Share to: share facebook share twitter share wa share telegram print page

ജൈവോർജ്ജം

ജൈവ വസ്തുക്കളിൽ നിന്നും ലഭിക്കുന്ന ഊർജ്ജമാണ് ജൈവോർജ്ജം അഥവാ ബയോ എനർജി. സസ്യജന്തുജാലങ്ങളുടെ ശാരീകാവശിഷ്ടങ്ങൾ, വിസർജ്ജ്യവസ്തുക്കൾ, കാർഷിക-കാർഷികാനുബന്ധ മേഖലകളിലെ അവശിഷ്ടങ്ങളും അവയുടെ ഉപോല്പന്നങ്ങളും ഗാർഹികവും നാഗരികവുമായ മാലിന്യങ്ങൾ തുടങ്ങി കാർബണിന്റെ ജൈവസ്ഥിരീകരണം വഴിയുണ്ടാകുന്ന ഏതു വസ്തുക്കളിൽ നിന്നും ഊർജ്ജം ഉല്പാദിപ്പിക്കാൻ സാധിക്കും. ഇവയിൽ തന്നെ സസ്യങ്ങൾക്കും സസ്യ ഉല്പന്നങ്ങൾക്കുമാണ് പ്രാമുഖ്യം.

പ്രകാശസംശ്ലേഷണം എന്ന പ്രതിഭാസം വഴി സസ്യങ്ങൾ സൗരോർജത്തെ രാസികോർജമായി ജൈവതന്മാത്രകളിൽ ശേഖരിക്കുന്നു. സംഭരിക്കപ്പെടുന്ന ഈ ഊർജ്ജത്തെ ജ്വലനം വഴിയോ വിഘടനം വഴിയോ സ്വതന്ത്രമാക്കി ഉപയോഗിക്കാനുതകുന്ന രീതിയിൽ സൃഷ്ടിച്ചെടുക്കുകയാണ് ജൈവ ഊർജ ഉല്പാദനത്തിന്റെ അടിസ്ഥാന തത്ത്വം. പ്രകാശസംശ്ലേഷണത്തിലൂടെ ഉയർന്ന തന്മാത്രാഭാരമുള്ള ഹൈഡ്രോകാർബണുകൾ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളെ പാരമ്പര്യ പെട്രോളിയം അധിഷ്ഠിതമായ ഇന്ധനാവശ്യങ്ങൾക്കു പകരമായി ഉപയോഗിക്കണമെന്നു 1979-ൽ എം. കാൽവിൻ കണ്ടെത്തിയിരുന്നു[1].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya