ടി.എ. മജീദ്
കേരളത്തിലെ ആദ്യത്തെ[1] പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ. പ്രവർത്തകനുമായിരുന്നു ടി. അബ്ദുൾ മജീദ്(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ കേരള നിയമസഭയിൽ മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്. സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും മജീദ് പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാതം, മലയാള രാജ്യം, ജനയുഗം എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബംപിതാവിന്റെ പേര് അബീബ് മുഹമ്മദ് യിരുന്നു..എം. ഖദീജക്കുട്ടിയാണ് ഭാര്യ. ഇദ്ദേഹത്തിന് ഒരു മകനും മുന്ന് മകളും ഉണ്ട്. ഇദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത് ഇടവ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം ജമാഅത്തായ ആലുംമൂട് മുസ്ലിം ജമാഅത്തിന്റെ ഖബർ സ്ഥാനിലാണ്. അവലംബം
|