ടി.കെ. ഗോവിന്ദറാവു
ആദ്യ മലയാളി ചലച്ചിത്രപിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്നു തൃപ്പൂണിത്തുറ കൃഷ്ണറാവു ഗോവിന്ദറാവു എന്ന ടി.കെ. ഗോവിന്ദറാവു (21 ഏപ്രിൽ 1929 - 18 സെപ്റ്റംബർ 2011). ജീവിതരേഖശുദ്ധമായ ഭാഗവസംഗീതത്തിന്റെ ഉപാസകനായിരുന്നു ഈ സംഗീതജ്ഞൻ. തൃപ്പൂണിത്തുറ വടക്കേക്കോട്ട ചക്കാലമുട്ട് പള്ളിശ്ശേരിമഠത്തിൽ കൃഷ്ണറാവുവിന്റെയും കമലമ്മാളിന്റേയും മകനാണ്.[4] നിർമ്മല എന്ന ചിത്രത്തിലെ ശുഭലീല...എന്ന ഗാനമാണ് ആദ്യമലയാളചലച്ചിത്രഗാനം[5] പി. ലീലയോടൊപ്പം പാടിയ പാടുക പൂങ്കുയിലേ ...ആണ് മലയാളത്തിലെ ആദ്യ യുഗ്മ ഗാനം.മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വരികൾക്ക് പി.എസ്.ദിവാകർ ഈണമിട്ട ഈ ചിത്രത്തിൽ മാത്രമാണ് അദ്ദേഹം പാടിയത്. പിന്നീട് മുസിരി സുബ്രഹ്മണ്യയ്യരുടെ ശിഷ്യനായി കർണാടക സംഗീതലോകത്തേക്കു തിരിഞ്ഞു. ആകാശവാണി ഡൽഹി നിലയത്തിൽ ചീഫ് പ്രൊഡ്യൂസറായും മദ്രാസ് നിലത്തിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികളെല്ലാം സമാഹരിച്ച് ഗോവിന്ദ റാവു അതിന്റെ അർത്ഥത്തോടുകൂടി ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തി. സ്വാതിതിരുനാളിന്റെ നാനൂറോളം കൃതികളും സംഗീതലോകത്തിനായി അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കർണാടക സംഗീതം അതിന്റെ സാഹിത്യം മനസ്സിലാക്കി പാടണമെന്ന നിർബന്ധബുദ്ധി പുലർത്തിയിരുന്ന ഗോവിന്ദ റാവു, അതിനായി അദ്ദേഹം ഗാനമന്ദിർ എന്ന ട്രസ്റ്റിനും രൂപം നൽകി. 2011 സെപ്റ്റംബർ 18 ന് തന്റെ 82-ആം വയസ്സിൽ ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പുരസ്കാരങ്ങൾ
അവലംബം
|