ജോക്ക് സിൽവ
ഒരു നൈജീരിയൻ നടിയും സംവിധായകയും ബിസിനസുകാരിയുമാണ് ജോക്ക് സിൽവ, MFR (ജനനം 29 സെപ്റ്റംബർ 1961). ലാഗോസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലണ്ടനിലെ വെബ്ബർ ഡഗ്ലസ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നിന്നും ബിരുദം നേടിയ ജോക്ക് സിൽവ 1990 കളിൽ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. 1998-ൽ ബ്രിട്ടീഷ്-കനേഡിയൻ ചിത്രമായ ദി സീക്രട്ട് ലാഫ്റ്റർ ഓഫ് വുമണിൽ കോളിൻ ഫിർത്ത്, നിയാ ലോംഗ് എന്നിവർക്കൊപ്പം അഭിനയിച്ച അവർക്ക് ഒരു പ്രധാന വേഷം ലഭിച്ചു. 2006 -ൽ, വുമൺസ് കോട്ടിലെ അഭിനയത്തിന് 2 -ാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ അവർ മുഖ്യമായ കഥാപാത്രത്തിന്റെ മികച്ചനടിയായും 2008 -ലെ 4 -ാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ വൈറ്റ് വാട്ടേഴ്സിൽ ഒരു മുത്തശ്ശിയായി അഭിനയിച്ചതിന് "മികച്ച അഭിനേത്രിയായും" അവർ തെരഞ്ഞെടുക്കപ്പെട്ടു. നടൻ ഒലു ജേക്കബിനെ ജോക്ക് സിൽവ വിവാഹം കഴിച്ചു. ചലച്ചിത്ര നിർമ്മാണം, വിതരണ ആസ്തികൾ, ലുഫോഡോ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് എന്നിവ അടങ്ങുന്ന ഒരു മീഡിയ കോർപ്പറേഷനായ ലുഫോഡോ ഗ്രൂപ്പ് ഈ ദമ്പതികൾ സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ജോക്ക് സിൽവ ഇപ്പോഴത്തെ പഠന ഡയറക്ടറാണ്. ക്വാര സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മാലെറ്റ് ഫിലിം വില്ലേജിന്റെ പയനിയർ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ജോക്ക് സിൽവ. 29 സെപ്റ്റംബർ 2014 ന്, അബുജയിലെ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നൈജീരിയയുടെ ദേശീയ ബഹുമതികളിലൊന്നായ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഓർഡർ അംഗമായി ജോക്ക് സിൽവ അംഗീകാരം നേടി. മുൻകാലജീവിതംജോക്ക് സിൽവ ലാഗോസിൽ നാല് കുട്ടികളുള്ള ഒരു അമറോ കുടുംബത്തിലാണ് ജനിച്ചത്. [1] അവരുടെ അമ്മ, അഡെബിമ്പോള സിൽവ ഒരു പയനിയറിംഗ് ഡോക്ടർ 2015 ജൂലൈയിൽ മരിച്ചു. [2] അവരുടെ പിതാവ് ഇമ്മാനുവൽ അഫോളാബി സിൽവ ഒരു അഭിഭാഷകനായിരുന്നു. [3] ജോക്ക് സിൽവ ലാഗോസിലെ ഹോളി ചൈൽഡ് കോളേജിൽ ചേർന്നു.[1] യൂണിവേഴ്സിറ്റിയിൽ, നാടകകൃത്ത് ബോഡെ ഒസാനിൻ, ഗായിക സ്റ്റെല്ല മോണി എന്നിവരടങ്ങിയ ഒരു സാംസ്കാരിക സംഘത്തിന്റെ ഭാഗമായിരുന്നു അവർ. [4] ജോക്ക് സിൽവ അവരുടെ പഠനത്തിൽ നിന്ന് ഒരു വർഷം അവധി എടുത്തു. ആ സമയത്ത് അവർ ഒരു നടിയായി ജോലി ചെയ്യാൻ തുടങ്ങി. [3] ലണ്ടനിലെ വെബ്ബർ ഡഗ്ലസ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നാടകം പഠിച്ചുകൊണ്ട് സിൽവ ഇംഗ്ലണ്ടിലേക്ക് മാറി. [1] തുടക്കത്തിൽ, സിൽവയുടെ തീയറ്ററിൽ പോകാനുള്ള തീരുമാനത്തെ അവരുടെ മാതാപിതാക്കൾ എതിർത്തിരുന്നുവെങ്കിലും താമസിയാതെ അവർ അവളെ പിന്തുണയ്ക്കാൻ തുടങ്ങി. അവരുടെ കരിയറിൽ നേടിയ വിജയത്തിൽ സന്തോഷിയ്ക്കുകയും ചെയ്തു.[5] കരിയറിലെ മന്ദഗതിയിലുള്ള കാലഘട്ടത്തിൽ അവർ ലാഗോസ് സർവകലാശാലയിൽ ഇംഗ്ലീഷ് പഠിച്ചുകൊണ്ട് സ്കൂളിൽ തിരിച്ചെത്തി.[1][3] സ്വകാര്യ ജീവിതം![]() ജോക്ക് സിൽവ പ്രശസ്ത നടൻ ഒലു ജേക്കബിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്. 1981 -ൽ 21 -ാമത് സ്വാതന്ത്ര്യദിനത്തിൽ ലാഗോസിലെ നാഷണൽ തിയേറ്ററിൽ ദമ്പതികൾ കണ്ടുമുട്ടി. [6] ജോക്ക് സിൽവ ലുഫോഡോ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സിൽ സ്റ്റഡീസ് ഡയറക്ടറാണ്. അവരുടെ ഭർത്താവ് സ്കൂളിന്റെ അധ്യക്ഷനാണ്. [7] ലുഫോഡോ പ്രൊഡക്ഷൻസ്, ലുഫോഡോ കൺസൾട്ട്, ലുഫോഡോ ഡിസ്ട്രിബ്യൂഷൻ എന്നിവയുൾപ്പെടെ ലുഫോഡോ ഗ്രൂപ്പിന്റെ ഭാഗമായി ദമ്പതികൾക്ക് സ്വന്തമായ നിരവധി ആസ്തികളിലൊന്നാണ് ലുഫോഡോ അക്കാദമി. 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും തിയേറ്റർ, ഫിലിം, ഡോക്യുമെന്ററി, കവിത എന്നിവയുടെ ബാങ്ക് ഓഫ് ഇൻഡസ്ട്രി (BOI) യായും ജോക്ക് സിൽവ ചുമതല വഹിച്ചിട്ടുണ്ട്.[4] ക്വാര സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മാലെറ്റ് ഫിലിം വില്ലേജിന്റെ പയനിയർ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ജോക്ക് സിൽവ. [8] അവലംബം
ഗ്രന്ഥസൂചിക
പുറംകണ്ണികൾ |