ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളാണ് ഇദ്ദേഹം[1].ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം.[അവലംബം ആവശ്യമാണ്]
വ്യവസായിയായ രത്തൻ ദൊറാബ് ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29-ന് പാരീസിൽ ജനിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938-ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി.
ദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ 1942-ലെ മുബൈ കോൺഗ്രെസ്സ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. നെഹ്രുവുമായി ടാറ്റാ ആത്മബന്ധം പുലർത്തിയിരുന്നു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ് ജെ.ആർ.ഡി. ടാറ്റ. 1932-ൽ ടാറ്റാ തുടങ്ങിയ ടാറ്റാ എയർലൈൻസ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 1953-ൽ ടാറ്റാ എയർ ഇന്ത്യ ചെയർമാനായി.
ധാരാളം അംഗീകാരങ്ങളും ടാറ്റായെ തേടിയെത്തി. 1955-ൽ പത്മഭൂഷൺ നൽകി ജെ.ആർ.ഡി. ടാറ്റയെ രാജ്യം ആദരിച്ചു. 1974-ൽ ഇന്ത്യൻ എയർഫോഴ്സ് ഓണററി എയർ വൈസ് മാർഷൽ പദവി നൽകി. 1983-ൽ ഫ്രഞ്ച് സർക്കാരിന്റെ ഉന്നതബഹുമതിയായ കമാൻഡർ ഓഫ് ദ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1992-ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും ടാറ്റാ നേടി. 1993 നവംബർ 29-ന് അദ്ദേഹം അന്തരിച്ചു.
എസ്. രാധാകൃഷ്ണൻ (1954) · സി. രാജഗോപാലാചാരി (1954) · സി.വി. രാമൻ (1954) · ഭഗവാൻ ദാസ് (1955) · വിശ്വേശ്വരയ്യ (1955) · ജവഹർലാൽ നെഹ്രു (1955) · ജി.ബി. പന്ത് (1957) · ഡി.കെ. കർവെ (1958) · ബി.സി. റോയ് (1961) · പുരുഷോത്തം ദാസ് ടണ്ടൻ (1961) · ഡോ. രാജേന്ദ്രപ്രസാദ് (1962) · ഡോ. സാക്കീർ ഹുസൈൻ (1963) · പാണ്ഡുരംഗ് വാമൻ കാനെ (1963) · ലാൽ ബഹാദൂർ ശാസ്ത്രി (1966) · ഇന്ദിരാ ഗാന്ധി (1971) · വി.വി. ഗിരി (1975) · കെ. കാമരാജ് (1976) · മദർ തെരേസ (1980) · ആചാര്യ വിനോഭഭാവേ (1983) · ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987) · എം.ജി. രാമചന്ദ്രൻ (1988) · ബാബസാഹിബ് അംബേദ്കർ (1990) · നെൽസൺ മണ്ടേല (1990) · രാജീവ് ഗാന്ധി (1991) · സർദാർ വല്ലഭായി പട്ടേൽ (1991) · മൊറാർജി ദേശായി (1991) · അബുൽ കലാം ആസാദ് (1992) · ജെ.ആർ.ഡി. ടാറ്റ (1992) · സത്യജിത് റേ (1992) · എ.പി.ജെ. അബ്ദുൽ കലാം (1997) · ഗുൽസാരിലാൽ നന്ദ (1997) · അരുണ ആസഫ് അലി (1997) · എം.എസ്. സുബ്ബലക്ഷ്മി (1998) · ചിദംബരം സുബ്രമണ്യം (1998) · ജയപ്രകാശ് നാരായൺ (1998) · പണ്ഡിറ്റ് രവിശങ്കർ (1999) · അമർത്യ സെൻ (1999) · ഗോപിനാഥ് ബോർദോളോയി (1999) · ലതാ മങ്കേഷ്കർ (2001) · ബിസ്മില്ലാ ഖാൻ (2001) · ഭീംസെൻ ജോഷി (2008) · സി.എൻ.ആർ. റാവു (2014) · സച്ചിൻ തെൻഡുൽക്കർ (2014) · എ.ബി. വാജ്പേയി(2015 - 2014-ൽ പ്രഖ്യാപിച്ചു) · മദൻ മോഹൻ മാളവ്യ(2015 - 2014-ൽ പ്രഖ്യാപിച്ചു) · ഭൂപൻ ഹസാരിക (2019) · പ്രണബ് മുഖർജി(2019) · നാനാജി ദേശ് മുഖ് (2019)
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.