ജെസീക്ക മറൈസ്
ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയാണ് ജെസീക്ക ഡൊമിനിക് മറൈസ് (ജനനം: ജനുവരി 29, 1985). പായ്ക്ക്ഡ് ടു ദി റാഫ്റ്റേഴ്‌സ്, ലവ് ചൈൽഡ് എന്നീ ഓസ്‌ട്രേലിയൻ ടെലിവിഷൻ പരമ്പരകളിലൂടെ അവർ ശ്രദ്ധേയയായി. അമേരിക്കൻ നാടക പരമ്പരയായ മാജിക് സിറ്റിയിലും അവർ അഭിനയിച്ചു. മുൻകാലജീവിതംദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജനിച്ച മറൈസ് ചെറുപ്രായത്തിൽ കുടുംബത്തോടൊപ്പം കാനഡയിലും ന്യൂസിലൻഡിലും താമസിച്ചു. അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ കുടുംബം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് താമസം മാറി. ഓസ്‌ട്രേലിയയിലെത്തി ആറുമാസത്തിനുശേഷം കുടുംബത്തോടൊപ്പമുള്ള ഒരു വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി ഹൃദയാഘാതത്തെ തുടർന്ന് മറൈസിന്റെ പിതാവ് ടോണി മരണപ്പെട്ടു. പിന്നീട് അമ്മ കാരെൻ ആയിരുന്നു മറൈസിനെയും അനുജത്തി ക്ലാരയെയും വളർത്തിയത്.[1]ക്ലാരെമോണ്ടിലെ ജോൺ XXIII കോളേജിൽ ഒരു വർഷത്തോളം പഠിച്ച അവർ 1995 മുതൽ സെന്റ് ഹിൽഡാസ് ആംഗ്ലിക്കൻ സ്‌കൂൾ ഫോർ ഗേൾസിൽ വിദ്യാഭ്യാസത്തിനായി ചേർന്നു.[2] 2007-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്ടിൽ (NIDA-നിഡ) നിന്ന് ജെസീക്ക ബിരുദം നേടി. നിഡ അവതരിപ്പിച്ച വില്യം ഷേക്സ്പിയറുടെ നാടകമായ ഹാംലെറ്റിലെ ഒഫെലിയയായും സ്വീറ്റ് ചാരിറ്റിയിലെ ചാരിറ്റിയായും അവർ അഭിനയിച്ചു. നിഡയിൽ അവസാന വർഷം പൂർത്തിയാക്കുമ്പോൾ സഹനടനും സഹപാഠിയുമായ ഹഗ് ഷെറിഡനുമൊത്ത് പായ്ക്ക്ഡ് ടു റാഫ്റ്റേഴ്സിൽ അഭിനയിച്ചു.[3] ഫിലിമോഗ്രാഫി
അവലംബം
പുറംകണ്ണികൾ |