ജീൻ ബാപ്റ്റിസ്റ്റ് ബോയിസ്ഡുവൽ
ജീൻ ബാപ്റ്റിസ്റ്റ് അൽഫോൺസ് ഡെഷോഫർ ഡി ബോയിസ്‌ഡുവൽ (ജീവിതകാലം: 24 ജൂൺ 1799 – 30 ഡിസംബർ 1879) ഒരു ഫ്രഞ്ച് ശലഭ, സസ്യശാസ്ത്ര വിദഗ്ദ്ധനും, ഭിഷ്വഗരനും ആയിരുന്നു.[1] അദ്ദേഹം ഫ്രാൻസിലെ ഏറ്റവും അറിയപ്പെടുന്ന ശലഭ ശാസ്ത്രജ്ഞനും Société entomologique de France-ന്റെ സഹസ്ഥാപകനുമായിരുന്നു. പ്രാണിപഠനശാസ്ത്രത്തിലുള്ള കൃതികളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഒരു സസ്യശാസ്ത്രജ്ഞനായാണ് തന്റെ ജോലി തുടങ്ങുന്നത്. അദ്ദേഹം ഫ്രാൻസിലുള്ള ധാരാളം സസ്യങ്ങൾ ശേഖരിക്കുകയും അവയെക്കുറിച്ചു എഴുതുകയും ചെയ്തിട്ടുണ്ട്. 1828-ൽ എഴുതിയ Flores française അവയിലൊന്നാണ്.[1] അദ്ദേഹം തുടക്കത്തിൽ വണ്ടുകളിൽ ആകൃഷ്ടനാകുകയും Jean Théodore Lacordaire, Pierre André Latreille എന്നിവരോടൊത്ത് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം Pierre Françoise Marie Auguste Dejean-ന്റെ ശേഖരത്തിന്റെ പരിപാലകനാവുകയും നിരവധി വണ്ടുകളെയും, ശലഭങ്ങളെയും വിവരിക്കുകയും ചെയ്തു. അദ്ദേഹം Jean-François de Galaup, comte de La Pérouse-ന്റെ Astrolabe, Louis Isidore Duperrey-ന്റെ Coquille എന്നീ പര്യവേക്ഷണകപ്പലുകളിൽ യാത്രചെയ്യുകയും ചെയ്തു. 60 വർഷത്തെ താമസത്തിനുശേഷം അദ്ദേഹം പാരീസ് വിട്ട് 1875-ൽ Ticheville-ൽ തന്റെ ബന്ധുക്കൾക്കടുത്ത് വിശ്രമജീവിതം തുടങ്ങി.[1] അദ്ദേഹത്തിൻറെ സഹോദരൻ Adolphe-Armand d'Echauffour de Boisduval ഒരു ഭിഷ്വഗരനും, പ്രകൃതിവാദിയും, Ticheville-ലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനും ആയിരുന്നു.[1] അദ്ദേഹത്തിന്റെ Elateridae വണ്ടുകളുടെ ശേഖരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടനിലും, Curculionidae വണ്ടുകൾ Museum of Natural Sciences, Brussels-ഉം സ്ഫിങ്സ് നിശാശലഭങ്ങൾ Carnegie Museum of Natural History ഉം സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശലഭശേഖരം Charles Oberthür വാങ്ങി. കൃതികൾ![]()
അവലംബം
പുറം കണ്ണികൾWikimedia Commons has media related to Jean Baptiste Boisduval. വിക്കിസ്പീഷിസിൽ ജീൻ ബാപ്റ്റിസ്റ്റ് ബോയിസ്ഡുവൽ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |