ജേൻ വൈമാൻ (ജനനം, സാറാ ജേൻ മേയ്ഫീൽഡ്; ജനുവരി 5, 1917 - സെപ്തംബർ10, 2007) [1]അമേരിക്കൻ നടിയും, ഗായികയും, നർത്തകിയും, മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അഭിനയരംഗത്ത് ഏകദേശം 7 ദശാബ്ദക്കാലത്തോളം അവർ തുടർന്നിരുന്നു. നടനും അമേരിക്കൻ ഐക്യനാടുകളിലെ 40-ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആദ്യ ഭാര്യകൂടിയായിരുന്നു (1940–49; വിവാഹമോചനം).1932 -ൽ 16 വയസ്സുള്ളപ്പോഴാണ് വാർണർ ബ്രദേഴ്സുമായി കരാറിൽ ഒപ്പുവച്ച് അഭിനയജീവിതം ആരംഭിച്ചത്. 1938-ൽ ബ്രദർ റാറ്റ് എന്ന ചലച്ചിത്രത്തിൽ റൊണാൾഡ് റീഗനോടൊപ്പം അഭിനയിച്ചിരുന്നു.[2]
ഇരുപത്തിയഞ്ച് വയസുകാരിയായ വൈമാൻ ഭർത്താവും സഹനടനുമായിരുന്ന റൊണാൾഡ് റീഗനുമൊത്ത് ടെയിൽസ് ഓഫ് മാൻഹട്ടന്റെ പ്രഥമ പ്രദർശനത്തിൽ.
1948-ലെ ജോണി ബെലിൻഡ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മൂന്നുപ്രാവശ്യം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.[3][4]
ആദ്യകാലം
1917 ജനുവരി 5 ന് യു.എസിലെ മിസോറി സംസ്ഥാനത്ത് സെന്റ് ജോസഫ് നഗരത്തിൽ ഗ്ലാഡിസ് ഹോപ്പ് (മുമ്പ്, ക്രിസ്റ്റ്യൻ; 1891–1960) മാനിംഗ് ജെഫ്രീസ് മെയ്ഫീൽഡ് (1895–1922) ദമ്പതികളുടെ മകളായി സാറാ ജെയ്ൻ മെയ്ഫീൽഡ് ജനിച്ചു. പിതാവ് ഒരു ഭക്ഷണ കമ്പനിയിലെ തൊഴിലാളിയും അമ്മ ഒരു ഡോക്ടറുടെ സ്റ്റെനോഗ്രാഫറും ഓഫീസ് അസിസ്റ്റന്റുമായിരുന്നു. വൈമാൻ അവരുടെ ഏക മകളായിരുന്നു. മാതാപിതാക്കൾ 1916 മാർച്ചിൽ മിസോറിയിലെ ജാക്സൺ കൗണ്ടിയിൽവച്ചാണ് വിവാഹിതരായിയത്. 1920 ലെ കനേഷുമാരിയിൽ 1920 ജനുവരി 15 ന് അവർക്ക് മൂന്ന് വയസ്സ് പ്രായമുണ്ടെന്നും പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ താമസിക്കുന്നുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]
1921 ഒക്ടോബറിൽ, മാതാപിതാക്കൾ വിവാഹമോചനം നേടി ഏകദേശം, മൂന്ന് മാസത്തിനുശേഷം പിതാവ് അപ്രതീക്ഷിതമായി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, മകളെ അയൽക്കാരായ എമ്മ (മുമ്പ്, റെയ്‌സ്),)[5][6] സെന്റ് ജോസഫിലെ ഡിറ്റക്ടീവ് മേധാവി റിച്ചാർഡ് ഡി. ഫുൾക്‌സ്[7] എന്നിവരുടെ സംരക്ഷണയിൽ ഏൽപ്പിച്ച് അമ്മ ഒഹായോയിലെ ക്ലീവ്‌ലാൻഡ് നഗരത്തിലേയ്ക്ക് താമസം മാറി. സ്കൂൾ രേഖകളിലും ആദ്യ ഭർത്താവ് ഏണസ്റ്റ് വൈമാനുമായുള്ള വിവാഹ സർട്ടിഫിക്കറ്റിലും ഉൾപ്പെടെ, അവർ ഫുൾക്‌സ് കുടുംബപ്പേര് അനൗദ്യോഗികമായി സ്വീകരിച്ചു.[8] ഫുൾക്‌സിന്റെ രണ്ട് മുതിർന്ന കുട്ടികളെ ചിലപ്പോൾ അവരുടെ സഹോദരങ്ങളായാണ് പരാമർശിച്ചിരുന്നത്.
തന്റെ അസ്വസ്ഥമായ കുടുംബജീവിതം സന്തോഷകരമായ ഓർമ്മകൾ വളരെ കുറച്ച് മാത്രമേ തനിക്ക് നൽകിയുള്ളൂ. പിന്നീട് വൈമാൻ പറഞ്ഞു, "എന്റെ കുട്ടിക്കാലം മുതൽ ഞാൻ കൊണ്ടുനടന്ന കയ്പേറിയ ജീവിതത്തിൽനിന്ന് എനിക്ക് സ്വയം ന്യായീകരിക്കാൻ കഴിയുന്നത്ര കർശനമായ അച്ചടക്കത്തോടെയാണ് ഞാൻ പിന്നീട് വളർന്നത്."[9]
1928-ൽ, 11 വയസ്സുള്ളപ്പോൾ, അവർ തന്റെ വളർത്തമ്മയോടൊപ്പം സതേൺ കാലിഫോർണിയയിലേക്ക് താമസം മാറി. 1930-ൽ, ഇരുവരും മിസോറിയിലേക്ക് മടങ്ങിപ്പോകുകയും അവിടെ സാറാ ജെയിൻ സെന്റ് ജോസഫിലെ ലഫായെറ്റ് ഹൈസ്കൂളിൽ ചേരുകയും ചെയ്തു. അതേ വർഷം, അവർ ഒരു റേഡിയോ ഗായികയായി ജോലി ആരംഭിക്കുകയും സ്വയം ജെയിൻ ഡറൽ എന്ന് വിളിക്കുകയും നിയമപരമായി പ്രായപൂർത്തിയാകാത്തതിനാൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനായി ജനനത്തീയതിയിൽ മൂന്ന് വർഷത്തെ വ്യത്യാസം വരുത്തുകയും ചെയ്തു.[10][11][12][13][14] 1932-ൽ 15-ാം വയസ്സിൽ ലഫായെറ്റ് ഹൈസ്കൂളിലെ പഠനം ഉപേക്ഷിച്ച ശേഷം, അവർ ഹോളിവുഡിലേക്ക് മടങ്ങിപ്പോയി, ഒരു മാനിക്യൂറിസ്റ്റ്, സ്വിച്ച്ബോർഡ് ഓപ്പറേറ്റർ എന്നീ ചെറിയ ജോലികൾ ഏറ്റെടുത്തു.[15]
↑Colacello, Bob. ഫലകം:AsinRonnie and Nancy: Their Path to the White House – 1911 to 1980. Warner Books; 1st Warner Books Edition (2004); ISBN0-446-53272-X.
↑Wyman is listed in the U.S. Census taken in April 1930 as being 18 years old, when she was actually 13. U.S. Census, April 1, 1930, State of California, County of Los Angeles, City of Los Angeles, enumeration district 328, p. 13A, family 503.
↑"Obituary of Jane Wyman Oscar-winning actress famous for her melodramatic 'weepies' who became the first Mrs Ronald Reagan" The Daily Telegraph September 11, 2007: 025.