ജൂലിയസ് സീസർ
ജൂലിയസ് സീസർ [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ ഗായുസ് യൂലിയുസ് കയ്സെർ എന്നാണ്]. ജൂലിയസ് സീസർ റോമൻ രാഷ്ട്രതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. റോമൻ റിപ്പബ്ലിക്കിനെ ഒരു സാമ്രാജ്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹം ഉൾപ്പെടുന്ന ട്രയംവരേറ്റ് (ത്രിയുംവരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് അറ്റ്ലാൻറിക് സമുദ്രം വരെയും ബ്രിട്ടൻ ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോംപേയ്ക്കു ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനമായി സംഭാവന നൽകിയത്. ![]() പേരിനു പിന്നിൽജെൻസ് ജൂലിയ എന്ന കുലത്തിൽ പിറന്നതിനാലാണ് ജൂലിയസ് എന്ന പേര്. അദ്ദേഹത്തിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കിൽ കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥാനപ്പേർ വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപവ്യതിയാനമാണ് സീസർ എന്നത്. എന്നാൽ ഇതിനു വേറേ ഭാഷ്യങ്ങളും ഉണ്ട്. അവ 1) ആദ്യത്തെ കയ്സെർ യുദ്ധത്തിൽ ഒരാനയെ കൊന്നു എന്നും (ആനക്ക് മൂറിഷ് ഭാഷയിൽ കയ്സായി എന്നാണ്) 2) ആദ്യത്തെ കയ്സറിന് നല്ല കനത്ത തലമുടികൾ ഉണ്ടായിരുന്നുവെന്നതും ( തലമുടിക്ക് കയ്സരീസ് എന്നാണ് ലത്തീനിൽ) 3) അദ്ദേഹത്തിന് വെള്ളാരംകല്ലുപോലുള്ള കണ്ണുകൾ ആയതിനാലാണ് എന്നുമാണ് (ഒക്കുലിസ് കൈസീയിസ്). എന്നാൽ ഇതിൽ പ്ലീനിയുടേതാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ബാല്യംസീസർ പട്രീഷ്യൻ ജാതിയിലെ ഉന്നതമായ ജെൻസ് ജൂലിയ എന്ന കുലത്തിലാണ് പിറന്നത്. അച്ഛനെയും ഗൈയുസ് ജൂലിയസ് സീസർ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അമ്മ ഔറേലിയ കോട്ട വളരെ ഉയർന്ന തറവാട്ടുകാരിയായിരുന്നു. ഈ കുലം ട്രോജൻ രാജകുമാരനായ അയേനിയാസിന്റെ മകൻ ഇയുലുസിന്റെ പരമ്പരയാണെന്ന് അവകാശപ്പെടുന്നു. ഇത് വീനസ് എന്ന ദൈവത്തിന്റെ പരമ്പരയാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ആഢ്യകുലത്തിൽ പിറന്നുവെങ്കിലും പറയത്തക്ക സ്വത്തുക്കൾ അദ്ദേഹത്തിന്റെ കുട്ടുംബത്തിന് ഉണ്ടായിരുന്നില്ല. പൂർവ്വികർ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമില്ലായിരുന്നു. അച്ഛൻ ഗയുസ് മാരിയുസിന്റെ സഹായത്താലോ മറ്റോ പ്രയീത്തർ എന്ന ഉദ്യോഗസ്ഥസ്ഥാനം വരെയെങ്കിലും എത്തിപ്പെട്ടെന്നേയുള്ളു. ഗയുസ് മാരിയുസ് അദ്ദേഹത്തിന്റെ സഹോദരി ജൂലിയയെ വിവാഹം ചെയ്തതിനാലാണ് ഈ സാഹചര്യം ഉണ്ടായതു തന്നെ. എന്നാൽ അമ്മയുടേ പാരമ്പര്യത്തിൽ വളരെയധികം കോൺസുൾമാർ ഉണ്ടായിരുന്നു താനും. സീസർ ചെറുപ്പത്തിൽ മാർക്കുസ് അൻടോണിയുസ് ഗ്നീഫോ എന്ന പ്രശസ്തനായ സാഹിത്യകാരനു കീഴിൽ വിദ്യ അഭ്യസിച്ചു. സീസറിന് രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. രണ്ടു പേർക്കും ജൂലിയ എന്നു തന്നെയായിരുന്നു പേര്. സീസറിന്റെ ബാല്യത്തെക്കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല. അവലംബം
External links
|