ജെന്റു ലിനക്സ്
പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഒരു ലിനക്സ് വിതരണമാണ് ജെന്റു ലിനക്സ് (pronounced /ˈdʒɛntuː/).ഒരു ബൈനറി സോഫ്‌റ്റ്‌വെയർ ഡിസ്ട്രിബ്യൂഷനിൽ നിന്ന് വ്യത്യസ്തമായി, സോഴ്‌സ് കോഡ് ഉപയോക്താവിന്റെ മുൻഗണനകൾക്കനുസരിച്ച് ലോക്കലായി കംപൈൽ ചെയ്‌തിരിക്കുന്നു, മാത്രമല്ല ഇത് പ്രത്യേക തരം കമ്പ്യൂട്ടറിനായി ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. ചില വലിയ പാക്കേജുകൾക്കോ സോഴ്സ് കോഡ് ലഭ്യമല്ലാത്തവക്കോ പ്രീകംപൈൽഡ് ബൈനറികൾ ലഭ്യമാണ്.[3] പെൻഗ്വിനുകളിൽ ഏറ്റവും വേഗതയേറിയ നീന്തൽക്കാരായ ജെന്റൂ പെൻഗ്വിനിന്റെ പേരാണ് ജെന്റൂ ലിനക്‌സിന് നൽകിയിരിക്കുന്നത്. മെഷീൻ-സ്പെസിഫിക്ക് ഒപ്റ്റിമൈസേഷന്റെ വേഗത മെച്ചപ്പെടുത്തലുകൾ പ്രതിഫലിപ്പിക്കുന്നതിനാണ് ഈ പേര് തിരഞ്ഞെടുത്തത്, ഇത് ജെന്റൂവിന്റെ ഒരു പ്രധാന സവിശേഷതയാണ്. ജെന്റൂ പാക്കേജ് മാനേജുമെന്റ് മോഡുലാരിറ്റിയുള്ളതും, പോർട്ടബിലിറ്റിയുള്ളതും, പരിപാലിക്കാൻ എളുപ്പമുള്ളതും വഴക്കമുള്ളതുമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മിക്ക ഉപയോക്താക്കൾക്കും സിസ്റ്റത്തിനും അവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾക്കും സവിശേഷമായ ഇൻസ്റ്റോൾ ചെയ്ത പ്രോഗ്രാമുകളുടെ കോൺഫിഗറേഷനുകളും സെറ്റുകളും ഉള്ളതിനാൽ, അതിന്റെ അഡാപ്റ്റബിലിറ്റി കാരണം ജെന്റൂ ഒരു മെറ്റാ-ഡിസ്ട്രിബ്യൂഷൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നു.[4] ചരിത്രംജെന്റു ലിനക്സ് വികസിപ്പിച്ചത് ഡാനിയേൽ റോബിൻസ് ആണ് (1999-ൽ ). ആദ്യകാലങ്ങളിൽ ഈനോക്ക് ലിനക്സ് എന്നാണ് ജെന്റു ലിനക്സ് അറിയപ്പെട്ടിരുന്നത്. സോഴ്സ് കോഡിൽ നിന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മിക്കുക എന്നതിനോടുകൂടെ പരിപാലിക്കുന്നവരുടെ സ്ക്രിപ്റ്റിങ്ങ് ജോലിഭാരം കുറക്കുക, അത്യാവശ്യം പ്രോഗ്രാമുകൾ മാത്രം ചേർക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് ഈ ലിനക്സ് നിർമ്മിച്ചത്. ഗ്നു കമ്പൈലർ ശേഖരം (gcc) വെച്ച് സോഴ്സ് കോഡ് നിർമ്മിക്കുവാൻ ശ്രമിച്ചപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതിനാൽ, സിഗ്നുസ് നിർമ്മിച്ച egcs ( ഇപ്പോൾ gcc) ഉപയോഗിച്ചാണ് ഡാനിയേൽ റോബിൻസും സഹപ്രവർത്തകരും സോഴ്സ് കോഡ് ബിൽഡ് ചെയ്തത്. അതിനുശേഷം, ഈനോക്ക് ലിനക്സ്, ജെന്റു ലിനക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വേർഷൻ ചരിത്രം
ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Gentoo.
|