ജെറോം കെ. ജെറോം
ഒരു ഇംഗ്ലീഷ് എഴുത്തുകാരനും ഹാസ്യകാരനുമായിരുന്നു ജെറോം ക്ളാപ്ക ജെറോം (2 മെയ് 1859 - 14 ജൂൺ 1927), ത്രീ മെൻ ഇൻ എ ബോട്ട് (1889)[1] എന്ന കോമിക് യാത്രാവിവരണത്തിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. ഐഡിയൽ തോട്ട്സ് ഓഫ് ആൻ ഐഡിയൽ ഫെല്ലോ (1886), സെക്കന്റ് തോട്ട്സ് ഓഫ് ആൻ ഐഡിയൽ ഫെല്ലോ, ത്രീ മെൻ ഓൺ ദി ബമ്മൽ, തുടർച്ചയായ ത്രീ മെൻ ഇൻ എ ബോട്ട്[2] തുടങ്ങി മറ്റ് നിരവധി നോവലുകളോടൊപ്പം ഉപന്യാസ ശേഖരങ്ങളും ഉൾപ്പെടുന്നു. മുൻകാലജീവിതംഇംഗ്ലണ്ടിലെ വാൽസാലിലെ കാൾഡ്‌മോറിലാണ് ജെറോം ജനിച്ചത്. മർഗൂറൈറ്റ് ജോൺസിന്റെയും ജെറോം ക്ലാപ്പിന്റെയും നാലാമത്തെ കുട്ടിയായിരുന്നു അദ്ദേഹം (പിന്നീട് ജെറോം ക്ലാപ്പ് ജെറോം എന്ന് പുനർനാമകരണം ചെയ്തു). അദ്ദേഹം വാസ്തുവിദ്യയിൽ മികവു പുലർത്തിയിരുന്ന സാധാരണ ഇരുമ്പുപണിക്കാരനും പ്രസംഗകനുമായിരുന്നു. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. പൗളിനയും ബ്ലാൻഡിനയും, കൂടാതെ ഒരു സഹോദരൻ മിൽട്ടൺ ചെറുപ്രായത്തിൽ തന്നെ മരിച്ചിരുന്നു. പിതാവിന്റെ ഭേദഗതി ചെയ്ത പേര് പോലെ ജെറോം, ജെറോം ക്ലാപ്പ് ജെറോം ആയി രജിസ്റ്റർ ചെയ്യപ്പെട്ടു. ക്ലാപ്ക പിന്നീടുള്ള ഒരു മാറ്റമായി കാണുന്നു (നാടുകടത്തപ്പെട്ട ഹംഗേറിയൻ ജനറൽ ഗൈർജി ക്ലാപ്കയ്ക്ക് ശേഷം). പ്രാദേശിക ഖനന വ്യവസായത്തിലെ മോശം നിക്ഷേപം കാരണം കുടുംബം ദാരിദ്ര്യത്തിലായി. കടം വാങ്ങുന്നവർ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു. ജെറോം തന്റെ ആത്മകഥയായ മൈ ലൈഫ് ആൻഡ് ടൈംസ് (1926) ൽ വ്യക്തമായി ഒരു അനുഭവം വിവരിക്കുന്നു.[3] ജെറോം സെന്റ് മേരിലബോൺ ഗ്രാമർ സ്കൂളിൽ ചേർന്നു. രാഷ്ട്രീയത്തിലേക്ക് പോകാനോ അല്ലെങ്കിൽ സാക്ഷരത ഉള്ള ആളാകാനോ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ജെറോമിന് 13 വയസ്സുള്ളപ്പോൾ പിതാവിന്റെയും 15 വയസ്സുള്ളപ്പോൾ അമ്മയുടെയും മരണം പഠനം ഉപേക്ഷിച്ച് സ്വയം ജോലി കണ്ടെത്താൻ നിർബന്ധിതനായി. ലണ്ടനിലും നോർത്ത് വെസ്റ്റേൺ റെയിൽവേയിലും ജോലി ചെയ്തിരുന്ന അദ്ദേഹം തുടക്കത്തിൽ റെയിൽവേയിൽ നിന്ന് കൽക്കരി ശേഖരിച്ചു. നാലുവർഷം അവിടെ തുടർന്നു. അഭിനയ ജീവിതവും ആദ്യകാല സാഹിത്യകൃതികളുംമൂത്ത സഹോദരി ബ്ലാൻഡിനയുടെ നാടക പ്രേമത്തിൽ നിന്ന് ജെറോമിന് പ്രചോദനമായി. 1877-ൽ ഹരോൾഡ് ക്രിക്റ്റൺ എന്ന സ്റ്റേജ് നാമത്തിൽ അഭിനയിക്കാൻ അദ്ദേഹം ശ്രമിച്ചു. ഷൂസ്ട്രിംഗ് ബജറ്റിൽ നാടകങ്ങൾ നിർമ്മിക്കുന്ന ഒരു റിപ്പർട്ടറി ട്രൂപ്പിൽ അദ്ദേഹം ചേർന്നു. പലപ്പോഴും അഭിനേതാക്കളുടെ തുച്ഛമായ പാടവങ്ങൾ വരച്ചുകാട്ടിയിരുന്നു - ജെറോം അക്കാലത്ത് പ്രൊഫഷണലിനുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാൻ കഴിവില്ലാത്ത നിർദ്ധനനായിരുന്നു. വ്യക്തമായ വിജയമൊന്നുമില്ലാതെ റോഡിൽ ചിലവഴിച്ച മൂന്ന് വർഷത്തിന് ശേഷം, 21 കാരനായ ജെറോം തനിക്ക് മതിയായ സ്റ്റേജ് ജീവിതം ഉണ്ടെന്ന് തീരുമാനിക്കുകയും മറ്റ് തൊഴിലുകൾ തേടുകയും ചെയ്തു. ഒരു പത്രപ്രവർത്തകനാകാൻ അദ്ദേഹം ശ്രമിച്ചു കൊണ്ട് ഉപന്യാസങ്ങൾ, ആക്ഷേപഹാസ്യങ്ങൾ, ചെറുകഥകൾ എന്നിവ എഴുതി. പക്ഷേ ഇവയിൽ മിക്കതും നിരസിക്കപ്പെട്ടു. അടുത്ത കുറച്ച് വർഷങ്ങളിൽ, അദ്ദേഹം ഒരു സ്കൂൾ അദ്ധ്യാപകൻ, ഒരു പാക്കർ, ഒരു നിയമജ്ഞന്റെ ഗുമസ്തൻ എന്നിവയായിരുന്നു. അവസാനമായി, 1885-ൽ, അഭിനയ സംഘവുമായുള്ള തന്റെ അനുഭവങ്ങളുടെ ഒരു കോമിക്ക് ഓർമ്മക്കുറിപ്പായ ഓൺ ദി സ്റ്റേജ് - ആന്റ് ഓഫ് (1885) എന്ന ചിത്രത്തിലൂടെ അദ്ദേഹം വിജയിച്ചു. തുടർന്ന് ഐഡിയൽ തോട്ട്സ് ഓഫ് ആൻ ഐഡിയൽ ഫെല്ലോ (1886), നർമ്മ ലേഖനങ്ങളുടെ ഒരു ശേഖരം മുമ്പ് പുതുതായി സ്ഥാപിതമായ [[Home Chimes|ഹോം ചൈംസ് മാസികയിൽ പ്രസിദ്ധീകരിച്ചു. [4] അതേ മാസികയിൽ ത്രീ മെൻ ഇൻ എ ബോട്ട് പരമ്പര ചെയ്തു.[4] ജെറോമുമായി വിവാഹം കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷം ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ജോർജീന എലിസബത്ത് ഹെൻറിയേറ്റ സ്റ്റാൻലി മാരിസിനെ ("എട്ടി") 1888 ജൂൺ 21 ന് വിവാഹം കഴിച്ചു. അവളുടെ അഞ്ചുവർഷത്തെ മുൻദാമ്പത്യത്തിൽ നിന്ന് എൽസി എന്ന് വിളിപ്പേരുള്ള ഒരു മകളുണ്ടായിരുന്നു (അവളുടെ യഥാർത്ഥ പേര് ജോർജീനയും). "തേംസ് നദിയിലെ ഒരു ചെറിയ ബോട്ടിൽ" അവരുടെ മധുവിധു നടന്നു. [5] ഇത് അദ്ദേഹത്തിന്റെ അടുത്തതും പ്രധാനപ്പെട്ടതുമായ കൃതിയായ ത്രീ മെൻ ഇൻ എ ബോട്ടിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾJerome K. Jerome എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ജെറോം കെ. ജെറോം രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
|