ജോസ് കെ. മാണി
കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാനും[1] 2021 നവംബർ 28 മുതൽ രാജ്യസഭാംഗവുമായി തുടരുന്ന[2] ഇടതു മുന്നണിയിൽ അംഗമായ കേരള കോൺഗ്രസ് എമ്മിൻ്റെ നേതാവാണ് ജോസ് കെ. മാണി (ജനനം:മെയ് 29,1965) കേരള കോൺഗ്രസ് (എം.) യു.ഡി.എഫിൽ ഘടക കക്ഷി ആയിരുന്നപ്പോൾ 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു.[3][4]. ജീവിതരേഖമുൻ സംസ്ഥാന ധനകാര്യ-റവന്യൂ വകുപ്പ് മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് (എം.) നേതാവുമായിരുന്ന കെ.എം. മാണിയുടേയും കുട്ടിയമ്മയുടേയും മകനായി 1965 മെയ് 29ന് കോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കരിങ്ങോഴിക്കൽ വീട്ടിൽ ജനിച്ചു. യെർക്കാട് മോൺഫോർട്ട് വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിൽ നിന്ന് ഡിഗ്രി ശേഷം കോയമ്പത്തൂർ പി എസ് ജി കോളേജിൽ ചേർന്നു എംബിഎ നേടി പഠനം പൂർത്തിയാക്കി[5] രാഷ്ട്രീയജീവിതംകേരള കോൺഗ്രസിൻ്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം.)ലൂടെയാണ് രാഷ്ട്രീയ പ്രവേശനം.1999-ൽ യൂത്ത്ഫ്രണ്ട് (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി രാഷ്ട്രീയത്തിലെത്തിയ ജോസ് 2002-ൽ യൂത്ത് ഫ്രണ്ട് (എം.) സംസ്ഥാന പ്രസിഡൻ്റായി. 2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു എങ്കിലും പി.സി. തോമസ് നോട് പരാജയപ്പെട്ടു. പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ കേരള കോൺഗ്രസ് (എം.)ൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2013-ൽ കേരള കോൺഗ്രസ് (എം.) വൈസ് ചെയർമാനായ ജോസ് കെ.മാണിയെ 2020-ൽ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു.[6] [7] 2016-ൽ 34 വർഷം അംഗമായി തുടർന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ്ൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് 2018 ജൂണിൽ യു.ഡി.എഫ് ൻ്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8] ഇടതുമുന്നണിയിൽ ചേർന്നതിനെ തുടർന്ന് 2021 ജനുവരി 09ന് രാജ്യസഭ അംഗത്വം രാജിവച്ചു.[9][10] 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ മാണി.സി.കാപ്പനോട് പരാജയപ്പെട്ടു. അംഗത്വം രാജിവച്ച് ഇടതു മുന്നണിയിലേക്ക് ചേർന്നതിനെ തുടർന്നുണ്ടായ ഒഴിവിലേയ്ക്ക് ഇടതു മുന്നണി ജോസ് കെ.മാണിയെ തന്നെ വീണ്ടും ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തു. നിലവിൽ ജോസ് കെ.മാണി 2021 നവംബർ 28 മുതൽ ഇടതു മുന്നണിയുടെ രാജ്യസഭാംഗമാണ്.[11] രണ്ടില പാർട്ടി ചിഹ്നംകേരള കോൺഗ്രസ് (എം.) ൻ്റെ വൈസ് ചെയർമാൻ ആയിരുന്ന പി.ജെ. ജോസഫ് ആയി ജോസ് കെ മാണി ആദ്യം മുതലെ അകൽച്ചയിൽ ആയിരുന്നു. കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം.പി ആയതോടെയാണ് ജോസ് കെ മാണി പാർട്ടിയിൽ കരുത്തനാക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകരുടെ കാര്യം മുന്നിൽ നിർത്തി കേരളയാത്ര പ്രഖ്യാപിച്ചത് ജോസ് കെ. മാണിയാണ്. [12] യാത്രയുടെ നേതാവ് ആയ ജോസ് കാര്യങ്ങൾ തന്നോടൊന്നും ആലോചിക്കുന്നില്ല എന്നും ജോസഫ് കണ്ടു. തൊടുപുഴയിൽ പി.ജെ. ജോസഫ്ൻ്റെ നേതൃത്വത്തിൽ നടന്ന കാർഷിക പ്രദർശനത്തിൽ പങ്കെടുക്കാൻ നേരിട്ട് ക്ഷണിച്ചു എങ്കിലും ജോസ് കെ മാണി പങ്കെടുത്തില്ല. കെ.എം. മാണിയും വിട്ടുനിന്നു. ഇതൊക്കെ അകൽച്ചയ്ക്ക് വഴിമരുന്നിട്ടു എന്ന് വേണം കരുതാൻ. [13] കേരള കോൺഗ്രസ് (എം.) നേതാവായിരുന്ന കെ.എം. മാണിയുടെ മരണത്തോടെയാണ് പാർട്ടിയിൽ അധികാരത്തർക്കം രൂക്ഷമാകുന്നത്.[14] ആറ് മാസത്തിനു ശേഷം നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ പിന്തുണയോടെ മത്സരിച്ച ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില നൽകാൻ പി.ജെ. ജോസഫ് വിസമ്മതിച്ചതും യു.ഡി.എഫ് ൻ്റെ തോൽവിയ്ക്ക് ഇടയാക്കി. കൈതചക്ക ചിഹ്നത്തിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥിയുടെ പരാജയത്തോടെ ഇരുവരും രണ്ട് ഗ്രൂപ്പായി ചേരിതിരിഞ്ഞു. പി.ജെ. ജോസഫ് പക്ഷത്ത് എം.എൽ.എ.മാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ് ജോസ് കെ. മാണി പക്ഷത്ത് പാർട്ടിയുടെ ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എം.എൽ.എ, തോമസ് ചാഴിക്കാടൻ എം.പി എന്നിങ്ങനെ ജോസഫ് പക്ഷവും ജോസ് പക്ഷവുമായി മാണി ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങൾ നിലവിൽ വന്നു. [15] കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പ്രസിഡൻ്റ് പദം രാജി വയ്ക്കാത്തതിനെ തുടർന്ന് ജോസ് പക്ഷത്തെ യു.ഡി.എഫ് ൽ നിന്ന് പുറത്താക്കി. [16] പ്രസിഡൻ്റ് പദം രാജി വയ്ച്ച് ജോസഫ് വിഭാഗത്തിന് കൈമാറണം എന്നായിരുന്നു യു.ഡി.എഫ് ധാരണ. എന്നാൽ അങ്ങനെ ഒരു ഉടമ്പടി നിലവിലില്ല എന്നായിരുന്നു ജോസ് പക്ഷം വാദിച്ചത്. [17] പാർട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷങ്ങളും കോടതിയിൽ ഹർജി സമർപ്പിച്ചു. ജോസ് കെ മാണി നേതൃത്വം നൽകിയ ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് ചേർന്നപ്പോൾ പി.ജെ. ജോസഫ് ൻ്റെ ജോസഫ് പക്ഷം യു.ഡി.എഫ് ൽ ഉറച്ചു നിന്നു. രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് അനുകൂലം ആയാണ് കോടതിയുടെ ആദ്യ വിധി. എന്നാൽ പി.ജെ. ജോസഫ് ഇതിനെതിരെ അപ്പീൽ നൽകി.[18] അപ്പീൽ പരിഗണിച്ച കോടതി 2020 ഒക്ടോബർ 31 വരെ സ്റ്റേ നീട്ടി. ഒടുവിൽ 2020 നവംബർ 17ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു. ഇരുകൂട്ടർക്കും ഓരോ ചിഹ്നങ്ങൾ അനുവദിച്ചു. പി.ജെ. ജോസഫ്ന് ചെണ്ടയും ജോസ് കെ. മാണിയ്ക്ക് ടേബിൾഫാനും നൽകി.[19] 2020 നവംബർ 20ന് ജോസ് കെ. മാണി വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില അനുവദിച്ച ഹൈക്കോടതി പി ജെ ജോസഫിൻ്റെ ഹർജി തള്ളി. ഇതോടെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ കഴിയും. [20] രണ്ടില ചിഹ്ന വിധിയിൽ സ്റ്റേ ഇല്ല. ജോസഫിൻ്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിശദമായ വാദം കേട്ടതിനു ശേഷം അന്തിമ വിധി പുറപ്പെടുവിക്കാനും 2020 നവംബർ 23ന് ചേർന്ന കോടതി തീരുമാനിച്ചു[21] കേരള കോൺഗ്രസ് എന്ന പേരും രണ്ടില ചിഹ്നവും ഇനി മുതൽ ജോസ് കെ.മാണി വിഭാഗത്തിന് മാത്രം അവകാശപ്പെട്ടത് ആണെന്നും പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കരുത് എന്നും 2020 ഡിസംബർ 11 ന് ചേർന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. [22] രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം.) എന്ന പേരും ജോസ്.കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി 2021 ഫെബ്രുവരി 22ന് പി.ജെ.ജോസഫിൻ്റെ ഹർജി നിരാകരിച്ച് രണ്ടില ചിഹ്നം ജോസ്.കെ.മാണിക്ക് അനുവദിച്ച് കൊണ്ട് ഉത്തരവായി[23] സാമൂഹിക പ്രവർത്തനംമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ പ്രതീക്ഷ റോട്ടറി സെൻ്ററിൻ്റെ അധ്യക്ഷനാണ്. സ്വകാര്യ ജീവിതംനിഷയാണ് ഭാര്യ മക്കൾ 3 പേർ രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും. തിരഞ്ഞെടുപ്പുകൾ
അവലംബം
|