ജോണി ജോണി യെസ് അപ്പ
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് വൈശാഖ് രാജൻ നിർമ്മിച്ച് ജോജി തോമസ് ( വെള്ളിമൂങ്ങയുടെ നവാഗത എഴുത്തുകാരൻ) എഴുതിയ 2018 ലെ ഇന്ത്യൻ മലയാളം-ഭാഷാ ഫാമിലി കോമഡി ചിത്രമാണ് ജോണി ജോണി യെസ് അപ്പ. [1] ഷാൻ റഹ്മാൻ സംഗീതമിട്ട ഈ ചലച്ചിത്രത്തിന്റെ എഡിറ്റിങ് ലിജോ പോൾ ആണ് നിർവ്വഹിച്ചത്.[2]ജോജി തോമസ് കഥ,തിരക്കഥ, സ്ംഭാഷണം എഴുതി [3] കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് പ്രധാന താരങ്ങൾ. [4] [5] സമ്മിശ്ര റിപ്പോർട്ടുകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. കഥാംശംഒരു മാന്യനായി നടിക്കുന്ന നുണകളിലും വിശ്വാസവഞ്ചനയിലും വിരാജിക്കുന്നജോണി എന്ന ( കുഞ്ചാക്കോ ബോബൻ ) ഒരു കള്ളനെക്കുറിച്ചാണ് കഥ. ചെറുപ്പത്തിൽ, പിതാവിൽ നിന്ന് ഒരു രൂപ മോഷ്ടിക്കുകയും ബാല്യകാല കുസൃതികൾക്ക് സഹോദരൻ പീറ്ററിനെ (ടിനി ടോം) കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം കളവ് ചെറുതായി തുടങ്ങിയത്. അവന്റെ മാതാപിതാക്കളായ കരിയയും ഗ്രേസിയും അയൽക്കാരും അവനെ ഒരു നല്ല ചെറുപ്പക്കാരനായി കണക്കാക്കുന്നു. അവൻ തന്റെ ജ്യേഷ്ഠനെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയും തന്റെ സ്വന്തം തെറ്റുകൾക്ക് തന്റെ ഇളയ സഹോദരനായ ഫിലിപ്പിനെ (ഷറഫുദ്ദീൻ) കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഫിലിപ്പ് പീറ്ററിനെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. സമ്പന്നനായ ഒരു വ്യവസായി ചവറൻപ്ലാക്കൽ ജോസിന്റെ ( കലാഭവൻ ഷാജോൺ ) മകൾ ജെയ്സയുമായി ( അനു സിത്താര) ജോണി പ്രണയത്തിലാണ്. കൗമാരക്കാരനായ ആദം ( സനൂപ് സന്തോഷ് ) ഒരു കളവ് ചെയ്യുന്നതിനിടയിൽ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവന്റെ ജീവിതം മാറുന്നു. ആദം ജോണിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. താൻ ഒരു അനാഥാലയത്തിൽ വളർന്നതിന്റെ പിന്നാമ്പുറ കഥ ആദം വെളിപ്പെടുത്തുന്നു. പെൺകുട്ടിയുമായി അവൻ പ്രണയത്തിലാകുന്നു എന്നാൽ വിലാസമില്ലാത്തതിനാൽ അവൾ തന്നെ അപമാനിക്കുന്നു. തുടർന്ന് അയാൾക്ക് ഒരു വിലാസം നേടാനും അമ്മയെ കാണാനും ഒരു ദൗത്യം ആരംഭിക്കുന്നു. താരനിര[6]
സംഗീതംഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. [4] സ്വീകരണംfilmibeat ചിത്രത്തെ 3/5 റേറ്റുചെയ്‌തു കൂടാതെ "കോമഡിയും വികാരങ്ങളും ശരിയായ അനുപാതത്തിൽ ഉള്ള ഒരു സിനിമ" എന്ന് പറഞ്ഞു. [7] “കുടുംബത്തെയും കുടുംബങ്ങളെയും കുറിച്ചുള്ള സിനിമ ഒരു സാധാരണ എന്റർടെയ്‌നറാണെന്നും രസകരമായ ഒരു കാഴ്ചയാണെന്നും” മനോരമ ഓൺലൈൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ചിത്രത്തിന് 2.5/5 റേറ്റിംഗ് നൽകുകയും "കാഴ്ചക്കാർക്ക് ആകർഷകമായ അനുഭവം നൽകുന്നതിന് മതിയായ പഞ്ച് ഇതിലില്ല" എന്ന് പ്രസ്താവിക്കുകയും ചെയ്തു. അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ |