ജിൻസൺ ജോൺസൺ
മലയാളിയായ ഒരു കായിക താരമാണ് ജിൻസൺ ജോൺസൺ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ ജിൻസൺ അംഗമായിരുന്നു. പുരുഷൻമാരുടെ 800 മീറ്റർ ട്രാക്കിൽ ഇദ്ദേഹം റിയോയിൽ മൽസരിച്ചു. ജനനംകേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു.[1] കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു.[2] 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ.[3] ഔദ്യോഗിക ജീവിതംഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.[2] 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ആദ്യ ഒളിമ്പിക് മൽസരം. എറ്റവും മികച്ച സമയം ഒരു മിനുട്ടും 45.98 സക്കന്റാണ്.[4] അവലംബം
|