ജെമിമ മൂർ
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ അത്‌ലറ്റാണ് ജെമിമ മൂർ (ജനനം: 1992 മാർച്ച് 18)[1] പ്രധാനമായും ടി 53-54 4 x 100 മീറ്റർ റിലേ ഇനങ്ങളിൽ മത്സരിക്കുന്നു. 2008-ലെ ബീജിംഗ്, 2016-ലെ റിയോ പാരാലിമ്പിക്‌സ് എന്നിവയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു.[2] ആദ്യകാല ജീവിതംവിക്ടോറിയയിലെ ഗീലോങ്ങിലാണ് ജെമിമ ജനിച്ചത്.[1] ആറാമത്തെ വയസ്സിൽ, അപൂർവ്വമായ സ്പൈനൽ വൈറസ് മൂലം ശക്തിക്ഷയം സംഭവിക്കുകയും ഇത് അവരുടെ പുറകിൽ താഴ്ഭാഗം ബാധിക്കുകയും കാലുകളുടെ തളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.[1] അത്‌ലറ്റിക്സ്2008-ലെ ചൈനയിലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. അവിടെ വനിതാ ടി 53-54 4 x 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി. ടി 54 അത്‌ലറ്റുകൾക്കായി വ്യക്തിഗത 100 മീറ്ററിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ അവർ ഫൈനലിലേക്ക് മുന്നേറുന്നതിൽ പരാജയപ്പെട്ടു.[1] വനിതകളുടെ 4 × 400 മീറ്റർ ടി 53-54 റിലേയിൽ വെള്ളി മെഡൽ നേടിയ മൂർ 2016-ലെ റിയോ പാരാലിമ്പിക്‌സിലും മത്സരിച്ചു. വനിതാ ടി 54 100 മീറ്ററിലും 400 മീറ്ററിലും വനിതകളുടെ 800 മീറ്ററിൽ 10 ഉം സ്ഥാനത്തെത്തി.[3] ഇംഗ്ലണ്ടിലെ ലണ്ടനിൽ നടന്ന 2017-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ടി 54, 800 മീറ്റർ ടി 53, 1500 മീറ്റർ ടി 54 ഇനങ്ങളിൽ പത്താം സ്ഥാനത്തെത്തി.[4] മൂന്ന് ഗീലോംഗ് പാരാ അത്‌ലറ്റുകളിൽ ഒരാളായിരുന്നു മൂർ. മാർട്ടിൻ ജാക്സൺ, സാം മക്കിന്റോഷ് എന്നിവരും ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[5] കുറിപ്പുകൾ
ബാഹ്യ ലിങ്കുകൾ
|