിന്തുണ നൽകി.നിരവധി അസീസി നാടകങ്ങളിൽ സംവിധായകനും അഭിനേതാവുമായിരുന്നു. ഭാര്യ മേബിൾ ലോപ്പസ് മക്കൾ ഹണി, ആഷ്‍ലി നാടകങ്ങൾ
കൃതികൾ
പുരസ്കാരങ്ങൾ
അവലംബം |